twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗാന രചയിതാവ് താമരൈ സമരത്തിലാണ്

    By Aiswarya
    |

    തമിഴ് കവയത്രിയും ചലച്ചിത്രഗാന രചയിതാവും എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ താമരൈ ഭര്‍ത്താവിനെതിരെ സമരത്തില്‍. ഭര്‍ത്താവായ ത്യാഗു നാലുമാസം മുന്‍പ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്നും, അദ്ദേഹം വീട്ടിലേക്ക് തിരിച്ചുവരണമെന്നും തന്നോടും മകനോടും മാപ്പുപറയണമെന്നും ആവശ്യപ്പെട്ടാണ് ത്യാഗുവിന്റെ പാര്‍ട്ടി ഓഫിസിനുമുന്നില്‍ നാലുദിവസം മുന്‍പാണ് നിരാഹാര സമരം തുടങ്ങിയത്. കഴിഞ്ഞ നവംബറില്‍ ഭര്‍ത്താവ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്നും പിന്നീട് വിവരമൊന്നുമില്ലെന്നും താമരൈ പറയുന്നു. മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കഴിഞ്ഞില്ല.
    കഴിഞ്ഞ 20 വര്‍ഷമായി തങ്ങള്‍ക്കിടയില്‍ സംഭവിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ വയ്ക്കണമെന്നും താമരൈ ആവശ്യപ്പെടുന്നു. എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍മൂലം താമരൈയുമായി ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് താന്‍ ഒരു ഇ മെയില്‍ അയച്ചുവെന്നും അതിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നുമാണ് ത്യാഗുവിന്റെ നിലപാട്.

    thamarai

    എഴുപുതുകളിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ പ്രയോക്താവായി വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട് ത്യാഗു ജയിലില്‍ കഴിയുമ്പോള്‍ താമരൈയും ത്യാഗുവും കത്തുകളിലൂടെ പ്രണയത്തിലാകുന്നത്. ഒരു തമിഴ് വാരികയില്‍ ത്യാഗു എഴുതിയ ആത്മകഥ വായിച്ച് താമരൈ അദ്ദേഹത്തെ കത്തുകളിലൂടെ പരിചയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വിവാഹിതരായി. തമിഴ് നാഷനല്‍ ലിബറേഷന്‍ മൂവ്‌മെന്റിന്റെ ജനറല്‍ സെക്രട്ടറിയാണ് 65 കാരനായ ത്യാഗു. ത്യാഗുവിന് തോഴര്‍ ത്യാഗുവെന്നും കോമ്രേഡ് ത്യാഗുവെന്നും വിളിപ്പേരുകളുണ്ട്.

    പലപ്പോഴും ശുദ്ധതമിഴ് ഗാനങ്ങളാണ് താമരൈയുടേത്. ഉന്നിടെത്തില്‍ എന്നെകൊടുത്തേന്‍ എന്ന ചിത്രത്തിലെ മല്ലിക പൂവേ എന്ന ഗാനവും മിന്നലെ എന്ന ചിത്രത്തിലെ വസീഗര എന്ന ഗാനവും താമരൈയ്ക്ക് വഴിത്തിരിവായി. പിന്നീട് എഴുതിയ പ്രണയഗാനങ്ങള്‍ താമരൈയെ തമിഴ് ചലച്ചിത്രഗാനരംഗത്ത് മുന്‍നിരയിലെത്തിച്ചു. കാക്ക കാക്ക, വിണ്ണൈതാണ്ടി വരുവായ, വാരണം ആയിരം, ഗജിനി, യെന്നൈ അറിന്താല്‍ തുടങ്ങി നിരവധി ചിത്രങ്ങളിലെ പ്രണയ ഗാനങ്ങള്‍ വന്‍ ഹിറ്റായി.

    English summary
    The protest of lyricist Thamarai, who is demanding that her husband Thiyagu return home and tender an apology to her and her son, entered the third day on Sunday.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X