»   » ശ്രീനാഥിന്റെ മരണത്തെക്കുറിച്ച് അവസാന ചിത്രത്തിന്റെ സംവിധായകനായ എം പത്മകുമാര്‍ പറയുന്നത്, കൊലപാതകം ??

ശ്രീനാഥിന്റെ മരണത്തെക്കുറിച്ച് അവസാന ചിത്രത്തിന്റെ സംവിധായകനായ എം പത്മകുമാര്‍ പറയുന്നത്, കൊലപാതകം ??

By: Nihara
Subscribe to Filmibeat Malayalam

യുവനടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്ന കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നടന്‍ ശ്രീനാഥിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നുള്ള വാര്‍ത്തയും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഒരുകാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരമായ ശ്രീനാഥിന്റെ വിയോഗം തികച്ചും അപ്രതീക്ഷിതമായിരുന്നു. മരണത്തില്‍ സംശയമുണ്ടെന്ന് അന്നേ കുടുംബാംഗങ്ങള്‍ അറിയിച്ചിരുന്നു.

ശ്രീനാഥിന്റെ മരണത്തില്‍ യാതൊരുവിധ അസ്വാഭാവിതകളൊന്നുമില്ലെന്നാണ് അവസാന ചിത്രത്തിന്റെ സംവിധായകനായ എം പത്മകുമാര്‍ പറയുന്നത്. മോഹന്‍ലാല്‍ ചിത്രമായ ശിക്കാറിലായിരുന്നു താരം അവസാനമായി വേഷമിട്ടത്. അവസാന നാളില്‍ അദ്ദേഹത്തോടൊപ്പം അടുത്ത് ഇടപഴകിയ ആളെന്ന നിലയില്‍ സംവിധായകന്‍ പറയുന്നതെന്താണെന്ന് അറിയാന്‍ കൂടുതല്‍ വായിക്കൂ.

ദുരൂഹത ഇല്ലെന്ന് സംവിധായകന്‍

ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട് യാതൊരുവിധ ദുരൂഹതകളും ഇല്ലെന്നാണ് സംവിധായകന്‍ എം പത്മകുമാര്‍ പറയുന്നത്. ശ്രീനാഥ് മരിച്ചപ്പോള്‍ മുതല്‍ അത്തരത്തില്‍ ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

പോലീസാണ് സ്ഥിരീകരിച്ചത്

ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കൃത്യമായി അന്വേഷണം നടത്തിയാണ് ആത്മഹത്യയെന്ന് സ്ഥിരീകരിച്ചതെന്നും സംവിധായകന്‍ പറയുന്നു. ദിലീപിന്റെ അറസ്റ്റിനു ശേഷമാണ് ഇത്തരത്തില്‍ വീണ്ടും വാര്‍ത്തകള്‍ പുറത്തുവന്നത്.

അമ്മയുടെ പേര് വലിച്ചിഴയക്കേണ്ടതില്ല

ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയെ വലിച്ചിഴയ്ക്കുന്നതില്‍ കാര്യമില്ലെന്നും സംവിധായകന്‍ പറയുന്നു. അമ്മയില്‍ അംഗത്വമില്ല എന്ന കാര്യം അറിഞ്ഞു തന്നെയാണ് അദ്ദേഹത്തെ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചത്.

സന്തോഷത്തോടെ സ്വീകരിച്ചു

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു കഥാപാത്രവുമായി അദ്ദേഹത്തെ സമീപിച്ചത്. ഇത് അദ്ദേഹത്തെ ഏറെ സന്തോഷപ്പെടുത്തിയിരുന്നു. സിനിമയിലേക്ക് മടങ്ങി വരണമെന്നും സജീവമാകണമെന്നുമുള്ള ആഗ്രഹം അന്ന് അദ്ദേഹം പങ്കുവെച്ചിരുന്നുവെന്നും സംവിധായകന്‍ ഓര്‍ക്കുന്നു.

പ്രശ്‌നങ്ങളുണ്ടെന്ന് മനസ്സിലായി

ചിത്രത്തിലെത്തിയ ആദ്യ ദിനത്തില്‍ പ്രശ്‌നം ഇല്ലായിരുന്നു. എന്നാല്‍ പിന്നീടാണ് ഹോട്ടലിലടക്കം ചില പ്രശ്‌നങ്ങളുണ്ടായത്. ഇതോടെ അദ്ദേഹത്തെ സിനിമയില്‍ നിന്നും ഒഴിവാക്കാനായി തീരുമാനിക്കുകയായിരുന്നു.

പോവാന്‍ കഴിയില്ല

സാമ്പത്തിക പ്രശ്‌നത്തിലായിരുന്നതിനാല്‍ ഇപ്പോള്‍ പോകാന്‍ കഴിയില്ലെന്നു പറഞ്ഞ് ഹോട്ടലില്‍ തുടരാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. എന്നാല്‍ അതിനിടയിലൊരു ദിവസമാണ് അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്ന് പറഞ്ഞ് ഫോണ്‍ വന്നത്.

കൂടെയുണ്ടായിരുന്നു

വിവരമറിഞ്ഞ് ആശുപത്രിയിലെത്തുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. പിന്നീട് നടപടകള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നത് വരെ തങ്ങള്‍ കൂടെയുണ്ടായിരുന്നു. മൃതദേഹത്തെ അനുഗമിച്ചിരുന്നു എന്ന് മുന്‍പ് പറഞ്ഞത് ശരിയല്ല. വര്‍ഷം കുറേയായില്ലേ, അതാണ് ഇത്തരത്തിലൊരു പിശക് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ലഹരിയാണ് നശിപ്പിച്ചത്

നല്ലൊരു കലാകാരനും വ്യക്തിയുമായ ശ്രീനാഥിനെ നശിപ്പിച്ചത് ലഹരിയാണെന്നും പത്മകുമാര്‍ പറയുന്നു. മലയാള സിനിമയിലെ പല കലാകാരന്‍മാരെയും നശിപ്പിച്ചത് ലഹരിയാണ്. ഇത്തരത്തില്‍ ശ്രീനാഥിന്‍രെ കാര്യത്തിലും വില്ലനായത് ലഹരി തന്നെയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

English summary
M Padmakumar about Sreenath's death.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam