»   » ഞാനും ഒന്നു അഭിനയിച്ചു നോക്കട്ടെ: എം ജയചന്ദ്രന്‍

ഞാനും ഒന്നു അഭിനയിച്ചു നോക്കട്ടെ: എം ജയചന്ദ്രന്‍

Posted By:
Subscribe to Filmibeat Malayalam

അഭിനയിക്കുന്നവരെല്ലൊം പാട്ടു പാടുകയും പാടുന്നവരെല്ലാം അഭിനയിക്കുകയും ചെയ്യുന്ന കാലമാണിത്. പാടാനും അഭിനയിക്കാനും ഒരാള്‍ മതിയെന്നു ചുരുക്കം. അപ്പോള്‍ പിന്നെ ഒന്നു അഭിനയിക്കണം എന്നു തോന്നിയതില്‍ ജയചന്ദ്രനെ തെറ്റു പറയാന്‍ പറ്റില്ല.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ജയചന്ദ്രന്‍ അഭിനയിക്കാന്‍ പോകുന്നത്. സിദ്ധാര്‍ത്ഥ് മോനോന്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയില്‍ സ്ഥിരമായി അഭിയിക്കാന്‍ ജയചന്ദ്രനു താല്‍പര്യമില്ല, പക്ഷെ പ്രകാശ് ജയചന്ദ്രന്റെ വളരെ അടുത്ത സുഹൃത്താണ്, അദേഹത്തിന്റെ ആഗ്രഹമാണ് ജയചന്ദ്രനെ സിനിമയില്‍ അഭിനയിപ്പിക്കണമെന്നത്.

m-jayachandran

ജയചന്ദ്രനെ കണ്ടാല്‍ ഒരു ഗുരുമൂര്‍ത്തിയുടെ ലുക്ക് ഉണ്ടെന്ന് പറഞ്ഞത് മനസ്സില്‍ വല്ലാത്തെ പതിഞ്ഞു കാണും. അഭിനയം തനിക്കൊരു പാഷനല്ലെന്നും പാട്ടു കൈവിട്ടിട്ട് ഒരു കളിക്ക് ഇല്ലെന്നും ജയചന്ദ്രന്‍ പറയുന്നു. ഇത് ആദ്യത്തെയും അവസാനത്തെയും അഭിനയമായിരിക്കും, തുടരാന്‍ താല്‍പര്യമില്ല എന്നെക്കെയാണ് പറയുന്നത്. അഭിനയം തലക്കു പിടിച്ചാല്‍ പോരുന്ന കാര്യം സംശയിക്കേണ്ടിയിരിക്കുന്നു.

ചിത്രത്തില്‍ പാടി അഭിനയിക്കുന്ന രംഗമാണ് കിട്ടിയിരിക്കുന്നത്. സിനിമയിലെ ഗാനങ്ങള്‍ ഈണമിട്ട് പാടി അഭിനയിക്കുന്ന ഓള്‍ ഇന്‍ ഓള്‍ ആകുകയാണ് ജയചന്ദ്രന്‍. ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

English summary
M jayachandran will acting on a new film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam