twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോഹിതദാസ് കടന്നുപോയിട്ട് 5വര്‍ഷം

    By Lakshmi
    |

    മലയാളസിനിമയില്‍ സ്വന്തമായൊരു ശൈലിയുണ്ടാക്കുകയും ഒട്ടേറെ മനോഹരമായ ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച അനുഗ്രഹീത കലാകാരന്‍ ലോഹിതദാസ് ജീവിതത്തില്‍ നിന്നും മറഞ്ഞുപോയിട്ട് ജൂണ്‍ 28ന് അഞ്ച് വര്‍ഷം. മണ്ണിന്റെ മണവും നനവുമുള്ള നാടിട്ടവഴികളുടെ കുളിര്‍മ്മയുള്ള ലോഹി ടച്ചുള്ള സിനിമകളും അദ്ദേഹത്തോടെ ഇല്ലാതായി. എങ്കിലും അദ്ദേഹം അവശേഷിപ്പിച്ചിട്ടുപോയ ചിത്രങ്ങളെല്ലാം ഇനിയും കാലാകാലം മലയാളികള്‍ക്ക് ആസ്വദിയ്ക്കാം. ഓരോ ചിത്രങ്ങളും സീനുകളും കാണുമ്പോഴും ലോഹി എത്ര വലിയ കലാകാരനായിരുന്നുവെന്ന് ഓര്‍ത്ത് അഭിമാനിയ്ക്കാം.

    നാടകത്തിലൂടെയായിരുന്നു ലോഹിയുടെ കലാരംഗത്തേയ്ക്കുള്ള കടന്നുവരവ്. പക്ഷേ നാടകത്തില്‍ ലോഹിയ്ക്ക് അത്രവലിയ വിജയങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല, പക്ഷേ സിനിമയിലെത്തിയപ്പോള്‍ അതായിരുന്നില്ല സ്ഥിതി. ആദ്യ ചിത്രത്തിലൂടെ തന്നെ ആളുകളെക്കൊണ്ട് ഇയാള്‍ കൊള്ളാമല്ലോയെന്ന് പറയിക്കാന്‍ ലോഹിയ്ക്ക് കഴിഞ്ഞു. ഇതാ പ്രേക്ഷകമനസുകളില്‍ എന്നും പച്ചപ്പുനഷ്ടപ്പെടാതെ നില്‍ക്കുന്ന ലോഹി ചിത്രങ്ങളില്‍ ചിലത്.

    തനിയാവര്‍ത്തനം

    ലോഹിതദാസ് കടന്നുപോയിട്ട് 5വര്‍ഷം

    മമ്മൂട്ടി നായകനായ തനിയാവര്‍ത്തനമായിരുന്നു ലോഹിതദാസ് ആദ്യം തിരക്കഥയൊരുക്കിയ സിനിമ. സിബി മലയിലായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. പാരമ്പര്യമായി കുടുംബത്തിന് ശാപമായി മാറിയ മാനസികരോഗമായിരുന്നു ചിത്രത്തിന്റെ പ്രമേയം. മുമ്പ് ഇത്തരം പലചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും തനിയാവര്‍ത്തനം പ്രേക്ഷകര്‍ക്ക് വലിയ പുതുമ തന്നെയാണ് നല്‍കിയത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്ന് എന്നും തനിയാവര്‍ത്തനത്തിലേതായിരിക്കും. 1987ലാണ് തനിയാവര്‍ത്തനം റിലീസ് ചെയ്തത്.

    എഴുതാപ്പുറങ്ങള്‍

    ലോഹിതദാസ് കടന്നുപോയിട്ട് 5വര്‍ഷം

    ലോഹി-സിബി കൂട്ടുകെട്ടില്‍ പിറന്ന രണ്ടാമത്തെ ചിത്രമായിരുന്നു എഴുതാപ്പുറങ്ങള്‍. 1987ല്‍ത്തന്നെയായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. മലയാളത്തിലെ എക്കാലത്തെയും സ്ത്രീപക്ഷ ചിത്രങ്ങളില്‍ ഒന്നായിരുന്നു എഴുതാപ്പുറങ്ങള്‍. പ്രേക്ഷകമനസുകളില്‍ വേദനയുടെ നെരിപ്പോടുകള്‍ ഊതിയൂതിത്തെളിച്ചാണ് സിബിയും ലോഹിയും എഴുതാപ്പുറങ്ങള്‍ അവസാനിപ്പിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തിയത് സുഹാസിനിയായിരുന്നു.

    കിരീടം

    ലോഹിതദാസ് കടന്നുപോയിട്ട് 5വര്‍ഷം

    മോഹന്‍ലാലിന്റെ കഥാപാത്രങ്ങളില്‍ എന്നും പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് കിരീടത്തിലെ കഥാപാത്രം. ലോഹി-സിബി കൂട്ടുകെട്ടില്‍ പിറന്ന ഈചിത്രം ഇന്നും മലയാളികളുടെ ഇഷ്ടചിത്രമാണ്. ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന കഥ കേരളത്തിലെ ഓരോ വീടിന്റെയും ഓരോ അച്ഛന്റെയും മകന്റേതുമായിരുന്നു.

    ജാതകം

    ലോഹിതദാസ് കടന്നുപോയിട്ട് 5വര്‍ഷം

    ലോഹിതദാസിന്റെ തിരക്കഥയില്‍ സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത ചിത്രം ജാതകപ്പൊരുത്തമെന്ന അന്ധവിശ്വാസത്തെ ചോദ്യം ചെയ്യുന്ന ചിത്രമായിരുന്നു. ജയറാമായിരുന്നു നായകനായി എത്തിയതെങ്കില്‍ നെഗറ്റീവ് റോള്‍ ചെയ്ത തിലകനായിരുന്നു ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്തത്.

    ദശരഥം

    ലോഹിതദാസ് കടന്നുപോയിട്ട് 5വര്‍ഷം

    എല്ലാഭാഗത്തുനിന്നും വാടകഗര്‍ഭപാത്രത്തില്‍ ജനിയ്ക്കുന്ന കുട്ടികളുടെ കഥകള്‍ വാര്‍ത്തകളാകുന്ന ഇക്കാലത്ത് ദശരഥം ഒരു വലിയ ചിത്രമല്ല. എന്നാല്‍ വാടകഗര്‍ഭപാത്രമെന്ന ആശയവുമായി 1989ല്‍ വന്ന ഈ ചിത്രം വലിയ ചര്‍ച്ചകള്‍ക്കായിരുന്നു വഴിയൊരുക്കിയത്. ഇതിലും മോഹന്‍ലാല്‍ മികച്ചൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

    ഹിസ് ഹൈനസ് അബ്ദുള്ള

    ലോഹിതദാസ് കടന്നുപോയിട്ട് 5വര്‍ഷം

    ലോഹി-സിബി കൂട്ടുകെട്ടില്‍ പിറന്ന മ്യൂസിക്കല്‍ ത്രില്ലറായിരുന്നു ഈ ചിത്രം. മോഹന്‍ലാലിന്റെ സൂപ്പര്‍താരപദവി ഉറപ്പിക്കുന്നതില്‍ ഈ ചിത്രവും പ്രധാന പങ്കുവഹിച്ചിരുന്നു. സംഗീതത്തിന്റെ മായാജാലം ഈ ചിത്രത്തിലുടനീളമുണ്ട്.

    അമരം

    ലോഹിതദാസ് കടന്നുപോയിട്ട് 5വര്‍ഷം

    ലോഹിതദാസ് തിരക്കഥയെഴുതി ഭരതന്‍ സംവിധാനം ചെയ്ത അമരമെന്ന ചിത്രം മമ്മൂട്ടിയുടെ ആരാധകര്‍ക്ക് മറക്കാനാവില്ല. ലോഹി തിരക്കഥയൊരുക്കി ചിത്രങ്ങളില്‍ ഏറ്റവും ഹൃദയഹാരിയായവയില്‍ ഒന്നാണ് അമരം, ഭരതന്റെ ക്രാഫ്റ്റ് കൂടിയായപ്പോള്‍ ചിത്രം ഒരുകാലത്തും മറക്കാന്‍ പറ്റാത്തതായി മാറി.

    കമലദളം

    ലോഹിതദാസ് കടന്നുപോയിട്ട് 5വര്‍ഷം

    നൃത്തത്തിന് പ്രാധാന്യം നല്‍കി പറഞ്ഞ പ്രണയ-കുടുംബകഥയായിരുന്നു കമലദളം. മോഹന്‍ലാലിനെ സര്‍വ്വകലാവല്ലഭന്‍ എന്ന വിശേഷണത്തിന് അര്‍ഹനാക്കിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. സിബി മലയിലായിരുന്നു ഈ ചിത്രവും സംവിധാനം ചെയ്തത്.

    വെങ്കലം

    ലോഹിതദാസ് കടന്നുപോയിട്ട് 5വര്‍ഷം

    ലോഹിയും ഭരതനും വീണ്ടും ഒന്നിച്ചപ്പോള്‍ സംഭവിച്ച ചിത്രമാണ് വെങ്കലം. സമൂഹത്തിലെ മൂശാരി സമുദായത്തിന്റെ പശ്ചാത്തലത്തിലെ മികച്ചൊരു കുടുംബകഥ പറഞ്ഞ ഈ ചിത്രവും വലിയ ഹിറ്റായി മാറി. മുരളി, മനോജ് കെ ജയന്‍, ഉര്‍വശി എന്നിവരുടെയെല്ലാം മികച്ച പ്രകടനം ചിത്രത്തിന് കരുത്ത് നല്‍കി.

    പാഥേയം

    ലോഹിതദാസ് കടന്നുപോയിട്ട് 5വര്‍ഷം

    ഭരതന്‍-ലോഹി കൂട്ടുകെട്ടില്‍ പിറന്ന മറ്റൊരു സുന്ദരചിത്രമായിരുന്നു പാഥേയം. മമ്മൂട്ടി മനോഹരമായ കഥാപാത്രമായി എത്തിയ ചിത്രത്തില്‍ ചിപ്പിയായിരുന്നു നായിക.

    സംവിധാനരംഗത്തേയ്ക്ക്

    ലോഹിതദാസ് കടന്നുപോയിട്ട് 5വര്‍ഷം

    മമ്മൂട്ടി നായകനായ ഭൂതക്കണ്ണാടി എന്ന ചിത്രത്തിലൂടെയാണ് ലോഹിതദാസ് ആദ്യമായി സംവിധായകനാകുന്നത്. ഈ ചിത്രം ദേശീയതലത്തില്‍പ്പോലും ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.

    സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍

    ലോഹിതദാസ് കടന്നുപോയിട്ട് 5വര്‍ഷം

    ലോഹി തിരക്കഥയെഴുതുകയും സംവിധാനം ചെയ്യുകകയും ചെയ്ത ചിത്രങ്ങളില്‍ മികച്ചവ തിരഞ്ഞെടുക്കുകയെന്നത് പ്രയാസകരമാണ്, കാരണം എല്ലാം ഒന്നിനൊന്ന് മികച്ചവയാണെന്നതുതന്നെ. ഇടക്കാലത്ത് സംവിധാനം ചെയ്ത ചക്കരമുത്ത്, നിവേദ്യം പോലുള്ള ചിത്രങ്ങള്‍ മാത്രമാണ് അത്രയ്ക്ക് ശ്രദ്ധിക്കപ്പെടാതെ പോയത്. എങ്ങിലും ഇവയെയും മോശം ചിത്രങ്ങള്‍ എന്ന് മുദ്രകുത്താന്‍ കഴിയില്ല. കന്മദം,. കാരുണ്യം, അരയന്നങ്ങളുടെ വീട്. ജോക്കര്‍ തുടങ്ങി എത്രയോ ചിത്രങ്ങളുടെ ലോഹിയെന്ന കലാകാരന്‍ മലയാളത്തിന് സമ്മാനിച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍.

    English summary
    This is the 5th death anniversary of Director, Script Writer Lohithadas, her is a pictorial tribute to this great artist
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X