»   » ബാബു ആന്റണിയുടെ മകന്‍ ആര്‍തറും സിനിമയില്‍

ബാബു ആന്റണിയുടെ മകന്‍ ആര്‍തറും സിനിമയില്‍

Posted By:
Subscribe to Filmibeat Malayalam

പല നടന്മാരും അവസരം കിട്ടിയാല്‍ മക്കളെ വളരെ ചെറുപ്പത്തില്‍ത്തന്നെ സിനിമയില്‍ എത്തിക്കാറുണ്ട്. ബാലതാരങ്ങളായും അതിഥി താരങ്ങളായുമെല്ലാം അത്തരത്തില്‍ എത്രോയ താരപുത്രന്മാരും പുത്രിമാരും മലയാളസിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഈ ഈ നിരയില്‍ ഒരു പുത്തന്‍ താരോദയത്തിന് സമയമായിരിക്കുകയാണിപ്പോള്‍.

ബാബു ആന്റണിയുടെ മകന്‍ ആര്‍തര്‍ ആന്റണിയാണ് സിനിമയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. രണ്ട് റോളുകളിലാണ് ആര്‍തറിന്റെ അരങ്ങേറ്റം. ആഷിക് അബു ഒരുക്കുന്ന ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തില്‍ അമ്മ എവ്ജീനിയയ്‌ക്കൊപ്പം അതിഥി താരമായും ജയസൂര്യ നായകനാകുന്ന ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തില്‍ പാട്ടുകാരനായുമാണ് ആര്‍തര്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.

Arthur and Babu Antony

ഇടുക്കി ഗോള്‍ഡില്‍ ബാബു ആന്റണിയുടെ ഭാര്യയുടെയും മകന്റെയും റോളില്‍ത്തന്നെയാണ് എവ്ജീനിയയും ആര്‍തറും അഭിനയിക്കുന്നത്. മങ്കിപെന്നിലെ പ്രധാനപ്പെട്ട ബാലതാരമാകാന്‍ വേണ്ടിയായിരുന്നു ആദ്യം ആര്‍തറിനെ പരിഗണിച്ചിരുന്നത്. മൂന്നാം ക്ലാസില്‍ പഠിയ്ക്കുന്ന ആര്‍തറിന്റെ പ്രായം പക്ഷേ മങ്കിപെന്നിലെ കഥാപാത്രത്തിന് ചേരില്ല. കുറേക്കൂടി പ്രായമുള്ള കുട്ടിവേണമെന്നതിനാല്‍ ആര്‍തറിനെ അഭിനയത്തില്‍ നിന്നും മാറ്റുകയും കുട്ടിപ്പാട്ടുകാരനാക്കുകയുമായിരുന്നു.

രാഹുല്‍ സുബ്രഹ്മണ്യന്‍ ചിട്ടപ്പെടുത്തിയ ഗാനമാണ് ചിത്രത്തിന് വേണ്ടി ആര്‍തര്‍ ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ ട്രാക്ക് രാഹുല്‍ തനിയ്ക്ക് അയച്ചുതരുകയും മോസ്‌കോയിലെ ഒരു സ്റ്റുഡിയോയില്‍ വച്ചാണ് ആര്‍തറിന്റെ ഗാനം റെക്കോര്‍ഡ് ചെയ്യുകയുമായിരുന്നുവെന്ന് ബാബു ആന്റണി പറയുന്നു.

അരദിവസത്തേയ്ക്കായിരുന്നുവത്രേ ബാബു റെക്കോര്‍ഡിങ് സ്റ്റുഡിയോ വാടകയ്‌ക്കെുത്തത്, എന്നാല്‍ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു മണിക്കൂര്‍ കൊണ്ട് ആര്‍തര്‍ തന്റെ ജോലി ചെയ്തുതീര്‍ത്തെന്ന് ബാബു പറയുന്നു.

പാട്ടിന്റെ കാര്യത്തില്‍ അച്ഛനും മകനുമൊപ്പം സഹായിയായി പിയാനിസ്റ്റും സംഗീതസംവിധായികയുമായ അമ്മയുമുണ്ടായിരുന്നു. ഗാനത്തിന്റെ രണ്ടുവരി മലയാളത്തിലും ബാക്കി ഇംഗ്ലീഷിലുമാണത്രേ.

ആര്‍തറിനും സഹോദരന്‍ അലക്‌സിനും സിനിമയില്‍ നിന്നും നിറയെ ക്ഷണങ്ങള്‍ ലഭിയ്ക്കുന്നുണ്ടെന്നും പക്ഷേ അവര്‍ കുറച്ചുകൂടി വളരാനായി താന്‍ കാത്തിരിക്കുകയാണെന്നും ബാബു ആന്റണി പറയുന്നു.

English summary
Arthur Antony son off Babu Antony has acted along with his father in a cameo appearance in 'Idukki Gold' and turned into a singer through the film 'Phillips and the Monkey Pen'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam