»   » പ്രേക്ഷകരെ ശ്രദ്ധിച്ചിരുന്നു, സിനിമ കണ്ടില്ല! ശിഷ്യന്റെ സിനിമ കാണാനെത്തിയ വിനീതിന്റെ അവസ്ഥ!!!

പ്രേക്ഷകരെ ശ്രദ്ധിച്ചിരുന്നു, സിനിമ കണ്ടില്ല! ശിഷ്യന്റെ സിനിമ കാണാനെത്തിയ വിനീതിന്റെ അവസ്ഥ!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഗുരുവിനോളം വളര്‍ന്ന ശിഷ്യന്റെ സിനിമ കാണാനായി ഗുരു തിയറ്ററിലെത്തി. പക്ഷെ സിനിമ കണാതെ പ്രേക്ഷകരെ, അവരുടെ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചിരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞിരാമായണത്തിലൂടെ ശ്രദ്ധേയനായ ബേസില്‍ ജോസഫിന്റെ പുതിയ ചിത്രം കാണാന്‍ പോയ വിനീത് ശ്രീനിവാസന്റെ അവസ്ഥയായിരുന്നു ഇത്. 

20 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ ജോജുവിന് ലഭിച്ച ഭാഗ്യം!!! അപ്രതീക്ഷിതമായി കിട്ടിയ ലോട്ടറി!!!

ഈ അനുഷ്കയെ പ്രഭാസ് പ്രേമിച്ചില്ലെങ്കിലാ അത്ഭുതം!!! തെന്നിന്ത്യയുടെ സ്വന്തം സ്വീറ്റി ഷെട്ടി!!!

തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച പോസ്റ്റിലാണ് ചെന്നൈയിലെ തിയറ്ററില്‍ ചിത്രം കാണാന്‍ പോയ അനുഭവം വിനീത് പങ്കുവച്ചത്. ചിത്രത്തിന്റെ വിജയത്തില്‍ തനിക്ക്  അഭിമാനം തോന്നുവെന്നും വിനീത് തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. 

ഞെട്ടിപ്പിക്കുന്ന ആ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് രഞ്ജിനി പൊട്ടിത്തെറിക്കുന്നു... കാടത്തം

അല്പം വൈകി

അല്പം വൈകി എങ്കിലും ഒടുവില്‍ തിയറ്ററില്‍ നിന്നും ഗോദ കണ്ടു, എന്ന് പറഞ്ഞുകൊണ്ടാണ് വിനീതിന്റെ ഫേസ്‌കുറിപ്പ് ആരംഭിക്കുന്നത്. ചെന്നൈയിലെ തിയറ്ററില്‍ പോയാണ് വിനീത് ചിത്രം കണ്ടത്. തിയറ്ററിലെ തന്റെ അനുഭവമാണ് വിനീതിന്റെ കുറിപ്പിലുള്ളത്.

ശ്രദ്ധിച്ചത് പ്രേക്ഷകരെ

ഗോദയുടെ ജോലികള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന സമയത്ത് ചിത്രം വിനീത് നിരവധി തവണ കണ്ടിരുന്നു. അതുകൊണ്ടുതന്നെ ചിത്രം തുടങ്ങിയപ്പോള്‍ മുതല്‍ ചിത്രത്തേക്കാള്‍ വിനീത് ശ്രദ്ധിച്ചത് പ്രേക്ഷകരുടെ പ്രതികരണമാണ്.

വിനീതിനെ ഞെട്ടിച്ചു

അക്ഷരാര്‍ത്ഥത്തില്‍ വിനീതിന് അഭിമാനകരമായ നിമഷങ്ങളായിരുന്നു തിയറ്ററിലുണ്ടായത്. ആദിയോടന്തം പ്രേക്ഷകര്‍ ചിത്രം നിറഞ്ഞ ചിരിയോടെ ആസ്വദിച്ചു. സിനിമ അവസാനിച്ച് ബേസിലിന്റെ പേര് സ്‌ക്രീനില്‍ എഴുതിക്കാണിച്ചപ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയടിക്കുന്നതാണ് വിനീത് കണ്ടത്.

ശിഷ്യനും കസിനും

വിനീതിന്റെ അസിസ്റ്റന്റ് സംവിധാനം സംവിധാനം ചെയ്ത് കസിന്‍ തിരക്കഥ എഴുതിയ ചിത്രമായിരുന്നു ഗോദ. ഇരുവരും സിനിമ കരിയര്‍ ആരംഭിക്കുന്നത് വിനീത് സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെയായിരുന്നു. തിരയില്‍ ബേസില്‍ സഹസംവിധായകനും രാകേഷ് തിരക്കഥകൃത്തുമായിരുന്നു.

വിനീതും ഗോദയും

ഗോദയുമായി വിനീതിന്റെ ബന്ധങ്ങള്‍ അവസാനിക്കുന്നില്ല. വിനീതിന്റെ സുഹൃത്ത് സംഘങ്ങള്‍ തന്നെയാണ് ചിത്രത്തിലുള്ളത്. അജു വര്‍ഗീസും സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും ഗോദയിലും സഹകരിക്കുന്നു. ബേസിലിന്റെ ആദ്യ ചിത്രത്തില്‍ വിനീതായിരുന്നു നായകന്‍.

ഗുസ്തിയുടെ ഗോദ

മലയാളത്തില്‍ ഏറെക്കാലത്തിന് ശേഷം ഗുസ്തി പശ്ചാത്തലമാക്കി ഇറങ്ങുന്ന സ്‌പോര്‍ട്‌സ് ചിത്രമാണ് ഗോദ. പഞ്ചാബി നായിക വമിഖ ഗബ്ബിയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. നായിക പ്രാധാന്യമുള്ള ചിത്രത്തില്‍ ശക്തമായ കഥാപാത്രമായി രണ്‍ജി പണിക്കര്‍ അഭിനയിച്ചു. ടൊവിനോ ചിത്രത്തില്‍ നായകനായി എത്തി.

English summary
Vineeth Sreenivasan shared on his Facebook page about his experience after watching the movie. The director says he feels proud to see the success of Godha.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam