»   » കാത്തിരിപ്പിന് വിരാമമിട്ട് ലാല്‍ജോസ്, മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ബുധനാഴ്ച ആരംഭിക്കുന്നു !!

കാത്തിരിപ്പിന് വിരാമമിട്ട് ലാല്‍ജോസ്, മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ബുധനാഴ്ച ആരംഭിക്കുന്നു !!

Posted By:
Subscribe to Filmibeat Malayalam

സിനിമയിലെത്തിയിട്ട് പതിറ്റാണ്ടുകളായെങ്കിലും മോഹന്‍ലാലും ലാല്‍ജോസും ഒരുമിച്ച് ഇതുവരെ ഒരു സിനിമ ചെയ്തിരുന്നില്ല. നിരവധി തവണ അഭിമുഖങ്ങളില്‍ ഈ ചോദ്യം രണ്ടുപേരും നേരിട്ടിട്ടുണ്ട്. എന്നാല്‍ ആകാംക്ഷയ്ക്ക് വിരാമമിട്ട് ലാല്‍ജോസ് തന്നെയാണ് ചിത്രത്തിന്‍രെ ഷൂട്ടിങ്ങിനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുള്ളത്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ കോളേജ് പ്രിന്‍സിപ്പലായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്.

അങ്കമാലി ഡയറീസ് ഫെയിം ലിച്ചിയെന്ന അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ നായികയാവുന്നത്. ദേശീയ അവാര്‍ഡ് സ്വീകരിച്ചതിനു ശേഷം കുടുംബ സമേതം വിദേശത്തേക്ക് പോയ മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ബുധനാഴ്ച ജോയിന്‍ ചെയ്യും. 1998 ല്‍ മറവത്തൂര്‍ കനവ് റിലീസ് ചെയ്തപ്പോള്‍ കേട്ടു തുടങ്ങിയ ചോദ്യത്തിന് ഇതോടെ അവസാനമാവുകയാണ്.

lal

പ്രേക്ഷകര്‍ക്ക് ഇഷ്ടമാവണമെന്ന പ്രാര്‍ത്ഥനയോടെ ചിത്രത്തിന്‍രെ ഷൂട്ടിങ്ങ് ബുധനാഴ്ച ആരംഭിക്കുകയാണെന്ന് സംവിധായകന്‍ ലാല്‍ജോസ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്ന് സംവിധായകന്‍ കുറിച്ചിട്ടുണ്ട്.

English summary
The long wait ends tomorrow; Lal Jose to start shooting for his movie with Mohanlal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam