»   » തല്‍ക്കാലം പ്രണയിക്കുന്നില്ല: ശ്രുതി ഹസന്‍

തല്‍ക്കാലം പ്രണയിക്കുന്നില്ല: ശ്രുതി ഹസന്‍

Posted By:
Subscribe to Filmibeat Malayalam

തല്‍ക്കാലം ജീവിതത്തില്‍ റൊമാന്‍സിന് സമയമില്ലെന്ന് ശ്രുതി ഹസന്‍. രാമയ്യ വസ്തവയ്യഎന്ന ചിത്രത്തിന്റെ ജോലികളുമായി തിരക്കിലാണിപ്പോള്‍ ശ്രുതി, വളരെ ടൈറ്റ് ഷെഡ്യൂളിലാണ് താന്‍ ജോലെചെയ്യുന്നതെന്നും അതിനിടെ പ്രണയിക്കാന്‍ സമയമില്ലെന്നുമാണ് താരം പറയുന്നത്.

ഒരുതരത്തിലും പ്രണയം എന്നെ സംബന്ധിച്ച് ഒരു പ്രധാന കാര്യമില്ല, ഇതുവരെ ഞാന്‍ പ്രണയിച്ചിട്ടുമില്ല. ഇപ്പോള്‍ ഞാന്‍ എന്റെ ജോലിയിലാണ് ശ്രദ്ധിക്ക്കുന്നത്. ജീവിതത്തില്‍ വരുന്ന പുരുഷന്‍ എങ്ങെയായിരിക്കണമെന്നുപോലും ഞാന്‍ ചിന്തിച്ചിട്ടില്ല- ശ്രുതി പറയുന്നു.

Shruti Haasan

ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുമായി ശ്രുതി പ്രണയത്തിലാണെന്നും ഇവരെ പലേടത്തുംവച്ച് കണ്ടുവെന്നുമെല്ലാം ഗോസിപ്പുകാര്‍ പറഞ്ഞു പരത്തുന്നുണ്ട്. എന്നാല്‍ ഇതിനോടൊന്നും ശ്രുതി ഇതുവരെ പ്രതികരിച്ചിട്ടില്ല.

പണ്ടും തനിയ്ക്ക് അഭിനയിക്കാനായിരുന്നു ആഗ്രഹമെങ്കിലും അതിനുള്ള സൗന്ദര്യമില്ലെന്നാണ് കരുതിയിരുന്നതെന്നും ശ്രുതി പറയുന്നു. സൗന്ദര്യം ഇല്ലെന്നുള്ള തോന്നലില്‍ മുമ്പ് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ കൂടി മടിയായിരുന്നുവെന്നും താരം പറയുന്നു.

ലക്ക് എന്ന സിനിമയിലൂടെയാണ് ശ്രുതി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഡി ഡെയെന്ന പുതിയ ചിത്രം ശ്രുതിയ്ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ഇതില്‍ ഒരു കാള്‍ ഗേളായിട്ടാണ് ശ്രുതി വേഷമിട്ടിരിക്കുന്നത്. തെലുങ്ക് ചിത്രമായ രാമയ്യ വസ്തവയ്യയും ഡി ഡെയും ജൂണ്‍ 19നാണ് പ്രദര്‍ശനത്തിനെത്തുന്നത്

English summary
Shruti Haasan is busy these days and the actress claims that she has no time for romance in her life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam