»   » അന്നെടുത്ത തീരുമാനം തെറ്റായിരുന്നു, നഷ്ടബോധമുണ്ടന്ന് ലിസി, സിനിമയിലേക്ക് തിരിച്ചെത്തുന്നു!

അന്നെടുത്ത തീരുമാനം തെറ്റായിരുന്നു, നഷ്ടബോധമുണ്ടന്ന് ലിസി, സിനിമയിലേക്ക് തിരിച്ചെത്തുന്നു!

Posted By:
Subscribe to Filmibeat Malayalam
27 വര്‍ഷത്തിന് ശേഷം ലിസി സിനിമയിലേക്ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് ലിസി. എണ്‍പതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന ലിസി മുന്‍നിര നായകര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിരുന്നു. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് ലിസി ജീവന്‍ പകര്‍ന്നിട്ടുണ്ട്. സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരത്തിന്റെ തിരിച്ച് വരവിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍.

മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും നായികയായി തിളങ്ങിയ ജൂഹി ചൗളയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍!

അമൃതയുടെ കണ്ണീരിന് എന്നന്നേക്കുമായി അറുതി, ചന്ദനമഴ അവസാനിക്കുന്നു, ഞെട്ടലോടെ ആരാധകര്‍!

വിവാഹ മോചനത്തിന് ശേഷം താരം സ്വന്തം ബിസിനസ്സുമായി സജീവമായിരുന്നു. സ്വന്തമായി ഡബ്ബിങ്ങ് സ്റ്റുഡിയോ തുടങ്ങിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരത്തിന്റെ തിരിച്ച് വരവിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഫേസ്ബുക്കിലൂടെയാണ് ലിസി സിനിമയില്‍ തിരിച്ചുവരുന്നതിനെക്കുറിച്ച് അറിയിച്ചിട്ടുള്ളത്.

മകളുടെ അരങ്ങേറ്റവും ലിസിയുടെ തിരിച്ചുവരവും

ലിസിയെ ഇഷ്ടപ്പെടുന്ന ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കല്യാണി സിനിമയില്‍ അരങ്ങേറുന്നതിനോടൊപ്പം തന്നെ ലിസി സിനിമയിലേക്ക് തിരിച്ച് വരികയാണ്. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

തെലുങ്കിലൂടെ തിരിച്ചുവരുന്നു

തെലുങ്ക് സിനിമയിലൂടെയാണ് ലിസി തിരിച്ചുവരുന്നത്. കൃഷ്ണചൈതന്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഥിനും മേഘനയുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍

27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ പരിഭ്രമത്തോടെയാണ് ക്യാമറയ്ക്ക് മുന്നില്‍ നിന്നതെന്ന് താരം പറയുന്നു. തുടക്കത്തിലെ ആശങ്ക പിന്നീട് അകന്നുപോയെന്നും ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും താരം കുറിച്ചിട്ടുണ്ട്.

തെലുങ്ക് സിനിമയില്‍ നേരത്തെയും അഭിനയിച്ചിട്ടുണ്ട്

കരിയറിന്റെ തുടക്കകാലത്ത് തന്നെ തെലുങ്ക് സിനിമയില്‍ അഭിനയിക്കാനുള്ള ഭാഗ്യം ലിസിക്ക് ലഭിച്ചിരുന്നു. അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. തെലുങ്ക് സിനിമ ഉപേക്ഷിച്ചതില്‍ കുറ്റബോധമുണ്ട്. പക്ഷേ അന്ന് വേറെ വഴിയില്ലായിരുന്നുവെന്നും താരം പറയുന്നു.

അഭിനയം നിര്‍ത്തിയതില്‍ കുറ്റബോധമുണ്ട്

തന്റെ 22ാമത്തെ വയസ്സിലാണ് ലിസി സിനിമയില്‍ നിന്നും അപ്രത്യക്ഷമായത്. നിരവധി അവസരങ്ങള്‍ തേടിയെത്തുന്നതിനിടയില്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ച തന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് താരം പറയുന്നു. അഭിനയം നിര്‍ത്തിയതില്‍ കുറ്റബോധമുണ്ടെന്നും ലിസി കുറിച്ചിട്ടുണ്ട്.

രണ്ടാംവരവില്‍ നികത്തും

അന്നെടുത്ത തീരുമാനം തെറ്റിപ്പോയി. നഷ്ടപ്പെട്ട സമയവും സിനിമയും ഇനി തിരിച്ചു കിട്ടില്ല. പക്ഷേ രണ്ടാം വരവില്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ലിസി പറയുന്നു.

അവസരങ്ങള്‍ ലഭിച്ചിരുന്നു

സിനിമയില്‍ സജീവമല്ലാതിരുന്ന സമയത്തും തന്നെത്തേടി നിരവധി സംവിധായകരെത്തിയിരുന്നു. ഗൗതം മേനോന്‍ അടക്കമുള്ള സംവിധായകര്‍ കഥ പറഞ്ഞിരുന്നു. പക്ഷേ തെലുങ്ക് സിനിമയിലൂടെ തിരിച്ച് വരാന്‍ തീരുമാനിക്കുകയായിരുന്നു.

മലയാളത്തില്‍ അഭിനയിക്കും

മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് ലിസി. എന്നാണ് മലയാള സിനിമയില്‍ അഭിനയിക്കുന്നതെന്നറിയാനായാണ് അവര്‍ കാത്തിരിക്കുന്നത്. അധികം വൈകാതെ അത് സംഭവിക്കുമെന്ന് താരം പറയുന്നു.

സ്റ്റുഡിയോ നോക്കി നടത്തണം

സ്റ്റുഡിയോയും പ്രിവ്യൂ തിയേറ്ററും നോക്കി നടത്തുന്നതിനോടൊപ്പം തന്നെ അഭിനയവും കൊണ്ട് പോകാനാണ് താന്‍ തീരുമാനിച്ചിട്ടുള്ളത്. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമകള്‍ ചെയ്യുമെന്നും താരം പറയുന്നു.

പ്രിയദര്‍ശനുമായുള്ള വിവാഹം

സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് ലിസിയും പ്രിയദര്‍ശനും വിവാഹിതരായത്. വിവാഹത്തോടെ താരം അഭിനയ ജീവിതത്തോട് വിട പറയുകയായിരുന്നു.

ആരാധകരെ ഞെട്ടിച്ച വിവാഹ മോചനം

1990 ലായിരുന്നു ലിസി പ്രിയദര്‍ശനെ വിവാഹം ചെയ്തത്. 24 വര്‍ഷത്തെ ദാമ്പത്യത്തെ ജീവിതത്തിന് വിരാമമിട്ട് 2016 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

മകളുടെ അരങ്ങേറ്റം

പ്രിയദര്‍ശന്റെയും ലിസിയുടെയും മകളായ കല്യാണി ഹലോ എന്ന ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിക്കുകയാണ്. അഖില്‍ അക്കിനേനി നായകനായെത്തുന്ന തെലുങ്ക് ചിത്രമായ ഹലോയില്‍ നായികയായാണ് കല്യാണി അഭിനയിക്കുന്നത്്. ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

English summary
Lissy Lakshmi back to film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam