»   » കടല്‍ തീരത്ത് കാറ്റും കൊണ്ട് മഞ്ജുവും മോഹന്‍ലാലും, ചിത്രം വൈറലാകുന്നു

കടല്‍ തീരത്ത് കാറ്റും കൊണ്ട് മഞ്ജുവും മോഹന്‍ലാലും, ചിത്രം വൈറലാകുന്നു

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ ഏറ്റവും മികച്ച പെയര്‍ ആരാണെന്ന് ചോദിച്ചാല്‍ ഇപ്പോഴും മനസ്സിലോടിയെത്തുന്നവരില്‍ തീര്‍ച്ചയായും ഉണ്ണി മായയും ജഗന്നാഥനും ഉണ്ടാവും. എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം ലാലും മഞ്ജുവും വീണ്ടും ഒന്നിയ്ക്കുന്ന ചിത്രമാണ് ബി ഉണ്ണികൃഷ്ണന്റെ വില്ലന്‍.

ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു കടല്‍ തീരത്ത് മഞ്ജു ഇരിയ്ക്കുകയും അടുത്ത് ലാല്‍ നില്‍ക്കുകയും ചെയ്യുന്നതാണ് ചിത്രത്തില്‍. മഞ്ജുവിന്റെ മുഖം കാണാന്‍ കഴിയില്ലെങ്കിലും, മഞ്ജുവാണെന്ന് ഉറപ്പ്.


villain

ചിത്രത്തില്‍ റിട്ട. പൊലീസ് ഓഫീസറായിട്ടാണ് മോഹന്‍ലാല്‍ വരുന്നത്. ലാലിന്റെ ഭാര്യാ വേഷമാണ് മഞ്ജുവിന്. വ്യത്യസ്തമായ രണ്ട് ലുക്കിലാണ് ലാല്‍ എത്തുന്നത്. ഇതിനോടകം ആ ലുക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. മാത്യു മാഞ്ഞൂരാന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.


തമിഴ് നടന്‍ വിശാലും, നടി ഹന്‍സികയും ബോളിവുഡ് താരം രാശി ഖന്നയും വില്ലനില്‍ മറ്റ് പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നുണ്ട്. സ്‌റ്റൈയിലിഷ് ത്രില്ലര്‍ സിനിമയായിട്ടാണ് വില്ലന്‍ ഒരുക്കുന്നത്. പീറ്റര്‍ ഹെയിനാണ് ചിത്രത്തില്‍ സംഘട്ടനമൊരുക്കുന്നത്.

English summary
Location still from Mohanlal's Villain
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam