Just In
- 6 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 6 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 7 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 7 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- News
കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മന്മോഹന് വരണമെന്ന് സര്‍വേ, മോദിക്ക് ഫുള്‍ മാര്‍ക്ക് ഇക്കാര്യങ്ങളില്‍!!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ദ്രജിത്തിനെ ഒതുക്കാന്‍ ശ്രമം?
സിനിമാലോകത്ത് ഏറെക്കാലം ചെലവിട്ടവരെല്ലാം വെള്ളിവെളിച്ചത്തിന് പിന്നാലെ മോശമായ കാര്യങ്ങളെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ചിലര്‍ സ്വന്തം അനുഭവത്തെക്കുറിച്ച് പറയുമ്പോള്‍ മറ്റുചിലര്‍ തങ്ങള്‍ സാക്ഷികളായ ചില സംഭവങ്ങളെക്കുറിച്ചാണ് പറയാറുള്ളത്. സിനിമയില്‍ എന്നും പല ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചിലത് ചിലരെ തകര്‍ക്കാന്‍ വേണ്ടിയാകുമ്പോള്‍ ചിലര്‍ പ്രത്യേക വ്യക്തികളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വേണ്ടി കളിയ്ക്കുന്നവരായിരിക്കും.
സൂപ്പര്‍താരങ്ങള്‍ വാഴുന്ന മലയാളത്തിലേയ്ക്ക് എത്തുന്ന പല പുതുമുഖങ്ങളും ഇത്തരത്തില്‍ തങ്ങള്‍ ഒതുക്കപ്പെട്ടതിന്റെ കഥ പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ഒതുക്കല്‍ നേരിട്ട താരമായിരുന്നു പൃഥ്വിരാജ്. പൃഥ്വിയ്ക്കെതിരെ നടന്ന കുപ്രചരണങ്ങള്‍ പോലെ മറ്റൊരു താരത്തിനെതിരെ ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതാര്, എന്തിന് എന്നെല്ലാമുള്ളത് അത്രപെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത കാര്യമായിരിക്കാമെങ്കിലും സംഭവം സത്യമായിരുന്നു.
ഇത് തിരിച്ചറിഞ്ഞ പൃഥ്വിരാജ് ഒടുവില്‍ ഇത്തരം ശ്രമങ്ങളെ തകര്‍ത്തുകൊണ്ട് സ്വയം തെളിയിക്കുകയായിരുന്നു. ഇപ്പോഴിതാ പൃഥ്വിയുടെ അതേ അവസ്ഥയില്‍ നില്‍ക്കുന്നത് ജ്യേ്ഷ്ഠന് ഇന്ദ്രജിത്താണത്രേ. നല്ല നടനെന്ന് ചുരുങ്ങിയകാലം കൊണ്ട് പേരെടുക്കാന്‍ ഇന്ദ്രജിത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയസാധ്യതയുള്ള റോളാണെങ്കില്‍ വില്ലനാകാനും സഹനടനാകാനും തയ്യാറായിരുന്നു തുടക്കം മുതല്‍തന്നെ ഇന്ദ്രജിത്ത്. എന്നാല്‍ ഇപ്പോള്‍ ഇന്ദ്രജിത്ത് നായകനിരയില്ത്തന്നെയാണ്. ഇന്ദ്രന് നായകനാകുന്ന ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഏത് ചിത്രത്തിലാണെങ്കിലും സ്വന്തം മുദ്ര പതിപ്പിക്കാന്‍ ഇന്ദ്രന് കഴിയുന്നുമുണ്ട്.
അതുകൊണ്ടുതന്നെയാകാം ഇന്ദ്രനെതിരെ ചിലര്‍ കളിതുടങ്ങിക്കഴിഞ്ഞുവെന്നാണ് കേള്‍ക്കുന്നത്. ഹരിഹരന് ഒരുക്കിയ ഓണച്ചിത്രം ഏഴാമത്തെ വരവിലൂടെയാണ് ഇന്ദ്രന് വിരുദ്ധ ലോബി പ്രവര്‍ത്തനം തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. സിനിമ പ്രദര്‍ശിപ്പിച്ച തിയേറ്ററുകളില്‍ പോലും പോസ്റ്ററുകള്‍ ഒട്ടിക്കാതെയും ഇന്ദ്രന്റെ സാന്നിധ്യം ചിത്രത്തിലുണ്ടെന്ന് പുറത്തറിയാതിരിക്കാന്‍ ആവുന്നകളിയെല്ലാം ചിലര്‍ കളിച്ചുവെന്നാണ് ചലച്ചിത്രലോകത്തെ സംസാരം.
ഒരു പ്രമുഖ നടന്‍തന്നെയാണ് ഇന്ദ്രനെ ഒതുക്കാന്‍ ശ്രമിക്കുന്നതെന്നാണ് സൂചന. ആ നടനുവേണ്ടി പ്രവര്‍ത്തിക്കുന്നവരോട് ഇന്ദ്രനെ പിന്തുണയ്ക്കുന്നവര്‍ക്ക് പറയാനുള്ളത് പലനാള്‍ ഒരാളെ ചതിയ്ക്കുന്നവന്‍ ഒരുനാള്‍ ചതിയ്ക്കപ്പെടുമെന്നാണ്. എന്തായാലും ഇതിലൊന്നും പരാതി പറയാതെ ഇന്ദ്രന് നല്ല ചിത്രങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.