»   » സുരേഷ് ഗോപിയുടെ മകന്റെ നായികയാകുന്ന നിരഞ്ജന ആരാണെന്ന് അറിയാമോ?

സുരേഷ് ഗോപിയുടെ മകന്റെ നായികയാകുന്ന നിരഞ്ജന ആരാണെന്ന് അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടില്‍ പിറന്ന ലോഹം എന്ന ചിത്രത്തിലൂടെ മലയാളികള്‍ ഒരു പുതുമുപഖ നടിയെ കൂടെ പരിചയപ്പെട്ടു. നിരഞ്ജന അനൂപ്. ആദ്യ ചിത്രത്തിന്റെ വിജയാഘോഷം തീരുന്നതിന് മുമ്പേ നിരഞ്ജന അടുത്ത ചിത്രത്തിലേക്ക് കടക്കുന്നു.

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ ആദ്യമായി നായകനായെത്തുന്ന ചിത്രത്തില്‍ നായികയാകുന്നത് നിരഞ്ജനയാണ്. മുത്തുഗൗ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിലൂടെയാണ് നായികയായുള്ള നിരഞ്ജനയുടെ അരങ്ങേറ്റം. ലോഹം റിലീസാകുന്നതിന് മുമ്പ് നിരഞ്ജനയെ ചിത്രത്തിലെ നായികയായി തീര്‍ച്ചപ്പെടുത്തിയിരുന്നുവത്രെ.


gokul-niranjana

കോളേജ് വിദ്യാര്‍ത്ഥി ആയിട്ടാണ് ഗോകുല്‍ മുത്തുഗൗവിലൂടെ എത്തുന്നത്. തന്നില്‍ അമിത പ്രതീക്ഷയൊന്നും വയ്ക്കരുതെന്ന് ഗോകുല്‍ ആദ്യമേ പറഞ്ഞിട്ടുണ്ട്. നവാഗതനായ വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


ഫ്രൈഡെ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് മുത്തുഗൗ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ഗോകുലിന്റെ വില്ലന്‍ കഥാപാത്രമായും വിജയ് ബാബും വേഷമിടുന്നു. സെപ്റ്റംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതാണ്.

English summary
Niranjana Anoop has made a memorable debut in the Ranjith movie 'Loham' as a naughty youngster. Her bubbly act in the movie is quite endearing. Even before the movie released, the actress was roped in for her next. Niranjana will play the lead in a movie titled 'Muthugau'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam