»   »  ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തായി

ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തായി

Posted By: AkhilaKS
Subscribe to Filmibeat Malayalam

അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌ക്കരാ എന്നീ സിനിമകള്‍ക്ക് ശേഷം അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി.

കുഞ്ചാക്കോ ബോബന്‍,നെടുമുടി വേണു,ചെമ്പന്‍ വിനോദ്, റീനു, ജേക്കബ് ഗ്രഗറി, സുധീര്‍ കരമന,സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

lord-livingstone

ഐ, ബാഹുബലി എന്നീ ചിത്രങ്ങളുടെ വിതരണക്കാരായ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയുടെ ബാനറില്‍ പ്രേം മേനോനാണ് ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി നിര്‍മ്മിക്കുന്നത്.

വ്യത്യസ്തമായ പേരുപോലെ തന്നെ ചിത്രത്തിന്റെ പ്രമേയവും വ്യത്യസ്തയോടു കൂടി സ്വീകരിക്കുന്ന സംവിധായകനാണ് അനില്‍ രാധാകൃഷ്ണന്‍. അദ്ദേഹത്തിന്റെ ആദ്യത്തെ രണ്ട് സിനിമകളും ഏറെ അംഗീകരിക്കപ്പെട്ടിരുന്നു.

English summary
The film, which is touted as a comical fantasy, will not have any protagonist or antagonist. The film was shot in Wayanad and Idukki in Kerala as well as cities in other states such as Pune and Chennai.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam