»   » മഴപ്പാട്ടുമായി വീണ്ടും എം ജയചന്ദ്രന്‍

മഴപ്പാട്ടുമായി വീണ്ടും എം ജയചന്ദ്രന്‍

Posted By:
Subscribe to Filmibeat Malayalam
M Jayachandran
പാട്ടില്‍ ഒരു പെരുമഴതീര്‍ക്കുന്ന സംഗീത സംവിധായകനാണ് എം ജയചന്ദ്രന്‍. പ്രണയവും വിരഹവും വാത്സല്യവുമെല്ലാം ജയചന്ദന്റെ ഈണത്തില്‍ മഴയായി പെയ്തു. മഴമുകിലേ..മഴമുകിലേ, പെരുമഴക്കാലം, അമ്മ മഴക്കാറിന് കണ്‍ നിറഞ്ഞു തുടങ്ങി ഒരു പിടി മഴപ്പാട്ടുകള്‍ ജയചന്ദ്രന്‍ മലയാളത്തിന് സമ്മാനിച്ചു. ഇപ്പോഴിതാ, പട്ടം പോലെ എന്ന ചിത്രത്തിന് വേണ്ടി വീണ്ടുമൊരു മഴപ്പാട്ട്.

ദുല്‍ഖര്‍ സല്‍മാനും പുതുമുഖ നായിക മാളവികയും ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തില്‍ 'മഴ തൂമഴയേ..' എന്ന് തുടങ്ങുന്ന ഗാനമാണ് എം ജയചന്ദ്രന്റെ അടുത്ത മഴപ്പാട്ട്. സന്തോഷ് വര്‍മയുടെ വരികള്‍ക്കാണ് ജയചന്ദ്രന്‍ ഈണം പകര്‍ന്നത്. ഹരിചരണിന്റെ ശബ്ദത്തിലൂടെ പാട്ട് സ്രോതാക്കള്‍ ആസ്വദിക്കും. തമിഴ് പശ്ചാത്തലത്തിലുള്ള ഈ മഴഗാനം ദുല്‍ഖറിന്റെ യൂട്യൂബ് അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടത്.

ഛായാഗ്രഹത്തിലൂടെ പേരെടുത്ത അഴകപ്പന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പട്ടം പോലെ. ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം ന്യൂജനറേന്‍ നായകനെന്ന് വിശേഷിപ്പിക്കപ്പെട്ട ദുല്‍ഖര്‍ ഈ ചിത്രത്തില്‍ ഒരു ബ്രാഹ്മണ യുവാവിനെയാണ് അവതരിപ്പിക്കുന്നത്. കാള്‍ട്ടന്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന പട്ടം പോലെ അടുത്ത മാസം പ്രദര്‍ശനത്തിനെത്തും.

<center><iframe width="100%" height="450" src="//www.youtube.com/embed/Se4b20dDznk" frameborder="0" allowfullscreen></iframe></center>

English summary
M Jayachanadran coming again with rain song Mazha Thoomazhayea...in Dulquar Salaman's Pattam Pole.&#13;

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam