»   » എം ജയചന്ദ്രന്‍ ക്യാമറയ്ക്ക് മുന്നിലേക്ക്, അതേ അഭിനേതാവായി

എം ജയചന്ദ്രന്‍ ക്യാമറയ്ക്ക് മുന്നിലേക്ക്, അതേ അഭിനേതാവായി

Posted By:
Subscribe to Filmibeat Malayalam

സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ അഭിനേതാവാകുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഓണ്‍ ദി റോക്‌സ് എന്ന ചിത്രത്തിലാണ് എം ജയചന്ദ്രന്‍ വെള്ളിത്തിരയിലെത്തുന്നത്. ഒരു സംഗീത അദ്ധ്യാപകന്റെ വേഷമാണ് എം ജയചന്ദ്രന്‍ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്.

ഗായകന്‍ സിദ്ധാര്‍ത്ഥ് മേനോനും ഇവ പവിത്രനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു റോക്ക് ബാന്റ് ഗായകന്റെ ജീവതവും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം.

m-jayachandran

സംവിധായകന്‍ വികെ പ്രകാശുമായുള്ള സൗഹൃത്തിന്റെ പേരിലാണ് ജയചന്ദ്രന്‍ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇനി അഭിനയുവുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്നും ജയചന്ദ്രന്‍ പറയുന്നു.

മുമ്പ് നിവേദ്യം, പെരുമഴകാലം എന്നീ ചിത്രങ്ങളില്‍ ഗായകന്റെ വേഷത്തില്‍ ജയചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് ആദ്യമായാണ് സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നത്.

English summary
m jayachandran in vk prakash next on the rocks.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam