»   » ആസിഫിന്റെ നായികയായി ലിയോണ

ആസിഫിന്റെ നായികയായി ലിയോണ

Posted By:
Subscribe to Filmibeat Malayalam
Leona
ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു പുതിയ നായികയെ കൂടി ലഭിക്കും. തൃശൂര്‍ സ്വദേശിനിയായ ലിയോണയാണ് ചിത്രത്തില്‍ ആസിഫിന്റെ നായികയായി വെള്ളിത്തിരയില്‍ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുന്നത്.

ബാംഗ്ലൂരില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ലിയോണയ്ക്ക് പരസ്യ ചിത്രങ്ങളിലെ അഭിനയമാണ് സിനിമയിലേയ്ക്കുള്ള വഴി തുറന്നത്. ലിയോണയുടെ പരസ്യചിത്രം കണ്ട സംവിധായകന്‍ അനൂപ് കണ്ണന്‍ ജവാന്‍ ഓഫ് വെള്ളിമലയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. ചിത്രത്തില്‍ ശ്രീനിവാസന്റെ മകളായ ജനി എന്ന കഥാപാത്രത്തെയാണ് ലിയോണ അവതരിപ്പിക്കുന്നത്. ഇതിനു മുന്‍പും സിനിമയില്‍ നിന്ന് ലിയോണയെ തേടി അവസരങ്ങള്‍ എത്തിയിരുന്നെങ്കിലും പഠനത്തിരക്കിനിടയില്‍ അവയൊന്നും സ്വീകരിക്കാനായില്ല. പരസ്യചിത്രങ്ങളിലെ അഭിനയം തനിക്ക് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനുള്ള ആത്മവിശ്വാസം തന്നുവെന്ന് ലിയോണ പറയുന്നു.

ബികോം പൂര്‍ത്തിയാക്കിയ ലിയോണയ്ക്ക് എംബിഎ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. സിനിമയില്‍ നിന്ന് നല്ല അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അഭിനയരംഗത്ത് തുടരുമെന്ന് ലിയോണ പറയുന്നു. അഭിനയത്തില്‍ സജീവമായാലും താന്‍ പഠനമുപേക്ഷിക്കില്ലെന്നും നടി. റഗുലറായി ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ഡിസ്റ്റന്‍സായെങ്കിലും എംബിഎ പൂര്‍ത്തിയാക്കണം. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു ചിത്രത്തിന്റെ വേഷമിടാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ലിയോണ.

English summary
Liyona to play the heroine of Asif Ali in the movie Jawan of Vellimala.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam