»   » ഡബിള്‍ ബാരല്‍; പ്രേക്ഷകന്‍ ആഗ്രഹിച്ചതല്ല കൊടുക്കേണ്ടതെന്ന് ലിജോ

ഡബിള്‍ ബാരല്‍; പ്രേക്ഷകന്‍ ആഗ്രഹിച്ചതല്ല കൊടുക്കേണ്ടതെന്ന് ലിജോ

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: ഓണം റിലീസായി പുറത്തിറങ്ങിയ ഡബിള്‍ ബാരല്‍ എന്ന സിനിമയ്ക്ക് ഏല്‍ക്കേണ്ടിവന്ന വിമര്‍ശനങ്ങള്‍ക്ക് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മറുപടി. പ്രേക്ഷകന്‍ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുകയും നല്‍കുകയല്ല ഒരു നല്ല സംവിധായകന്‍ ചെയ്യേണ്ടതെന്നും സിനിമയെ ഓര്‍ത്തിരിക്കാന്‍ പ്രതീക്ഷിക്കാത്തത് നല്‍കുകയാണ് വേണ്ടതെന്നും സംവിധായകന്‍ പറയുന്നു.

കാലങ്ങളായി പിന്തുരുന്ന കാര്യങ്ങള്‍ അതേപടി ആവര്‍ത്തിക്കുന്നതില്‍ അര്‍ഥമില്ല. വ്യത്യസ്തത ആവശ്യമാണ്. സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും, ഇഷ്ടപ്പെടാതിരിക്കും. എന്നാല്‍ ചിലര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ വേദനിപ്പിക്കുന്നതാണ്. റേപ്പിസ്റ്റുകളേക്കാളും ക്രൂരമായാണ് ചില ആളുകള്‍ കലയെ ആക്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


double-barrel-review

സിനിമ കണ്ട് ഇഷ്ടപ്പെടാത്തവര്‍ മറ്റുള്ളവരെക്കൂടി അതിന് പ്രേരിപ്പിക്കുകയാണ്. സിനിമ ഇഷ്ടമായില്ലെങ്കില്‍ തീയേറ്ററില്‍ നിന്നും ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ തീയേറ്ററില്‍ ഇരിക്കുന്നവരെപ്പോലും ബഹളമുണ്ടാക്കി ശല്യപ്പെടുത്തുന്ന രീതി ശരിയല്ല. ഡബിള്‍ ബാരല്‍ നന്നായി ഇഷ്ടപ്പെട്ടവരും ഒട്ടും ഇഷ്ടപ്പെടാത്തവരും ഉണ്ടെന്നും ലിജോ പറഞ്ഞു.


മറ്റു മലയാള സിനിമകളിലേത് എന്ന പോലെ നടീനടന്മാര്‍ക്ക് കൂടുതല്‍ പണം നല്‍കി എടുത്ത സിനിമയല്ല ഡബിള്‍ ബാരല്‍. മറിച്ച് സിനിമയുടെ സാങ്കേതിക കാര്യങ്ങള്‍ക്കാണ് കൂടുതല്‍ തുക മുടക്കിയിരിക്കുന്നത്. ഡബിള്‍ ബാരലിന്റെ ചില ഭാഗങ്ങള്‍ കട്ട് ചെയ്ത് നീക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതാവും ഇനി തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.


English summary
Lijo Jose Pellissery says No plans to impress
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam