»   » അങ്കമാലി ഡയറീസിന് ശേഷം വ്യത്യസ്തകളുമായി ഈമയൗ ഞെട്ടിക്കാനുള്ള പുറപ്പാടാണ്, ടീസറുമായി ജയസൂര്യ!!

അങ്കമാലി ഡയറീസിന് ശേഷം വ്യത്യസ്തകളുമായി ഈമയൗ ഞെട്ടിക്കാനുള്ള പുറപ്പാടാണ്, ടീസറുമായി ജയസൂര്യ!!

Posted By:
Subscribe to Filmibeat Malayalam

അങ്കമാലിയെ ആസ്പദമാക്കി ലിജോ ജോസഫ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയായിരുന്നു അങ്കമാലി ഡയറീസ്. സിനിമ സൂപ്പര്‍ ഹിറ്റായതോടെ ലിജോയുടെ അടുത്ത സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ക്ക് മുന്നില്‍ പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ ലിജോ തന്നെ പുറത്ത് വിട്ടത്.

അധരങ്ങള്‍ തമ്മിലമര്‍ത്തി ചുംബിക്കുന്ന രംഗം ആസ്വദിച്ച് അഭിനയിച്ചു, അതിലെന്താണ് കുഴപ്പമെന്ന് ആന്‍ഡ്രിയ

ഈ മ യൗ എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമയില്‍ നിന്നും നിഗൂഢതകളൊളിപ്പിച്ച പോസ്റ്ററുകള്‍ പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ സിനിമയില്‍ നിന്നും പുതിയ ടീസറും എത്തിയിരിക്കുകയാണ്.

ഈ മ യൗ

ഈശോ മറിയം യൗസേഫ് എന്നതിന്റെ ചുരുക്കമായി ഈ മ യൗ എന്നാണ് സിനിമയുടെ പേര്. ചിത്രീകരണം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്.

ടീസര്‍

നടന്‍ ജയസൂര്യയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. ചെമ്പന്‍ വിനോദും വിനായകനും ഒന്നിച്ചുള്ള രംഗങ്ങള്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

കേന്ദ്ര കഥാപാത്രങ്ങള്‍

ലിജോ ജോസ് പെല്ലിശ്ലേരിയുടെ സംവിധായക മികവിനൊപ്പം ചിത്രത്തില്‍ ദിലീഷ് പോത്തന്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പുതുമുഖങ്ങള്‍

തന്റെ സിനിമയില്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്താന്‍ ഒരു മടിയുമില്ലാത്ത സംവിധായകനാണ് ലിജോ ജോസ്. പുതിയ സിനിമയിലും നമ്മള്‍ അറിയുന്ന മൂന്നോ നാലോ താരങ്ങള്‍ മാത്രമെ ഉള്ളുവെന്നും. ബാക്കി എല്ലാവരെയും ലൊക്കേഷനില്‍ നിന്നും കണ്ടെത്തിയതാണെന്നും സംവിധായകന്‍ ആദ്യം വ്യക്തമാക്കിയിരുന്നു.

വെറും 18 ദിവസം


തീരപ്രദേശം പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ആദ്യം കൊച്ചിയില്‍ നിന്നുമായിരുന്നെങ്കിലും പിന്നീട് ചെല്ലാനം, കണ്ണമാലി എന്നിവിടങ്ങല്‍ നിന്നും വെറും പതിനെട്ട് ദിവസങ്ങള്‍ കൊണ്ടായിരുന്നു സിനിമയുടെ ഷൂട്ടിങ് നടന്നിരുന്നത്.

അങ്കമാലി ഡയറീസ്


പുതുമുഖങ്ങളെ മാത്രം മുന്‍ നിര്‍ത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനമയായിരുന്നു അങ്കമാലി ഡയറീസ്. സൂപ്പര്‍ ഹിറ്റായ സിനിമ തെലുങ്കിലും നിര്‍മ്മിക്കാന്‍ പോവുകയാണ്.

English summary
Lijo Jose Pellissery's E Ma Yau new teaser released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam