For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന്റെ ബറോസിനു സംഗീതമൊരുക്കാന്‍ 13 വയസുകാരന്‍? കുട്ടിതാരത്തെ തിരക്കി സോഷ്യല്‍ മീഡിയ!

  |
  ബറോസിന് സംഗീതമൊരുക്കുന്നത് 13 കാരൻ

  ലൂസിഫറിന്റെ വിജയത്തിന് ശേഷമായിരുന്നു സംവിധായകനാവാന്‍ ഒരുങ്ങുകയാണെന്ന മോഹന്‍ലാലിന്റെ പ്രഖ്യാപനം വന്നത്. ബറോസ് എന്ന പേരിട്ട സിനിമയുടെ പ്രഖ്യാപനം ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. ചിത്രത്തെക്കുറിച്ചുളള പുതിയ വിശേഷങ്ങള്‍ അറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്.

  മൂത്തോനില്‍ നിന്നും റോഷന്‍ മാത്യു ബോളിവുഡിലേക്ക്! അരങ്ങേറ്റം അനുരാഗ് കശ്യപ് ചിത്രത്തില്‍

  അഭിനേതാക്കള്‍ ധാരാളമായി സംവിധാന രംഗത്തേക്ക് കടന്നുവരുന്ന സമയത്താണ് മോഹന്‍ലാലും എത്തുന്നത്. ബറോസിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് കൂടി സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്.

  ബറോസിനു വേണ്ടി സംഗീതമൊരുക്കുന്നത്

  ബറോസിനു വേണ്ടി സംഗീതമൊരുക്കുന്നത്

  ആദ്യ സംവിധാന സംരഭത്തെക്കുറിച്ചുളള പ്രഖ്യാപനം നടത്തിയെങ്കിലും അണിയറ പ്രവര്‍ത്തകരെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ മോഹന്‍ലാല്‍ പുറത്തുവിട്ടിരുന്നില്ല. എന്നാലിപ്പോള്‍ സിനിമയെ സംബന്ധിച്ച് വന്നിരിക്കുന്ന പുതിയൊരു വിവരം എല്ലാവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. ബറോസിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ഒരു 13 വയസുകാരനായിരിക്കും എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്റെ ശിഷ്യന്‍ കൂടിയാണ് ബറോസിന് സംഗീതമൊരുക്കുന്നത്.

  ഇന്ത്യയുടെ നിധി

  ഇന്ത്യയുടെ നിധി

  അടുത്തിടെ ഏആര്‍ റഹ്മാന്‍ വരെ ഇന്ത്യയുടെ നിധി എന്ന് വിശേഷിപ്പിച്ച ലിഡിയന്‍ നാദസ്വരം എന്ന കുട്ടിപ്രതിഭയാണ് ബറോസിലൂടെ മലയാളത്തിലേക്ക് എത്തുന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രത്തിന്റെ സംഗീതം ചെയ്യുവാനുളള അവസരമാണ് ലിഡിയന് ലഭിച്ചിരിക്കുന്നത്. അടുത്തിടെ കാലിഫോര്‍ണിയയില്‍ നടന്ന സിബിഎസ് ഗ്ലോബല്‍ ടാലന്റ് ഷോയില്‍ വേള്‍ഡ്‌സ് ബെസ്റ്റില്‍ ഒന്നാം സമ്മാനം നേടിയത് ഈ പ്രതിഭയായിരുന്നു

  പിയാനോ മാന്ത്രികന്‍

  പിയാനോ മാന്ത്രികന്‍

  പിയാനോ മാന്ത്രികന്‍ എന്ന പേരിലാണ് ലിഡിയന്‍ ഇപ്പോള്‍ അറിയപ്പെടുന്നത്. വെറും പതിമൂന്ന് വയസു മാത്രമുളള തമിഴ്‌നാട് സ്വദേശിയാണ് ലിഡിയന്‍ നാദസ്വരം. ബറോസിന്റെ സംഗീതം നിര്‍വ്വഹിക്കാന്‍ ലിഡിയന്‍ കൊച്ചിയില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തമിഴ് സംഗീത സംവിധായകന്‍ വര്‍ഷന്‍ സതീഷിന്റെ മകനാണ് ഈ കുട്ടിത്താരം. ലിഡിയനെക്കുറിച്ച് കേട്ടറിഞ്ഞ കംപ്ലീറ്റ് ആക്ടര്‍ തന്റെ ആദ്യ സംവിധാന സംരഭത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുകയായിരുന്നു.

  പോര്‍ച്ചൂഗീസ് പശ്ചാത്തലത്തിലാണ്

  പോര്‍ച്ചൂഗീസ് പശ്ചാത്തലത്തിലാണ്

  അതേസമയം മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നാണ് അറിയുന്നത്. നിലവില്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സിനിമകള്‍ക്കു പിന്നാലെയാകും നടന്റെ ആദ്യ സംവിധാന സംരഭം ആരംഭിക്കുക. ഗോവ കേന്ദ്രീകരിച്ചായിരിക്കും സിനിമയുടെ ഷൂട്ടിംഗ് നടക്കുകയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പോര്‍ച്ചൂഗീസ് പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. ബറോസ് പ്രേക്ഷകര്‍ക്ക് ഒരു വ്യത്യസ്തമായൊരു ലോകം തീര്‍ക്കുമെന്നും ബ്ലോഗിലൂടെ ലാലേട്ടന്‍ അറിയിച്ചിരുന്നു.

  ത്രീഡി ഫോര്‍മാറ്റില്‍

  ത്രീഡി ഫോര്‍മാറ്റില്‍

  ത്രീഡി ഫോര്‍മാറ്റില്‍ അണിയിച്ചൊരുക്കുന്ന സിനിമ കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും ഒരുക്കുക. മൈഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോ നവോദയ എഴുതിയ കഥയുടെ പശ്ചാത്തലത്തിലാണ് മോഹന്‍ലാല്‍ സിനിമ അണിയിച്ചൊരുക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.

  മെഗാസ്റ്റാര്‍ ചിത്രം കാണാന്‍ താനും ആകാംക്ഷയിലാണെന്ന് രജിഷ വിജയന്‍! ഉണ്ടയെക്കുറിച്ച് നടി പറഞ്ഞത് കാണൂ

  ബാഹുബലിക്ക് ശേഷം ആക്ഷന്‍ അവതാറില്‍ പ്രഭാസ്! സാഹോയുടെ കിടിലന്‍ ടീസര്‍ പുറത്ത്! വീഡിയോ വൈറല്‍

  English summary
  lydian nadhaswaram to compose music for barroz movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X