twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുലിമുരുകനേയും വെട്ടി ലൂസിഫര്‍ കുതിക്കുന്നു! യുഎഇയിലെ നേട്ടം കേരളത്തിലും ആവര്‍ത്തിക്കുമോ? കാണൂ!

    |

    മലയാള സിനിമയിലെ സര്‍വ്വകാല റെക്കോര്‍ഡുകളേയും ഭേദിച്ച് മുന്നേറുകയാണ് ലൂസിഫര്‍. മോഹന്‍ലാലിന്റെ കൊലകൊല്ലി വരവിനും പൃഥ്വിരാജിന്റെ സംവിധാന മികവിനുമൊക്കെ ആദ്യ നാളില്‍ ലഭിച്ചിരുന്ന അതേ കൈയ്യടി തന്നെയാണ് ഇപ്പോഴും ലഭിക്കുന്നത്. കേരളത്തില്‍ മാത്രമല്ല റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം സിനിമയ്ക്ക് വന്‍തിരക്കാണനുഭവപ്പെടുന്നത്്. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിനെ എങ്ങനെ കാണാനാണോ പ്രേക്ഷകര്‍ ആഗ്രഹിച്ചത്, അതേ പോലൊരു വരവ് തന്നെയായിരുന്നു ഇത്തവണത്തേത്. ഫാന്‍ ബോയ് എന്ന നിലയില്‍ അദ്ദേഹത്തിന് നല്‍കാവുന്ന മികച്ച സമ്മാനം കൂടിയാണ് താരപുത്രന്‍ നല്‍കിയത്. ബോക്‌സോഫീസിനെത്തന്നെ തൂക്കിയടിച്ചായിരിക്കും ലൂസിഫറിന്റെ കുതിപ്പെന്നുള്ള പ്രവചനം അതേ പോലെ യാഥാര്‍ത്ഥ്യമായിരിക്കുകയാണ് ഇപ്പോള്‍.

    മമ്മൂട്ടിയുടെ രാജ ചില്ലറക്കാരനല്ല! കൊലകൊല്ലി തന്നെ! സിനിമയുടെ ബജറ്റ് പുറത്തുവിട്ടു! കാണൂ!മമ്മൂട്ടിയുടെ രാജ ചില്ലറക്കാരനല്ല! കൊലകൊല്ലി തന്നെ! സിനിമയുടെ ബജറ്റ് പുറത്തുവിട്ടു! കാണൂ!

    ബ്രഹ്മാണ്ഡമെന്നോ മികച്ച സിനിമയെന്നോ അവകാശപ്പെടാതെയാണ് പൃഥ്വിരാജ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. 4 പതിറ്റാണ്ടായുള്ള സിനിമാജീവിതത്തിനിടയില്‍ ഇന്നുവരെ ഒരു സിനിമയെക്കുറിച്ചും മോഹന്‍ലാല്‍ ഇത്രയധികം വാചാലനായിരുന്നില്ലെന്നതും ഫാന്‍സ് ഷോയ്ക്കായി പോയിരുന്നില്ലെന്നതുമാണ് മറ്റൊരു കാര്യം. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികാനായകന്‍മാരാക്കി എന്ന് മാത്രമല്ല സിനിമയില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചും പൃഥ്വിരാജ് ഞെട്ടിച്ചിരുന്നു. നിലവിലെ സകല റെക്കോര്‍ഡുകളും തന്റെ പേരിലാക്കി മാറ്റിയാണ് സ്റ്റീഫന്‍ നെടുമ്പള്ളി കുതിക്കുന്നത്. ലൂസിഫറിന്റെ ലേറ്റസ്റ്റ് കലക്ഷനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗം ഓണത്തിന്? മെഗാസ്റ്റാര്‍ ആരാധകര്‍ ആവേശത്തില്‍! കാണൂ!മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗം ഓണത്തിന്? മെഗാസ്റ്റാര്‍ ആരാധകര്‍ ആവേശത്തില്‍! കാണൂ!

     മാസ്സീവ് ബ്ലോക്ക്ബസ്റ്റര്‍

    മാസ്സീവ് ബ്ലോക്ക്ബസ്റ്റര്‍

    മോഹന്‍ലാലിന്റെ തോള്‍ ചെരിച്ചുള്ള വരവും മീശ പിരിക്കലും പുലിമുരുകന്‍ സ്റ്റൈലിലുള്ള ഇരിപ്പുമൊക്കെ ആരാധകര്‍ക്ക് സുപരിചിതമാണ്. മാസ്സ് ഡയലോഗിനൊപ്പം ഈ ആക്ഷനും കൂടിയാവുമ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞ കൈയ്യടി ഉയരുമെന്നുറപ്പാണ്. അങ്ങനെയൊരു വരവുമായാണ് മോഹന്‍ലാല്‍ ഇത്തവണയെത്തിയത്. റിലീസ് ചെയ്ത രാജ്യങ്ങളിലെല്ലാം ലൂസിഫര്‍ തരംഗമായി മാറിയിരുന്നുവെന്ന് മാത്രമല്ല ബോക്‌സോഫീസില്‍ പുതിയ റെക്കോര്‍ഡുകളും അദ്ദേഹം സൃഷ്ടിച്ചിരുന്നു. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക തുടങ്ങിയവിടങ്ങളിലൊക്കെ മാസ്സീവ് ബ്ലോക്ക് ബസ്റ്ററായി മാറിയിരിക്കുകയാണ് ഈ സിനിമ.

    ബെംഗലുരുവില്‍ നിന്നും നേടിയത്?

    ബെംഗലുരുവില്‍ നിന്നും നേടിയത്?

    പ്രവര്‍ത്തിദിനമെന്നോ അവധി ദിനമെന്നോ ഇല്ലാതെ വന്‍ജനപ്രവാഹമാണ് തിയേറ്ററുകളിലേക്ക്. ടിക്കറ്റ് കിട്ടാതെ നിരാശപ്പെടുന്നവരേയും കാണാമായിരുന്നു. താരങ്ങളും ഇത്തരത്തില്‍ നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതുവരെയായി 2.90 കോടിയാണ് സിനിമയ്ക്ക് ഇവിടെ നിന്നും ലഭിച്ചത്. 25.17 ലക്ഷമായിരുന്നു ശനിയാഴ്ച ചിത്രത്തിന് ലഭിച്ചത്. ഇതുവരെയുള്ള കുതിപ്പ് തന്നെയാണ് ഇപ്പോഴും തുടരുന്നത്. അടുത്തിടെ ഒരു മലയാള സിനിമയ്ക്കും ഇത്രയധികം സ്വീകാര്യത ഇവിടെ ലഭിച്ചിട്ടില്ലെന്നാണ് ആരാധകരും പറയുന്നത്.

    കര്‍ണ്ണാടകയില്‍ മുരുകനെ വെട്ടി

    കര്‍ണ്ണാടകയില്‍ മുരുകനെ വെട്ടി

    മലയാളത്തിലെ ആദ്യ 100 കോടി കലക്ഷന്‍ ചിത്രമായ പുലിമുരുകന്റെ റെക്കോര്‍ഡ് ലൂസിഫര്‍ വെട്ടുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തുടക്കം മുതല്‍ത്തന്നെ സജീവമായിരുന്നു. അതുവരെ കേട്ടുകേള്‍വി മാത്രമായിരുന്ന 100 കോടി സ്വന്തമാക്കിയെന്ന തന്റെ റെക്കോര്‍ഡ് തന്നെയാണ് മോഹന്‍ലാല്‍ ഇപ്പോള്‍ ഭേദിക്കാന്‍ നോക്കുന്നത്. കര്‍ണ്ണാടകയില്‍ പുലിമുരുകനെ ഭേദിച്ചാണ് സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കുതിപ്പെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 8 ദിവസം കൊണ്ട് 3.35 കോടി സ്വന്തമാക്കിയ സിനിമയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ളത്. പുലിമുരുകന് 2.6 കോടിയായിരുന്നു ഇവിടെ നിന്നും ലഭിച്ചത്.

    കൊച്ചിയിലെ പ്രകടനം

    കൊച്ചിയിലെ പ്രകടനം

    താരരാജാവ് എന്ന വാക്കിനെ അന്വര്‍ത്ഥമാക്കി കുതിക്കുകയാണ് മോഹന്‍ലാല്‍. പഴയ പ്രൗഢി തിരികെ വന്നതോടെ ബോക്‌സോഫീസും വിറുങ്ങലിച്ചിരിക്കുകയാണ്. കുട്ടികളും കുടുംബ പ്രേക്ഷകരുമുള്‍പ്പടെ വന്‍ജനാവലിയാണ് ചിത്രം കാണുന്നതിനായി എത്തുന്നത്. 8.17 ലക്ഷമാണ് ചിത്രത്തിന് കഴിഞ്ഞ ദിവസം ഇവിടെ നിന്നും ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. 10 ദിവസം പിന്നിടുന്നതിനിടയില്‍ത്തന്നെ 1.07 കോടി നേടിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതോടെ അതിവേഗം ഒരു കോടിയെന്ന നേട്ടവും സിനിമ സ്വന്തമാക്കിയിട്ടുണ്ട്. ഞായറാഴ്ചത്തെ പ്രകടനത്തെക്കുറിച്ച് അറിയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

    കോഴിക്കോട് നിന്നും സ്വന്തമാക്കിയത്

    കോഴിക്കോട് നിന്നും സ്വന്തമാക്കിയത്

    രാധ, കോര്‍ണേഷന്‍, ആശീര്‍വാദ്, റീഗല്‍ തുടങ്ങിയ സെന്ററുകളില്‍ നിന്നായി 1.17 കോടിയാണ് ചിത്രം സ്വന്തമാക്കിയിട്ടുള്ളത്. 370 പ്രദര്‍ശനങ്ങളാണ് ഇതുവരെയായി പൂര്‍ത്തിയാക്കിയത്. ഹൗസ് ഫുള്‍ ഷോകളുടെ പെരുമഴ തീര്‍ത്താണ് ചിത്രം കുതിക്കുന്നത്. റിലീസ് ദിനം മുതലേ തന്നെ ആരാധകര്‍ സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.

    തലസ്ഥാന നഗരിയിലെ പ്രകടനം

    തലസ്ഥാന നഗരിയിലെ പ്രകടനം

    തിരുവനന്തപുരത്തിന്റെ സ്വന്തം താരമാണ് മോഹന്‍ലാല്‍. കൊച്ചിയില്‍ വെച്ചായിരുന്നു മോഹന്‍ലാലും പൃഥ്വിരാജും സംഘവും സിനിമ കണ്ടത്. അനന്തപുരിയില്‍ വെച്ചാവാമായിരുന്നില്ലേയെന്നും തങ്ങളുടെ സുവര്‍ണ്ണാവസരമാണ് നഷ്ടമായതെന്നും പറഞ്ഞായിരുന്നു ആരാധകരെത്തിയത്. ഏരീസ് പ്ലക്‌സില്‍ നിന്നും ഇതുവരെയായി 41.06 ലക്ഷമാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. സിംഗിള്‍ സ്‌ക്രീനുളികളില്‍ നിന്നായി 2.41 കോടിയാണ് സിനിമയ്ക്ക് ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

    യുഎഇയിലും പുലിമുരുകനെ പിന്നിലാക്കി

    യുഎഇയിലും പുലിമുരുകനെ പിന്നിലാക്കി

    യുഎഇയില്‍ നിന്നും മികച്ച സ്വീകാര്യതയായിരുന്നു ലൂസിഫറിന് ലഭിച്ചത്. കലക്ഷനിലും അത് പ്രകടമായിരുന്നു. ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്ന ഉയര്‍ന്ന കലക്ഷനെന്ന റെക്കോര്‍ഡാണ് ഇവിടെ നിന്നും മോഹന്‍ലാല്‍ സ്വന്തമാക്കിയത്. 9 ദിനം പിന്നിടുന്നതിനിടയിലായിരുന്നു ഈ നേട്ടം. പുലിമുരുകന്റെ റെക്കോര്‍ഡ് ഭേദിച്ചാണ് ലൂസിഫര്‍ മുന്നേറിയത്.

     കേരളത്തിലെ പ്രകടനം

    കേരളത്തിലെ പ്രകടനം

    ലൂസിഫര്‍ പുലിമുരുകനെ പലയിടങ്ങളിലും വെട്ടിക്കഴിഞ്ഞു. എന്നാല്‍ കേരള ബോക്‌സോഫീസില്‍ നിന്നും മോഹന്‍ലാലിനും പൃഥ്വിരാജിനും ഈ നേട്ടം സ്വന്തമാക്കാനാവുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിവേഗം 100 കോടി ക്ലബില്‍ സിനിമ ഇടം പിടിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഈ നേട്ടത്തെക്കുറിച്ചറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

    English summary
    Lucifer breaks Pulimurugan's record in UAE
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X