For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിന്‍റെ ബ്രില്യന്‍സ് അവസാനിക്കുന്നില്ല! ലൂസിഫര്‍ 2 ഉടനെത്തുമോ? ആകാംക്ഷ കൂടുന്നു!

  |

  സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കൈനീട്ടി സ്വീകരിച്ച സിനിമയാണ് ലൂസിഫര്‍. പരിചയസമ്പന്നായ സംവിധായകനെപ്പോലെയായിരുന്നു പൃഥ്വിരാജിന്റെ അരങ്ങേറ്റം. ആയിരക്കണക്കിന് ആളുകളുള്‍പ്പെടുന്ന രംഗം ചിത്രീകരിക്കുമ്പോള്‍ പോലും അദ്ദേഹത്തിന് ആശങ്കയോ ടെന്‍ഷനോ ഒന്നനും ഉണ്ടായിരുന്നില്ലെന്ന് സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. നന്ദനത്തിലൂടെ അരങ്ങേറിയ നവാഗത താരം ഇപ്പോള്‍ സിനിമയുടെ വേറിട്ട മേഖലകളിലും മികവ് തെളിയിച്ചിരിക്കുകയാണ്. സ്വന്തമായി നിര്‍മ്മാണക്കമ്പനി തുടങ്ങിയതിന് പിന്നാലെയായാണ് സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയെക്കുറിച്ചും അദ്ദേഹം പ്രഖ്യാപിച്ചത്. ക്യാമറയ്ക്ക് മുന്നില്‍ കഥാപാത്രമായി പകര്‍ന്നാടുന്നതിനിടയിലും അദ്ദേഹം പിന്നിലെ കാര്യങ്ങളെക്കുറിച്ചും ശ്രദ്ധിച്ചിരുന്നുവെന്നും എന്താണ് ചെയ്യാന്‍ പോവുന്നതെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്നും താരങ്ങളും പറഞ്ഞിരുന്നു.

  പാറുക്കുട്ടിയെ പാട്ടിലാക്കാന്‍ ടിനി ടോമും മിഥുന്‍ രമേഷും! കോമഡി ഉത്സവത്തിലും കുഞ്ഞതിഥി എത്തിയപ്പോള്‍

  നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മാര്‍ച്ച് 28നായിരുന്നു ലൂസിഫര്‍ അവതരിച്ചത്. സ്റ്റീഫന്‍ നെടുമ്പള്ളിയായുള്ള മോഹന്‍ലാലിന്റെ പകര്‍ന്നാട്ടത്തിന് മുന്നില്‍ ബോക്‌സോഫീസും പ്രേക്ഷകരും കീഴടങ്ങുകയായിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഭാവിയില്‍ താന്‍ സംവിധായകനാവുമ്പോള്‍ മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കി സിനിമയൊരുക്കുമെന്ന് അന്നേ താരപുത്രന്‍ വ്യക്തമാക്കിയിരുന്നു. ഇവരെ നായികനായകന്‍മാരാക്കി സിനിമയൊരുക്കിയെന്ന് മാത്രമല്ല ആ ചിത്രത്തില്‍ സുപ്രധാന റോളില്‍ എത്തുകയും ചെയ്തു അദ്ദേഹം. സെയ്ദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. രണ്ടാം ഭാഗമെന്ന ആകാംക്ഷ നിലനിര്‍ത്തിയാണ് ചിത്രം അവസാനിച്ചത്. സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുമെന്ന് പൃഥ്വിരാജും മുരളി ഗോപിയും വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനമുണ്ടാവുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമാലോകവും ആരാധകരും സോഷ്യല്‍ മീഡിയയുമെല്ലാം ഇക്കാര്യത്തിനായി കാത്തിരിക്കുകയാണ്.

  ലൂസിഫറിന് രണ്ടാം ഭാഗം

  ലൂസിഫറിന് രണ്ടാം ഭാഗം

  പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ് ലൂസിഫര്‍. അഭിനേതാവായും ഗായകനായും നിര്‍മ്മാതാവായുമൊക്കെ എത്തിയ പൃഥ്വിരാജ് സുകുമാരന്‍ സംവിധായകനായി അരങ്ങേറുന്നുവെന്നത് തന്നെയായിരുന്നു സിനിമയിലെ പ്രധാന പ്രത്യേകത. സിനിമയിലെ താരങ്ങളേയും പ്രമേയത്തെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ എത്തിയപ്പോള്‍ ആകാംക്ഷയും വര്‍ധിക്കുകയായിരുന്നു. നാളുകള്‍ക്ക് ശേഷം പഴയ പ്രൗഢിയിലും പ്രതാപത്തിലും മോഹന്‍ലാലിനെ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ എന്ന നിലയില്‍ താന്‍ കാണാനാഗ്രഹിക്കുന്ന സിനിമയാണ് ലൂസിഫറെന്നും ഇനി നിങ്ങളാണ് ചിത്രത്തെ വിലയിരുത്തേണ്ടതെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. സ്റ്റീഫന്‍ നെടുമ്പള്ളിയുടേയും അബ്രാം ഖുറേഷിയുടെയും സെയ്ദ് മസൂദിന്റെയും വരവിനെക്കുറിച്ച് നിരവധി സംശയങ്ങള്‍ ബാക്കിവെച്ചായിരുന്നു ചിത്രം അവസാനിച്ചത്. ഇതോടെയാണ് സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങിയേക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായത്. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ വൈറലായി മാറിയിരുന്നു.

  പൃഥ്വിരാജ് സ്ഥിരീകരിച്ചു

  പൃഥ്വിരാജ് സ്ഥിരീകരിച്ചു

  മുരളി ഗോപിയായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. പൃഥ്വിയുമൊത്ത് ഇനിയും സിനിമ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായി പൃഥ്വിരാജും ഇക്കാര്യം ശരിവെച്ചിരുന്നു. പുലര്‍ച്ചെ വരെ കഥ കേള്‍ക്കേണ്ടി വന്ന് തന്നെ ഉറങ്ങാന്‍ പോലും വിടാതിരുന്നതിനെക്കുരിച്ച് അദ്ദേഹം പറഞ്ഞതോടെ വരാനിരിക്കുന്നത് അഡാര്‍ ഐറ്റമാണെന്നും ലൂസിഫറിന്റെ രണ്ടാം ഭാഗമാണമെന്നുമുള്ള തരത്തിലേക്ക് ചര്‍ച്ച വഴിമാറുകയായിരുന്നു. പിന്നീടാണ് പൃഥ്വിരാജ് തന്നെ ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചത്. ആദ്യഭാഗത്തില്‍ ഒതുക്കാനാവുന്ന സിനിമയല്ല ഇതെന്നും വെബ് സീരീസായി അടുത്ത ഭാഗം ഇറക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെയാണ് ആരാധകരുടെ ആകാംക്ഷ കൂടിയത്. ഇപ്പോഴിതാ ഫേസ്ബുക്ക് പേജിലൂടെ പൃഥ്വിരാജ് തന്നെയാണ് ലൂസിഫര്‍ 2നെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച വൈകിട്ട് 6ന് നടക്കുമെന്ന് വ്യക്തമാക്കി എത്തിയത്.

  സെയ്ദ് മസൂദിന് പ്രാധാന്യം

  സെയ്ദ് മസൂദിന് പ്രാധാന്യം

  അബ്രാം ഖുറേഷിയും സെയ്ദ് മസൂദും തമ്മിലുള്ള ബന്ധവും സ്റ്റീഫന് വേണ്ടി സെയ്ദ് വന്നതുമൊക്കെ ഉത്തരംകിട്ടാ ചോദ്യങ്ങളായി തുടരുകയാണ്. ആകെക്കൂടി രണ്ട് വാക്കുകളാണ് സെയ്ദ് പറഞ്ഞതും. സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ സെയ്ദിനായിരിക്കും പ്രാധാന്യമെന്ന് അടുത്തിടെ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. അതിനാല്‍ത്തന്നെ ആ വരവ് എങ്ങനെയായിരിക്കുമെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. പൃഥ്വിരാജിന്റെ വരവിനും നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. സംവിധായകനായി അരങ്ങേറിയ സിനിമയില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് മറ്റൊരു സുപ്രധാന നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ഇത്തവണത്തെ വരവിലെ പ്രത്യേകതകള്‍ എന്തൊക്കെയായിരിക്കും, ആരൊക്കെയായിരിക്കും താരങ്ങള്‍ തുടങ്ങിയ ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

  പ്രഖ്യാപനത്തിന് മണിക്കൂറുകള്‍

  പ്രഖ്യാപനത്തിന് മണിക്കൂറുകള്‍

  സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരങ്ങളിലൊരാള്‍ കൂടിയാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരങ്ങളിലൊരാള്‍ കൂടിയാണ് പൃഥ്വിരാജ്. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളും മറ്റ് കാര്യങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം വ്യക്തമാക്കാറുണ്ട്. ലൂസിഫറിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും മറ്റ് രസകരമായ കാര്യങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ പ്രമോഷന്‍ രീതിയായിരുന്നു ചിത്രത്തിനായി ഉപയോഗിച്ചത്. ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടതിന് പിന്നാലെയായാണ് ട്രെയിലറെത്തിയത്. ട്രെയിലര്‍ വൈറലായി മാറി, റിലീസിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലാണ് താനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് പൃഥ്വിരാജ് വ്യക്തമാക്കിയത്. എല്ലാതരത്തിലും വ്യത്യസ്തമാര്‍ന്ന സിനിമയാണ് ലൂസിഫര്‍. അതിനാല്‍ത്തന്നെ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ പ്രതീക്ഷകളും ഏറെയാണ്. ചൊവ്വാഴ്ച വൈകിട്ടാണ് സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം.

  അടുത്ത 200 കോടി

  അടുത്ത 200 കോടി

  ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും തിരുത്തിയെന്ന് മാത്രമല്ല പുതിയ ചരിത്രവും സൃഷ്ടിച്ചാണ് ലൂസിഫര്‍ നീങ്ങിയത്. മലയാളത്തിന് പുറമെ സിനിമയുടെ തമിഴ് പതിപ്പും എത്തിയിരുന്നു. മുന്‍പുണ്ടായിരുന്ന സകല റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച ചിത്രത്തിലൂടെ 200 കോടി ക്ലബ് എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. ആമസോണ്‍ പ്രൈമിലൂടെയും സിനിമ എത്തിയിരുന്നു. ജൂണ്‍ 23ന് ടെലിവിഷന്‍ പ്രീമിയറും എത്തുന്നുണ്ട്. സാറ്റലൈറ്റ് റൈറ്റിലൂടെയും ഡിജിറ്റല്‍ റൈറ്റിലൂടെയുമൊക്കെയായി മികച്ച നേട്ടമാണ് തങ്ങള്‍ സ്വന്തമാക്കിയതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. പൃഥ്വിരാജിന്റെ അടുത്ത 200 കോടി ചിത്രമാണ് വരാന്‍ പോവുന്നതെന്നാണ് ആരാധകരും പറയുന്നത്. ചൊവ്വാഴ്ച വൈകിട്ടത്തെ പ്രഖ്യാപനത്തെക്കുറിച്ച് അറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രഖ്യാപനത്തിന് മുന്‍പായാണ് സിനിമയിലെ പ്രധാനപ്പെട്ട ആക്ഷന്‍ സീന്‍ ചിത്രീകരിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന മേക്കിംഗ് വീഡിയോ എത്തിയത്.

  English summary
  Lucifer 2 Official declaration discussion in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X