For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാജിയേട്ടനെ പറ്റിച്ചതാണോ? രജനികാന്തിന്റെ ബ്രഹ്മാണ്ഡ സിനിമ വിതരണം ചെയ്യുന്നത് മിനി സ്റ്റുഡിയോ!

  |

  തമിഴില്‍ നിന്നും ബ്രഹ്മാണ്ഡ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ജൂണ്‍ ഏട്ടിന് രജനികാന്തിന്റെ കാല റിലീസ് ചെയ്യുകയാണ്. പിന്നാലെ 2.0 എത്തുമെന്നാണ് വിവരങ്ങള്‍. കോടികള്‍ മുടല്‍ മുടക്കില്‍ നിര്‍മ്മിച്ച സിനിമ റിലീസ് ദിനത്തില്‍ കോടികള്‍ വാരിക്കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല.

  നിങ്ങളെ സ്വാധീനിച്ച നടി ആര്? പ്രേക്ഷകര്‍ പറയുന്നു മഞ്ജുവും നവ്യയും! അപ്പോള്‍ പാര്‍വ്വതിയും റിമയുമോ?

  മലയാളത്തില്‍ 2.0 വിതരണത്തിനെത്തിക്കുന്നത് ഷാജി നടേശന്റെ കീഴിലുള്ള ആഗസ്റ്റ് സിനിമയാണെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ അതില്‍ മാറ്റം വന്നിരിക്കുകയാണ്. രജനികാന്തിന്റെ അടുത്തിറങ്ങാന്‍ പോവുന്ന രണ്ട് സിനിമകളും ഇവര്‍ തന്നെയാണ് വിതരണം ചെയ്യുന്നത്.

  ഏട്ടനും ഇക്കയ്ക്കും അടുത്ത വെല്ലുവിളി യുവതാരങ്ങള്‍ മാത്രമല്ല!ഒന്നിച്ചെത്തുന്നത് 10 വമ്പന്‍ സിനിമകള്‍

  2.0

  2.0

  രജനികാന്തിന്റെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണ് 2.0. യന്തിരന് ശേഷം ശങ്കറും രജനികാന്തും ഒന്നിക്കുന്ന സിനിമയില്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എമി ജാക്‌സാന്‍ ആണ് നായിക. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് റിലീസിനെത്തുകയാണ്. തമിഴ്, ഹിന്ദി, മലയാളം, തെലുങ്കു, ഇംഗ്ലീഷ്, ജപ്പാനിസ്, മലയ്, ചൈനീസ്, എന്നിങ്ങനെ പതിനഞ്ച് ഭാഷകളിലായി സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

  ബിഗ് റിലീസ്

  ബിഗ് റിലീസ്

  450 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന സയന്‍സ് ഫിക്ഷന്‍ സിനിമയാണ് 2.0. സിനിമയുടെ ഓഡിയോ ലോഞ്ച് തന്നെ 12 കോടി രൂപ മുടക്കിയായിരുന്നു ദുബായില്‍ നിന്നും നടത്തിയത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്ലിരാജ സുഭാസ്‌കരന്‍ ആണ് നിര്‍മ്മിക്കുന്നത്. വിഎഫ്എക് മികവോടെയാണ് സിനിമയുടെ വിഷ്വല്‍സ് ഒരുക്കിയിരിക്കുന്നത്. റിലീസിനൊരുങ്ങുന്ന സിനിമയുടെ റിലീസ് എന്നാണെന്നുള്ളത് ഇനിയും പ്രഖ്യാപിചിട്ടില്ല. എന്നാല്‍ സിനിമ വിതരണത്തിനെത്തിക്കുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്ത വരുന്നത്.

   കേരളത്തിലെത്തിക്കുന്നത്..?

  കേരളത്തിലെത്തിക്കുന്നത്..?

  എന്തിരന്റെ രണ്ടാം ഭാഗമായി ശങ്കര്‍ സംവിധാനം ചെയ്ത് റിലീസിനെത്തിക്കുന്ന 2.0 യുടെ കേരളത്തിലെ വിതരണവകാശം സ്വന്തമാക്കിയിരിക്കുന്നത് മിനിസ്റ്റുഡിയോസ് ആണ്. സിനിമയുടെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് നേരിട്ട് തന്നെയാണ് മിനി സ്റ്റുഡിയോസിലൂടെ വിതരണത്തിനെത്തിക്കുന്നത്. നടന്‍ ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടര്‍ബാര്‍ ഫിലിംസുമായിട്ടാണ് സഹകരിച്ചാണ് മിനി സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. ജൂണ്‍ ആദ്യ ആഴ്ച തിയറ്ററുകളിലെത്തുന്ന രജനികാന്തിന്റെ കാലയും ഇവര്‍ തന്നെയാണ് വിതരണത്തിനെത്തിക്കുന്നത്.

  ആഗസ്റ്റ് സിനിമ എവിടെ പോയി..?

  കേരളത്തില്‍ രജനികാന്തിന്റെ 2.0 വിതരണത്തിനെത്തിക്കുന്നത് ആഗസ്റ്റ് സിനിമയാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഔദ്യോഗികമായി ഫേസ്ബുക്ക് പേജിലൂടെ വിതരണവകാശം സ്വന്തമാക്കിയതായി ആഗസ്റ്റ് സിനിമ പറയുകയും ചെയ്തിരുന്നു. ഞങ്ങളെയും ഈ ലോകാത്ഭുതത്തിന്റെ ഭാഗമാക്കിയതിന് ലൈക്കയ്ക്ക് നന്ദി എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ അതില്‍ നിന്നും പിന്മാറി സിനിമയുടെ നിര്‍മാതാക്കള്‍ തന്നെ വിതരണം ഏറ്റെടുത്തതിന്റെ പിന്നിലെ കാരണം എന്താണെന്നാണ് ഇനിയും മനസിലാവാത്തത്.

  റെക്കോര്‍ഡായിരിക്കും..

  റെക്കോര്‍ഡായിരിക്കും..

  ഔദ്യോഗികമായി സിനിമയുടെ റിലീസ് തീരുമാനിച്ചിട്ടില്ലെങ്കിലും ഉടനെ തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിലീസ് ദിനത്തില്‍ ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു വിസ്മയമാവാനുള്ള തയ്യാറെടുപ്പാണെന്നുള്ള കാര്യത്തില്‍ സംശയമില്ല. കേരളത്തിലും വലിയൊരു തരംഗമാവാന്‍ സിനിമയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. തമിഴിലും ഹിന്ദിയിലുമായി നിര്‍മ്മിക്കുന്ന സിനിമയുടെ ഡബ്ബ് ചെയ്ത വേര്‍ഷനാണ് മറ്റ് പതിനഞ്ച് ഭാഷകളിലേക്കും എത്തിക്കുന്നത്.

  English summary
  Lyca Productions distributing Rajinikanth's Robo 2.0 in kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X