»   » മണി ലോഹിതദാസിനെ നോക്കി, തിരിഞ്ഞു നിന്ന് പിന്‍ഭാഗം കുലുക്കി ഒരു സ്റ്റയിലന്‍ നടത്തം നടന്നു

മണി ലോഹിതദാസിനെ നോക്കി, തിരിഞ്ഞു നിന്ന് പിന്‍ഭാഗം കുലുക്കി ഒരു സ്റ്റയിലന്‍ നടത്തം നടന്നു

Posted By: ഭദ്ര
Subscribe to Filmibeat Malayalam

കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് ഒരിക്കലും മരണമില്ലെന്ന് ലോഹിതദാസിന്റെ വാക്കുകയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. പാട്ടും മിമിക്രിയും അഭിനയവും ഒത്ത് ചേര്‍ന്നതായിരുന്നു മണിയുടെ സിനിമാ ജീവിതം.

ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയില്‍ എത്തി പിന്നീട് നടനിലേക്കും വില്ലനിലേക്കും അന്യഭാഷകളിലേക്കും അനായാസം എത്തിയ നടനായിരുന്നു മണി. സല്ലാപം എന്ന ചിത്രത്തില്‍ മണിയെ തിരഞ്ഞെടുക്കാനുണ്ടായ സന്ദര്‍ഭത്തെ കുറിച്ച് ലോഹിതദാസ് പറയുന്നു.

സല്ലാപത്തില്‍ മണി


സല്ലാപം എന്ന ചിത്രത്തില്‍ കള്ളു ചെത്തുക്കാരന്റെ വേഷം ചെയ്ത മണിയെ മറക്കാന്‍ കഴിയില്ല. കഥാപാത്രത്തെ തിരക്കഥ നോക്കി വായിക്കുന്നതിന് മുന്‍പ് തന്നെ മണി ചെത്തുക്കാരന്‍ രാജപ്പന് രൂപവും ഭാവവും നല്‍കിയിരുന്നു.

സല്ലാപത്തിന്റെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍


സല്ലാപത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് മണി മിമിക്രി അവതരിപ്പിച്ച വേദിയില്‍ വെച്ചാണ് ലോഹിതദാസ് ആദ്യം കാണുന്നത്. അവിടെ വച്ച് ഗസ്റ്റ് ഹൗസിലേക്ക് ക്ഷണിച്ചു.

കള്ള് ചെത്തുക്കാരനായി മണി


കള്ള് ചെത്തുക്കാരന്റെ വേഷം മണിയ്ക്ക് ഇഷ്ടമുള്ളത് പോലെ അവതരിപ്പിക്കാനായിരുന്നു ലോഹിതദാസ് ആവശ്യപ്പെട്ടത്. അതിന് മുന്‍പ് അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോറിക്ഷാക്കാരന്റെ വേഷം മണി ചെയ്തിട്ടുണ്ടായിരുന്നു.

മണിയുടെ അഭിനയം


ചെത്തുക്കാരന്‍ രാജപ്പാനായി മണി അഭിനയിച്ചത് ഇങ്ങനെ, മണി ലോഹിതദാസിനെ നോക്കി, തിരിഞ്ഞു നിന്ന് പിന്‍ഭാഗം കുലുക്കി ഒരു സ്റ്റയിലന്‍ നടത്തം നടന്നു. മണിയുടെ അഭിനയം തന്നെ ഞെട്ടിച്ചു കളഞ്ഞെന്ന് ലോഹിതദാസ് പറയുന്നു.

കലാഭവന്‍ മണിയുടെ ഫോട്ടോസിനായി...

English summary
Lohithadas speaking about kalabhavan mani in Sallapam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam