»   » നടി ലിസി ഇപ്പോള്‍ അഭിനയിക്കുന്നില്ല!കമല്‍ഹാസന്റെ പിന്തുണയുമായി പുതിയൊരു പരിപാടി തുടങ്ങിയിരിക്കുകയാണ്

നടി ലിസി ഇപ്പോള്‍ അഭിനയിക്കുന്നില്ല!കമല്‍ഹാസന്റെ പിന്തുണയുമായി പുതിയൊരു പരിപാടി തുടങ്ങിയിരിക്കുകയാണ്

Posted By: Teresa John
Subscribe to Filmibeat Malayalam

ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും അവരുടെ ബന്ധം വേര്‍പെടുത്തിയിരുന്നത്. അതിന് പിന്നിലുള്ള കാരണം എന്താണെന്ന് ആര്‍ക്കും മനസിലായില്ലായിരുന്നു. വിവാഹ മോചനത്തിന് ശേഷം ലിസി സിനിമയിലേക്ക് തിരിച്ചു വരുന്നു എന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. എന്നാല്‍ തല്‍ക്കാലത്തേക്ക് സിനിമയിലേക്കില്ലെന്ന് വ്യക്തമാക്കി ലിസി പുതിയൊരു സംരഭം തുടങ്ങിയിരിക്കുകയാണ്.

പറയുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇങ്ങനെ ഇരിക്കും!കത്രീന കൈഫിന്റെ അഹങ്കാരത്തിന് ആലിയയുടെ മറുപടി!!!

മക്കളുടെ കാര്യത്തില്‍ ആശങ്കപ്പെട്ട് താരസുന്ദരിമാര്‍!ഇരട്ടക്കുട്ടികളുള്ള കരണിന്റെ അവസ്ഥയോ?

ചെന്നൈയിലാണ് ലിസി തന്റെ സ്വപ്‌നമായിരുന്ന ഡബ്ബിങ് സ്റ്റുഡിയോ ആരംഭിച്ചിരിക്കുന്നത്. നടന്‍ കമല്‍ ഹാസനാണ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ലിസിയുമായി ബന്ധം വേര്‍പിരിഞ്ഞിരിക്കുകയാണെങ്കിലും അവരുടെ പുതിയ പദ്ധതിയ്ക്ക് ആശംസകളുമായി പ്രിയദര്‍ശന്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലുടെയായിരുന്നു പ്രിയദര്‍ശന്‍ ലിസിക്ക് ആശംസയറിയിച്ചത്.

ലിസിയുടെ ഡബ്ബിങ് സ്റ്റുഡിയോ

പ്രിയദര്‍ശനുമായുണ്ടായിരുന്ന വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷമാണ് ലിസി പുതിയൊരു ഡബ്ബിങ് സ്റ്റുഡിയോ ചെന്നൈയില്‍ ആരംഭിച്ചിരിക്കുന്നത്.

കമല്‍ഹാസന്‍ ഉദ്ഘാടനം ചെയ്തു

ഇന്നലെ ഉലകനായകന്‍ കമല്‍ഹാസനാണ് ലിസിയുടെ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. റസൂല്‍ പൂക്കൂട്ടിയും സംവിധായകന്‍ വി എസ് രവി കുമാറും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

പ്രിയദര്‍ശന്‍ ലിസി ബന്ധം

ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന നടിയായിരുന്നു ലിസി. പ്രിയദര്‍ശന്റെ സിനിമകളില്‍ നായികയായി അഭിനയിച്ചിരുന്ന ലിസി സംവിധായകന്റെ ജീവിതത്തിലേക്കും നായികയായി മാറുകയായിരുന്നു.

ആശംസകളുമായി പ്രിയദര്‍ശന്‍

ലിസിയുടെ പുതിയ സംരഭത്തിന് ആശംസകളുമായി പ്രിയദര്‍ശന്‍ രംഗത്തെത്തിയിരുന്നു. ചെന്നൈയില്‍ ലിസി ലക്ഷ്മി ആരംഭിച്ച ഡബ്ബിങ് സ്റ്റുഡിയോയ്ക്ക് എല്ലാവിധ മംഗളങ്ങളും നേരുന്നുവെന്ന് ഫേസ്ബുക്കിലുടെയായിരുന്നു അദ്ദേഹം ആശംസയറിയിച്ചത്.

24 വര്‍ഷം നീണ്ട ദാമ്പത്യം

സിനിമയില്‍ നിന്നും തുടങ്ങിയ പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ശേഷം 24 വര്‍ഷം ഒന്നിച്ച് ജീവിച്ചിരുന്നെങ്കിലും 2014 ല്‍ ഇരുവരും ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു.

റസൂല്‍ പൂക്കുട്ടിയുടെ പിന്തുണ

തന്റെ ഡബ്ബിങ് സ്റ്റുഡിയോയുടെ നിര്‍മാണത്തിന്‍െ ആദ്യ ഘട്ടം മുതല്‍ മാര്‍ഗനിര്‍ദ്ദേസം നല്‍കിയിരുന്നത് റസൂല്‍ പൂക്കുട്ടിയായിരുന്നെന്നാണ് ലിസി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞിരുന്നത്.

സിനിമയിലേക്ക്

വിവാഹ മോചനത്തിന് ശേഷം ലിസി സിനിമയിലേക്ക് വരുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും നടി അഭിനയിക്കാന്‍ ഒരുക്കമല്ലെന്നും എന്നാല്‍ സിനിമയുമായി എന്നും ബന്ധം നില നിര്‍ത്തുന്നതിന് വേണ്ടിയാണ് പുതിയ സ്റ്റുഡിയോ ആരംഭിച്ചിരിക്കുന്നത്.

English summary
Lissy Lakshmi Started new dubbing studio

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam