»   » ലോഹത്തിലെ മൈത്രി യഥാര്‍ത്ഥത്തില്‍ മംഗലശ്ശേരി നീലകണ്ഠന്റെ കൊച്ചുമകള്‍

ലോഹത്തിലെ മൈത്രി യഥാര്‍ത്ഥത്തില്‍ മംഗലശ്ശേരി നീലകണ്ഠന്റെ കൊച്ചുമകള്‍

Posted By:
Subscribe to Filmibeat Malayalam

രഞ്ജിത്തിന്റെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനായ ദേവാസും എന്ന ചിത്രം യഥാര്‍ത്ഥത്തില്‍ മുല്ലശ്ശേരി രാജു എന്നയാളിന്റെ ജീവിത കഥയാണ്. അതേ മുല്ലശ്ശേരി രാജുവിന്റെ കൊച്ചുമകളാണ് ലോഹം എന്ന ചിത്രത്തില്‍ മൈത്രി എന്ന കഥാപാത്രമായി എത്തിയ കുസൃതിക്കാരിയും

നിരഞ്ജന അനൂപ് എന്നാണ് ഈ പുതുമുഖ നടിയുടെ പേര്. മോഹന്‍ലാലിനൊപ്പം ചുരുക്കം ചില സീനുകളില്‍ മാത്രമേ ഉള്ളുവെങ്കിലും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്ന കഥാപാത്രമായിരുന്നു നിരഞ്ജനയുടെ മൈത്രി.


niranjana

മുത്തശ്ശന്റെ ജീവിത കഥ രണ്ട് സിനിമകള്‍ക്ക് പ്രമേയമാക്കിയ രഞ്ജിന്റെ ചിത്രത്തിലൂടെ തന്നെയായി നിരഞ്ജനയുടെ സിനിമാ പ്രവേശനവും എന്നതും യാദൃശ്ചികമായി. മുത്തശ്ശന്റെ വേഷമിട്ട മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നതും ഭാഗ്യം


ആദ്യ ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ നിരഞ്ജനയെ തേടി വീണ്ടും അവസരം കൈവന്നിരിക്കുകയാണ്. സുരേഷ് ഗോപിയുടെ മകന്‍ നായകനാകുന്ന മുത്തുഗൗവിലാണ് നിരഞ്ജന ഇനി അഭിനയിക്കുന്നത്. ഫ്രൈഡേ ഫിലിംസ് നിര്‍മ്മിക്കുന്ന മുത്തുഗൗ നവാഗതനായ വിപിന്‍ദാസാണ് സംവിധാനം ചെയ്തിരിക്കുന്നത്.

English summary
Loham fame Niranjana Anooop is granddaughter of Mangalassery Neelakandan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam