»   » ലിസ്റ്റിന്‍ സ്റ്റീഫന്‍ വീണ്ടും

ലിസ്റ്റിന്‍ സ്റ്റീഫന്‍ വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Listin Stephen
ചെറുപ്രായത്തിലേ വലിയ നിര്‍മാതാവിന്റെ കുപ്പായമണിഞ്ഞ ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാളത്തിലേക്കു വീണ്ടും തിരിച്ചെത്തുകയാണ്. ട്രാഫിക്, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ നിര്‍മിച്ച ലിസ്റ്റിന്‍ ട്രാഫിക്കിന്റെ തമിഴ് പതിപ്പായ ചെന്നൈയില്‍ ഒരുനാള്‍ എന്ന ചിത്രം നിര്‍മിക്കാന്‍ പോയതോടെ മലയാളത്തില്‍ നിന്നു മാറിനില്ക്കുകയായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് കുഞ്ചാക്കോ ബോബനെ നായകനാക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രമാണ് ലിസ്റ്റിന്‍ മലയാളത്തില്‍ ഇപ്പോള്‍ നിര്‍മിക്കുന്നത്.

ശരത്കുുമാറുമായി ചേര്‍ന്നാണ് ലിസ്റ്റിന്‍ ചെന്നൈയില്‍ ഒരുനാള്‍ നിര്‍മിച്ചത്. ശരതിന്റെ ഭാര്യ രാധികയായിരുന്നു നിര്‍മാതാവായിരുന്നത്. ശരത് കുമാര്‍ പ്രധാനപ്പെട്ടൊരു വേഷത്തിലും. മലയാളത്തെ പോലെ തമിഴിലും വന്‍ ഹിറ്റായി മാറുകയാണ് ഈ ചിത്രം. പണം മുടക്കിയ നാലുചിത്രവും ഹിറ്റാക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഈ കോട്ടയംകാരന്‍.

രാജേഷ് ആര്‍.പിള്ള സംവിധാനം ചെയ്ത ട്രാഫിക്കിനു പണം മുടക്കിയ ആദ്യ രണ്ടു നിര്‍മാതാക്കളും പിന്‍മാറിയപ്പോഴാണ് ലിസ്റ്റിന്‍ നിര്‍മാതാവായി എത്തിയത.് തിരക്കഥാകൃത്തുക്കളായിരുന്ന സഞ്ജയ്-ബോബി ടീമിനും സംവിധായകനും ഈ ചെറുപയ്യനെ തീരെ പിടിച്ചിരുന്നില്ല. എന്നാല്‍ എല്ലാവര്‍ക്കും അഡ്വാന്‍സ് കൊടുത്ത് എത്ര പണം മുടക്കാനും തയ്യാറാണെന്ന് ലിസ്റ്റിന്‍ പറഞ്ഞതോടെ അവര്‍ക്കു വിശ്വാസം വന്നു.

ലിസ്റ്റിനെ പോലെയൊരു നിര്‍മാതാവിനെ കിട്ടിയതുകൊണ്ടാണ് വലിയ താരങ്ങളില്ലാതിരുന്നിട്ടും ചിത്രം റിലീസ് ചെയ്യാന്‍ പറ്റിയത്. ട്രാഫിക് ഹിറ്റായപ്പോള്‍ ചാപ്പാകുരിശ് നിര്‍മിച്ചു. അതും വന്‍ ഹിറ്റായി. പിന്നീടാണ് അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടലിലെത്തുന്നത്. അവിടെയും ലിസ്റ്റിന്‍ തന്നെയാണ് വിജയിച്ചത്. പടം സൂപ്പര്‍ഹിറ്റായി. പുതിയ ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതുന്നത് സഞ്ജയ് ബോബി ടീം ആണ്.

English summary
Listin Stephen coming again in Mollywood with a new film called How old are you?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam