twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാലുവിന്റെ പ്രകടനം കണ്ട് എണീറ്റുനിന്ന് കൈയ്യടിച്ചിട്ടുണ്ട്! അവനോട് സംസാരിക്കാന്‍ ഇതേയുള്ളൂ മാര്‍ഗം!

    |

    ബാലഭാസ്‌ക്കറെന്ന ബാലുവിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ സുഹൃത്തുക്കളെല്ലാം വാചാലരാവാറുണ്ട്. വയലിനിലൂടെ മാന്ത്രിക വിസ്മയം തീര്‍ത്ത് ആസ്വാദക മനസ്സില്‍ ഇടം നേടിയ ആ കലാകാരന്‍ നമ്മോടൊപ്പമില്ലെന്ന് ഇനിയും വിശ്വസിക്കാനായിട്ടില്ല. വടക്കുന്നാഥ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തലസ്ഥാന നഗരിയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. സംഭവ സ്ഥലത്ത് വെച്ച് മകള്‍ മരിച്ചിരുന്നു. 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്കെത്തിയ പൊന്നോമന യാത്രയായതറിയാതെ വെന്റിലേറ്ററില്‍ ജീവന്‍ മരണ പോരാട്ടത്തിലായിരുന്നു ബാലുവും ലക്ഷ്മിയും. സ്റ്റീഫന്‍ ദേവസിയെ കണ്ടപ്പോള്‍ സംസാരിച്ചതും പ്രതികരിച്ചതുമൊക്കെ കേട്ടപ്പോള്‍ ബാലു തിരിച്ചുവരുമെന്നായിരുന്നു എല്ലാരും കരുതിയത്. എന്നാല്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹവും ജാനിക്കൊപ്പം പോവുകയായിരുന്നു.

    ഈ അപമാനം വേദനാജനകം! ആളൊരുക്കത്തിന് മേളയില്‍ നിന്നും അവഗണന! വേദനയോടെ സംവിധായകന്‍ പറയുന്നു!ഈ അപമാനം വേദനാജനകം! ആളൊരുക്കത്തിന് മേളയില്‍ നിന്നും അവഗണന! വേദനയോടെ സംവിധായകന്‍ പറയുന്നു!

    കുട്ടിക്കാലം മുതല്‍ത്തന്നെ ബാലുവിനെ അറിയാമായിരുന്നുവെന്നും ചില പ്രകടനങ്ങള്‍ കണ്ട് താന്‍ എണീറ്റുനിന്ന് കൈയ്യടിച്ചിട്ടുണ്ടെന്നും സംഗീത സംവിധായകനായ എം ജയചന്ദ്രന്‍ പറയുന്നു. ബാലുവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. പരസ്പരം ബഹുമാനിച്ചാണ് ഇരുവരും മുന്നേറിയത്. ഒരു സംഗീത സംവിധായകന്‍ മറ്റൊരു സംഗീത സംവിധായകന് നല്‍കുന്ന ആദരവ് കൂടിയാണിത്. ബാലുവിനെക്കുറിച്ചോര്‍ത്തപ്പോഴാണ് ഒരു ട്രിബ്യൂട്ടൊരുക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചത്. മിസ്സ് യൂ എന്ന് പറഞ്ഞ് വാക്കുകളിലൂടെ വാചാലനാവുന്നതിലൂടെ തീരുന്നതല്ല ബാലുവുമായുള്ള ബന്ധം.

    Balabhaskar

    സ്റ്റുഡിയോയില്‍ ഇരിക്കുന്നതിനിടയിലാണ് പെട്ടെന്ന് അദ്ദേഹത്തോട് സംസാരിക്കാന്‍ തോന്നിയത്. ബാലുവിനോട് സംസാരിക്കാന്‍ തനിക്ക് സംഗീതം മാത്രേമയുള്ളൂവെന്നും ആത്മാവില്‍ നിന്നും ആത്മാവിലേക്കുള്ള സംഗീതം കൂടിയാണ് അതെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെ ഇതിനോടകം തന്നെ ട്രുബ്യൂട്ട് വീഡിയോ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ബാലു ഇവിടത്തെന്നയുണ്ട്. നമുക്കൊപ്പം, വീഡിയോ കാണാം.

    English summary
    M Jayachandran's tribute to Balabhaskar, see the post.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X