For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാള നായകന്മാരെല്ലാം ന്യൂ ലുക്കില്‍

  By Lakshmi
  |

  മലയാളസിനിമയില്‍ മാറ്റത്തിന്റെ കാലമാണിതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല, ന്യൂ ജനറേഷന്‍ സിനിമയെന്ന വിശേഷണം ശരിയാണോയെന്നകാര്യത്തില്‍ രണ്ടഭിപ്രായമുണ്ടെങ്കിലും. സിനിമയില്‍ ഒരു പുതുസ്പര്‍ശമുണ്ടായിട്ടുണ്ടെന്നതില്‍ സംശയമില്ല. യുവകലാകാരന്മാരുടെ വന്‍നിരയാണ് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നത്.

  ഏറെക്കാലമായി സൂപ്പര്‍താര സിംഹാസനങ്ങളില്‍ വാഴുന്നവര്‍ പോലും ഈ യുവാക്കളുടെ കഴിവിനെ അംഗീകരിക്കുന്നുണ്ട്. യുവത പുതുമകളുടെ പരീക്ഷണങ്ങള്‍ക്ക് പിന്നാലെയാണ്. ഇത് മുതിര്‍ന്ന സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും മാറാന്‍ നിര്‍ബ്ബന്ധിതരാക്കുന്നുണ്ടെന്നുള്ളതൊരു സത്യമാണ്. അതിന്റേതായ മാറ്റങ്ങള്‍ തന്നെയാണ് സിനിമയില്‍ പ്രതിഫലിയ്ക്കുന്നത്.

  കഥയ്ക്കും കഥപറയല്‍ ശൈലിയ്ക്കുമൊപ്പം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതിയില്‍ വരെ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. താരങ്ങളില്‍ പലരും കഥാപാത്രങ്ങള്‍ക്കായി രൂപം മാറുകയാണ്. ഇത്തരം രൂപമാറ്റങ്ങള്‍ വലിയൊരുഭാഗം പ്രേക്ഷകര്‍ അംഗീകരിക്കുന്നമുണ്ട്. ഇതാ മലയാളസിനിമയില്‍ അടുത്തകാലത്തായി വന്ന പുതുലുക്ക് നായകന്മാര്‍

  മമ്മൂട്ടി

  മലയാള നായകന്മാരെല്ലാം ന്യൂ ലുക്കില്‍

  പുറത്തുവരാനിരിക്കുന്ന കടല്‍ കടന്നൊരു മാത്തുക്കുട്ടി, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയെ തീര്‍ത്തും വ്യത്യസ്തമായ രൂപത്തിലാണ് കാണാന്‍ കഴിയുക. മീശയില്ലാതെ പക്കാ എന്‍ആര്‍ഐയുടെ ഭാവത്തിലാണ് മാത്തുക്കുട്ടി എത്തുന്നതെങ്കില്‍ താടിയും മുടിയും വളര്‍ത്തി കുപ്പായക്കൈകള്‍ തെറുത്തുകയറ്റിയും നീളന്‍ ജൂബയിട്ടുമെല്ലാമാണ് ക്ലീറ്റസിന്റെ അവതാരം.

  മോഹന്‍ലാല്‍

  മലയാള നായകന്മാരെല്ലാം ന്യൂ ലുക്കില്‍

  മോഹന്‍ലാല്‍ താടിയും നരയുമെല്ലാമായി അഭിനയിച്ചിരിക്കുന്നത് വളരെ അപൂര്‍വ്വം ചിത്രങ്ങളിലാണ്. പക്ഷേ ഈ അടുത്തകാലത്തായി ഇത്തരം മുതിര്‍ന്ന ലൂക്കുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ലാല്‍ തയ്യാറാകുന്നുണ്ട്. ഗ്രാന്റ്മാസ്റ്റര്‍ പോലുള്ള ചിത്രങ്ങളില്‍ ലാലിനെ അല്‍പം സീനിയറായിത്തന്നെ കാണാന്‍ കഴിഞ്ഞ ചിത്രമാണ്. ലാല്‍ ന്യൂ ലുക്കുലെത്തുന്ന പുതിയ ചിത്രം ജില്ലയാണ്. തമിഴ് ചിത്രമായ ജില്ലയില്‍ താടിയും പിരിച്ചുവച്ച മീശയും നരയുമെല്ലാമായിട്ടാണ് ലാല്‍ എത്തുക.

  ജയറാം

  മലയാള നായകന്മാരെല്ലാം ന്യൂ ലുക്കില്‍

  അടുത്തിടെ പുറത്തിറങ്ങിയ ലക്കി സ്റ്റാര്‍ എന്ന ചിത്രത്തില്‍ വളരെ യങ് ലുക്കിലായിരുന്നു ജയറാമിനെ കണ്ടത്. പിന്നീട് വന്ന ഭാര്യ അത്ര പോരയെന്ന ചിത്രത്തില്‍ കുറച്ചുകൂടി പ്രായമുള്ളൊരു കഥാപാത്രമായിട്ടാണ് ജയറാം വന്നത്. ഇനി വരാനിരിക്കുന്ന ഷാജി എന്‍ കരുണിന്റെ സ്വപാനം എന്ന ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ലുക്കുള്ള ഒരു ചെണ്ട കലാകാരനായിട്ടാണ് ജയറാം എത്താന്‍ പോകുന്നത്.

  പൃഥ്വിരാജ്

  മലയാള നായകന്മാരെല്ലാം ന്യൂ ലുക്കില്‍

  ഏറ്റവും വൈവിധ്യമുള്ള കഥാപാത്രങ്ങളാണ് പൃഥ്വിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അയ്യായെന്ന ഹിന്ദിച്ചിത്രത്തില്‍ സിക്‌സ് പാക്കില്‍ വന്ന പൃഥ്വി, അയാളും ഞാനും തമ്മില്‍, ജെസി ഡാനിയേല്‍ മുംബൈ പൊലീസ് എന്നീ ചിത്രഭങ്ങളിള്‍ ഒന്നിനൊന്ന് വ്യത്യസ്തമായ ലുക്കിലാണ് എത്തിയത്. ഇനി പുറത്തിറങ്ങാന്‍ പോകുന്ന മെമ്മറീസിലും ലണ്ടന്‍ ബ്രിഡ്ജിലും പൃഥ്വിയെ വീണ്ടും വ്യത്യസ്തലുക്കില്‍ കാണാന്‍ കഴിയും.

  ദിലീപ്

  മലയാള നായകന്മാരെല്ലാം ന്യൂ ലുക്കില്‍

  വ്യത്യസ്ത രൂപഭാവങ്ങളില്‍ അഭിനയിക്കാന്‍ വലിയ താല്‍പര്യം കാണിക്കാറുള്ള നടനാണ് ദിലീപ്. കുഞ്ഞിക്കൂടനും, രാധയും, മായാമോഹിനിയുമെല്ലാം ദിലീപിന്റെ വ്യത്യസ്ത വേഷങ്ങളാണ്. അടുത്തകാലത്തിറങ്ങിയ സൗണ്ട് തോമയില്‍ മുച്ചുണ്ടുള്ള നായകനായിട്ടായിരുന്നു ദിലീപ് വന്നത്. ഇപ്പോള്‍ തെലുങ്കില്‍ അരങ്ങേറ്റം നടത്താന്‍ പോകുന്ന ദിലീപ് സായി ബാബയുടെ വേഷത്തില്‍ തീര്‍ത്തും വ്യത്യസ്തനായി എത്താനുള്ള തയ്യാറെടുപ്പിലാണ്.

  ഫഹദ് ഫാസില്‍

  മലയാള നായകന്മാരെല്ലാം ന്യൂ ലുക്കില്‍

  ഫഹദിനും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിയ്ക്കുന്നുണ്ട്. അന്നയും റസൂലും, ആമേനും 5 സുന്ദരികളും ഇതിനുദാഹരണങ്ങളാണ്. ഇനി വരാനിരിക്കുന്ന ഒളിപ്പോര്, ആര്‍ട്ടിസ്റ്റ്, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളിലും ഫഹദിനെ വ്യത്യസ്ത ലുക്കുകളില്‍ കാണാം.

  കുഞ്ചാക്കോ ബോബന്‍

  മലയാള നായകന്മാരെല്ലാം ന്യൂ ലുക്കില്‍

  സിനിമയിലെ രണ്ടാം വരവിലാണ് കുഞ്ചാക്കോ ബോബന്‍ എന്ന നടന്റെ റേഞ്ച് തിരിച്ചറിയാന്‍ കഴിഞ്ഞത്. പഴയ ചോക്ലേറ്റ് ഭാവം ഇപ്പോള്‍ ചാക്കോച്ചന് ഇല്ലതന്നെ. സീരിയസായതും വ്യത്യസ്തമായതുമായ വേഷങ്ങളാണ് ചാക്കോച്ചന് കിട്ടിക്കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന പുള്ളിപ്പുലികളും ആട്ടന്‍ കുട്ടിയും എന്ന ചിത്രത്തില്‍ കഷണ്ടിയും ബുള്‍ഗാനുമൊക്കെയായി ചാക്കോച്ചനെ കാണാം.

  ജയസൂര്യ

  മലയാള നായകന്മാരെല്ലാം ന്യൂ ലുക്കില്‍

  ജയസൂര്യയുടെ ഓരോചിത്രത്തിലും മേക്ക് ഓവര്‍ നടത്തിക്കൊണ്ടിരിക്കുന്ന താരമാണ്. ബ്യൂട്ടിഫുള്‍, കോക്ടെയില്‍ തുടങ്ങിയ ചിത്രങ്ങളില്‍ തീര്‍ത്തും വ്യത്യസ്തഭാവത്തിലായിരുന്നു ജയസൂര്യ. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ താങ്ക് യു വിലും ജയസൂര്യയ്ക്ക് തീര്‍ത്തും വ്യത്യസ്തമായ ലുക്ക് തന്നെ.

  ബിജു മേനോന്‍

  മലയാള നായകന്മാരെല്ലാം ന്യൂ ലുക്കില്‍

  ഒന്നിനൊന്ന് രസകരമായ കഥാപാത്രങ്ങളാണ് ബിജു മേനോന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കുറ്റിത്തലമുടിയും പരുക്കന്‍ ഭാവങ്ങളും ഒപ്പം നീട്ടിവളര്‍ത്തിയ മുടിയും തമാശയുമായും ബിജു എത്തിക്കഴിഞ്ഞു. പകിടയെന്ന പുതിയ ചിത്രത്തില്‍ ബിജുവിന് വീണ്ടും ന്യൂ ലുക്ക് ലഭിച്ചിരിക്കുകയാണ്. അംഗവൈകല്യമുള്ള കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ബിജു അവതരിപ്പിക്കുന്നത്.

  English summary
  Experimenting with looks is no longer the prerogative of new-gen cinema and its young brigade of actors.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X