»   » പൃഥ്വിയും ലിജോയും ഒന്നിയ്ക്കുന്ന ആന്റി ക്രൈസ്റ്റ്

പൃഥ്വിയും ലിജോയും ഒന്നിയ്ക്കുന്ന ആന്റി ക്രൈസ്റ്റ്

Posted By:
Subscribe to Filmibeat Malayalam

ആമേന്‍ എന്ന ഒറ്റച്ചിത്രം മാത്രം മതി ലിജോ ജോസ് പെല്ലിശേരിയെന്ന സംവിധായകനെ അളക്കാന്‍. തീര്‍ത്തും വ്യത്യസ്തമായ ദൃശ്യാനുഭവമായി മാറിയ ആമേന്‍ അടുത്തകാലത്ത് തിയേറ്റര്‍ നിറഞ്ഞ് ഏറെ നാള്‍ പ്രദര്‍ശനം തുടര്‍ന്ന അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നാണ്. ആമേന് മുമ്പ് ലിജോ ചെയ്തിരുന്ന നായകന്‍, സിറ്റി ഓഫ് ദോഡ് എന്നിവയില്‍ നിന്നും എല്ലാ തരത്തിലും വ്യത്യസ്തമായിരുന്നു ആമേന്‍.

ആമേന് പിന്നാലെ ഫഹദ് ഫാസിലിനെത്തന്നെ നായകനാക്കി ലിജോ ഡിസ്‌കോ എന്നൊരു ചിത്രം പ്രഖ്യാപിച്ചിരുന്നു. തിരക്കഥ പൂര്‍ത്തിയാകാത്തതിനാല്‍ തല്‍ക്കാലം ഡിസ്‌കോ മാറ്റിവച്ച് മറ്റൊരു ചിത്രം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് സംവിധായകന്‍.

Prithviraj

പൃഥ്വിരാജിനെ നായകനാക്കി ആന്റി ക്രൈസ്റ്റ് എന്നൊരു ചിത്രമാണ് ലിജോ ഇപ്പോള്‍ പ്ലാന്‍ ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത് പിഎഫ് മാത്യൂസാണ്.

ഇതിന് മുമ്പ് ലിജോ ചെയ്ത സിറ്റി ഓഫ് ഗോഡ് എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിച്ചിരുന്നു. നല്ല ചിത്രമെന്ന പേരുനേടിയിരുന്നെങ്കിലും സാമ്പത്തികമായി ചിത്രമൊരു പരാജയമായിരുന്നു. ന്തായാലും ആമേനിലൂടെ വലിയ പ്രശംസ നേടിയ ലിജോയുടെ ചിത്രത്തില്‍ വീണ്ടും അഭിനയിക്കാന്‍ സമ്മതം മൂളിയെന്നാണ് കേള്‍ക്കുന്നത്.

English summary
Lijo Jose pellissery to direct a film titled Anti Christ next, scripted by P F Mathews, with Prithviraj in the lead.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam