For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്ത് കൊണ്ട് ലൂസിഫർ!! ബൈബിളിലെ ആ ലൂസിഫർ അല്ല ഇത്, വെളിപ്പെടുത്തി മുരളി ഗോപി

  |
  ബൈബിളിലെ ആ ലൂസിഫർ ആണോ ഇത്? | filmibeat Malayalam

  ലൂസിഫർ എന്ന് കേൾക്കുമ്പോൾ ആദ്യം പ്രേക്ഷകരുടെ മനസ്സിൽ ആദ്യം എത്തിയത് ബൈബിളിലെ ഒരു കഥാപാത്രമായ സ്വർഗത്തിൽ നിന്ന് പുറത്താക്കിയ മാലഖയെയാണ് . അതുമായി ലാലേട്ടന്റെ ലൂസിഫറിന് എന്ത് ബന്ധമാണുളളത്. നന്മയുടെ പക്ഷത്തോണോ തിന്മയുടെ പക്ഷത്താണോ ലാലേട്ടന്റെ ലൂസിഫർ

  എന്നിങ്ങനെ നിരവധി സംശയങ്ങൾ ഉയർന്നിരുന്നു. ചിത്രത്തിലെ ടെറ്റിൽ ഫോണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തിച്ച രീതിയുമൊക്കെ നിരവധി സംശയങ്ങൾ വഴിവെച്ചിരുന്നു.

  ചിത്രം മാർച്ച് 28 ന് റിലീസിനെത്തുകയാണ്. ഇപ്പോഴും സിനിമയെ കുറിച്ച് കൃത്യമായ ഒരു ഔട്ട് ലൈൻ പ്രേക്ഷകർക്ക് ലഭിച്ചിട്ടില്ല. ഇപ്പോഴും സസ്പെൻസിന്റെ മുഖം മൂടി ധരിപ്പിച്ചാണ് പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് അവതരിപ്പിക്കുന്നത്.

  നമുക്ക് കല്യാണം കഴിക്കാം... നീ കുടിച്ചിട്ടുണ്ടോ? ഊതിക്കേ...!! നല്ല കാമുകനും കാമുകിയും, കുമ്പളങ്ങി നൈറ്റ്സിലെ ഊളയെ പ്രേമിച്ച പെൺകുട്ടിയുടെ വീഡിയോ പുറത്ത്...

  ചിത്രത്തിന്റെ റിലീസിങ്ങ് തീയതി അടുക്കുമ്പോൾ സിനിമയുടെ കഥയെ കുറിച്ച് ചെറിയ സൂചന നൽകുകയാണ് നടനും തിരക്കഥകൃത്തുമായ മുരളി ഗോപി. ലൂസിഫറിന് ബൈബിൾ കഥയുമായി യാതൊരു ബന്ധവുമില്ല. എന്നാൽ ഇങ്ങനെയൊരു പേരിട്ടതിന് കൃത്യമായ കാരണമുണ്ടെന്നും മുരളി ഗോപി പറഞ്ഞു. ദേശീയ മാധ്യമമായ ഫസ്റ്റ് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാരംയം വെളിപ്പെടുത്തിയത്. ലൂസിഫർ തിരക്കഥ എന്തുകൊണ്ട് പുതുമുഖ സംവിധായകനായ പൃഥ്വിരാജിനു നൽകിയതിനു പിന്നിലെ കാരണവും മുരളി ഗോപി വെളിപ്പെടുത്തി. ദീലീപ് ചിത്രമായ കമാരസംഭവത്തിനു സംഭവിച്ചതിനെ കുറിച്ചും താരം തുറന്നു പറഞ്ഞു.

  മിയ ഖലീഫ വിവാഹിതയാകുന്നു!! സർപ്രൈസ് വിവാഹാഭ്യർഥനയുമായി കാമുകൻ, കാണൂ

  ലൂസിഫർ പൃഥ്വിയിലേയ്ക്ക് എത്തിയത്

  ലൂസിഫർ പൃഥ്വിയിലേയ്ക്ക് എത്തിയത്

  സ്വകാര്യ ജീവിതത്തിൽ പൃഥ്വിരാജും ഇന്ദ്രജിത്തും എന്റെ അടുത്ത സുഹൃത്തുക്കളാണ്. ജോലിയുടെ കാര്യത്തിൽ കഠിമായി പ്രയ്തിക്കുന്ന ഒരു കഠിനാദ്ധ്വാനിയായ ചെറുപ്പക്കരാനാണ് കഠിനാദ്ധ്വാനത്തിലുപരി ഒരു മികച്ച സംവിധായകനാവാനുള്ള ഒരു കഴിവും പൃഥ്വിയ്ക്കുണ്ട്. ആദ്യം മുതൽ തന്റെ തന്റെ തിരക്കഥകളുട സ്റ്റൈൽ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്. ടിയാൻ ചെയ്യുന്ന സമയത്താണ് ലൂസിഫറിന്റെ വൺലൈൻ സ്റ്റോറി ഞാൻ പൃഥ്വിയോട് പറയുന്നത്. അത് ഇഷ്ടമാകുകയായിരുന്നു. ലൂസിഫറിനു വേണ്ടിയുളള എന്റെ ഏറ്റവും നല്ല ചോയ്സ് പൃഥ്വിയാണ്.

  ലൂസിഫർ എന്ന പേര്

  ലൂസിഫർ എന്ന പേര്

  ചിത്രം പോലെ തന്നെ പ്രധാനപ്പെട്ടതാണ് സിനിമയ്ക്ക് നൽകുന്ന പേരുകളും ബൈബിൾ കഥായുമായി ലൂസിഫറിനു യാതെരു തരത്തിലുമുളള ബന്ധവുമില്ല. എന്നാൽ ഈ ചിത്രത്തിന് നൽകാൻ പറ്റുന്ന ഏറ്റവും അനിയോജ്യമായ പേരാണ് ലൂസിഫർ. മറ്റൊരു പേരും ഈ ചിത്രത്തിന് അനിയോജ്യമാകില്ലെന്നും മുരളി ഗോപി പറഞ്ഞു. ചിത്രത്തിന്റെ പേരിനെ സംബന്ധിച്ച് നിരവധി സംശയങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു.

   ലാലേട്ടൻ ചിത്രം

  ലാലേട്ടൻ ചിത്രം

  തിരക്കഥ എഴുതിയപ്പോൾ തന്നെ സ്റ്റീഫൻ നെടുമ്പളിയായി എന്റെ മനസിൽ ആദ്യം തോന്നിയത് മോഹൻലാലിന്റെ മുഖം തന്നെയാണ്. എന്നാൽ രാജു എങ്ങനെ ഞാൻ മനസ്സിൽ കാണുന്ന രീതിയിൽ അദ്ദേഹത്തെ അവതരിപ്പിക്കുകയായിരുന്നു വെല്ലുവിളി. ലൂസിഫർ ഒരു മോഹൻലാൽ ചിത്രമാണെങ്കിൽ കൂടിയും അതിലെ ബാക്കി കഥാപാത്രങ്ങൾക്ക് തങ്ങളുടേതായ വ്യക്തിത്വമുണ്ട്. എഴുതി തയ്യാറാക്കിയ തിരകഥയ്ക്ക് അപ്പുറം ലാലേട്ടൻ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ലാലേട്ടൻ എന്ന മഹ പ്രതിഭയെ കുറിച്ച് നമുക്ക് എല്ലാം അറിയാവുന്നതാണ്.

   കമാരസംഭവത്തിനെ കുറിച്ച്

  കമാരസംഭവത്തിനെ കുറിച്ച്

  മുരളി ഗോപി തിരക്കഥ തയ്യാറാക്കിയ ചിത്രമാണ് കമാരസംഭവം. ദിലീപ് , സിദ്ധാർഥ്, നമിത പ്രമോദ് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കമാരസംഭവും അഭിമുഖത്തിലെ ഒരു സംസാര വിഷയമായിരുന്നു. ചിത്രത്തിനെ കുറിച്ച് അഭിപ്രായം പറയേണ്ടത് അതു കണ്ട പ്രേക്ഷകരാണ്. ടിവിയിൽ ചിത്രം പുറത്തു വന്നതിനു ശേഷം തനിക്ക് മികച്ച ഒരുപാട് അഭിനന്ദനങ്ങൾ വന്നിരുന്നു. തന്റെ ഇൻബോക്സ് അഭിനന്ദനങ്ങൾ കൊണ്ട് നിറഞ്ഞുവെന്നും താരം പറ‍ഞ്ഞു.

  English summary
  Lucifer screenwriter Murali Gopy on Mohanlal's gravitas and how he sketches his characters
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X