»   » മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും മഹത്വം പറഞ്ഞ് ആസിഫ് അലിക്ക് മറുപടിയുമായി സംവിധായകന്‍, കാണൂ!

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും മഹത്വം പറഞ്ഞ് ആസിഫ് അലിക്ക് മറുപടിയുമായി സംവിധായകന്‍, കാണൂ!

Written By:
Subscribe to Filmibeat Malayalam
ആസിഫ് അലിയ്ക്കുള്ള മറുപടി, എം.എ നിഷാദിന്റെ ഫെയ്സ്ബുക് പോസ്റ്റ് | filmibeat Malayalam

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ എംഎ നിഷാദ് തന്റെ സിനിമ പരാജയപ്പെട്ടതിന് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. മമ്മൂട്ടി അതിഥി വേഷത്തിലെത്തിയിട്ടും വിജയിക്കാതെ പോയ ബെസ്റ്റ് ഒാഫ് ലക്ക് എന്ന സിനിമയെക്കുറിച്ചായിരുന്നു അദ്ദേഹം തുറന്നുപറഞ്ഞത്. അഭിനയിക്കാനറിയാത്ത നാല് താരങ്ങളെ വെച്ച് താന്‍ ചെയ്ത അബദ്ധമാണ് ആ സിനിമയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അഭിനയിക്കാനറിയാത്തവരെ വെച്ച് ചെയ്ത അബദ്ധമാണ് ബെസ്റ്റ് ഓഫ് ലക്ക്, സംവിധായകന്‍റെ വെളിപ്പെടുത്തല്‍!

ആസിഫ് അലി, നിഷാന്‍, റിമ കല്ലിങ്കല്‍, അര്‍ച്ചന കവി എന്നിവരായിരുന്നു ബെസ്റ്റ് ഒാഫ് ലക്കിലെ പ്രധാന താരങ്ങള്‍. പ്രഭുവും ഉര്‍വശിയും ഒരുമിച്ചെത്തിയ ചിത്രം തിയേറ്ററില്‍ വന്‍പരാജയമാണ് ഏറ്റ് വാങ്ങിയത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് അലി, നിഷാന്‍, റിമ കല്ലിങ്കല്‍ എന്നിവര്‍ തുടക്കം കുറിച്ചത്. ലാല്‍ജോസ് ചിത്രമായ നീലത്താമരയിലൂടെയാണ് അര്‍ച്ചന കവി തുടക്കമിട്ടത്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിക്കാന്‍ ഈ താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.

അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞയാള്‍ക്ക് ആസിഫ് അലിയുടെ മറുപടി, ഈ നീക്കം മാതൃകാപരമെന്ന് സിനിമാലോകം!

ബെസ്റ്റ് ആക്ടറിനെക്കുറിച്ച് സംവിധായകന്റെ തുറന്നുപറച്ചില്‍

കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയില്‍ ബെസ്റ്റ് ഒാഫ് ലക്ക് സിനിമയുടെ പരാജയത്തെക്കുറിച്ച് സംവിധായകനായ എംഎ നിഷാദ് ചില തുറന്നുപറച്ചിലുകള്‍ നടത്തിയിരുന്നു. അഭിനയിക്കാനറിയാത്ത യുവതാരങ്ങളാണ് ആ സിനിമയെ പരാജയത്തിലേക്ക് തള്ളിയിട്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വ്യാപകമായി പ്രചരിച്ചിരുന്നു.

തുടക്കത്തിലേ അറിയാമായിരുന്നു

സിനിമയുടെ ചിത്രീകരണം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ ഇത് പരാജയമായേക്കാം എന്ന് തോന്നിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് നിര്‍മ്മാതാക്കളെ അറിയിച്ചപ്പോള്‍ പിന്‍മാറേണ്ട കാര്യമില്ല, മുന്നോട്ട് നീങ്ങിക്കോളൂവെന്ന തരത്തിലുള്ള നിര്‍ദേശമാണ് കിട്ടിയതെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാദങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു.

മമ്മൂട്ടി എത്തിയത്

സിനിമയുടെ ഷൂട്ടിങ് ആരംഭിച്ച് പകുതി ആയപ്പോഴാണ് താന്‍ മമ്മൂട്ടിയെ സമീപിച്ചതെന്നും തന്റെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധന കാരണമാണ് അദ്ദേഹം ചിത്രത്തില്‍ അതിഥിയായി എത്താന്‍ സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പ്രമേയത്തിലെ പുതുമയില്ലായ്മയും അവതരണവും കാരണം പ്രേക്ഷകര്‍ സിനിമയ്ക്ക് നേരെ മുഖം തിരിക്കുകയായിരുന്നു. മമ്മൂട്ടി എത്തിയിട്ട് പോലും യുവതാരങ്ങള്‍ക്ക് സിനിമയെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന തരത്തിലുള്ള കുറ്റപ്പെടുത്തലുകളും സംവിധായകന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു.

സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

സോഷ്യല്‍ മീഡിയയെ മാറ്റി നിര്‍ത്തിയുള്ളൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സിനിമക്കാരും സോഷ്യല്‍ മീഡിയയെ നല്ല രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. പ്രഖ്യാപനം മുതല്‍ക്ക് തന്നെ പല സിനിമകളും വാര്‍ത്തകളില്‍ ഇടം പിടിക്കുകയും റിലീസിന് മുന്‍പ് വന്‍ഹൈപ്പ് നേടുന്നതിനുമൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സോഷ്യല്‍ മീഡിയയാണ്. എംഎ നിഷാദിന്റെ വെളിപ്പെടുത്തലുകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. താരങ്ങളുടെ ആരാധകരും ഈ വിഷയത്തെ ഏറ്റെടുത്തിരുന്നു.

പറയാതെ പറഞ്ഞ് ആസിഫ് അലി

അഭിനയിക്കാനറയില്ലെന്ന് പറഞ്ഞ സംവിധായകന്റെ കണ്ണ് തുറപ്പിക്കുന്ന തരത്തിലുള്ളൊരു പോസ്റ്റുമായാണ് ഇത്തവണ ആസിഫ് അലി എത്തിയത്. കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായ കാറ്റിലെ കഥാപാത്രത്തിന്റെ ചിത്രവും താരം പങ്കുവെച്ചിരുന്നു. മാതൃകാപരമായ നീക്കമാണ് ഇതെന്ന തരത്തില്‍ താരത്തിന് ശക്തമായ സോഷ്യല്‍ മീഡിയ പിന്തുണയും ലഭിച്ചിരുന്നു.

വീണ്ടും സംവിധായകന്‍ രംഗത്ത്

ആസിഫ് അലിയുടെ പോസ്റ്റിനുള്ള മറുപടി എന്ന തരത്തില്‍ കൂട്ടി വായിക്കാവുന്ന ഒരു പോസ്റ്റുമായാണ് ഇത്തവണ സംവിധായകനെത്തിയത്. എല്ലാ തരം കഥാപാത്രങ്ങളെയും തനിക്ക് ചേരുമെന്ന് ചില താരങ്ങള്‍ കരുതുമെങ്കിലും ചില അഭിനേതാക്കള്‍ക്ക് മാത്രമേ അത്തരത്തില്‍ ഏത് വേഷവും ചെയ്യാന്‍ കഴിയൂ. അവിടെയാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മഹത്വം നമ്മളറിയുന്നതെന്നാണ് അദ്ദേഹം കുറിച്ചിട്ടുള്ളത്.

മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ?

കാറ്റിലെ നൂഹുകണ്ണിനെ അവതരിപ്പിക്കാന്‍ ഗംഭീര മേക്കോവറാണ് ആസിഫ് നടത്തിയത്. ബോക്‌സോഫീസില്‍ ചിത്രം മുന്നേറിയില്ലെങ്കിലും നിരൂപക പ്രശംസ നേടിയിരുന്നു. പത്മരാജന്റെ തിരക്കഥയെ അടിസ്ഥാനമാക്കി മകന്‍ അനന്തപത്മനാഭനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. അരുണ്‍ കുമാര്‍ അരവിന്ദാണ് ചിത്രം സംവിധാനം ചെയ്തത്. ആസിഫിനുള്ള മറുപടി എന്ന തരത്തില്‍ മേക്കപ്പിനൊക്കെ ഒരു പരിധിയില്ലെടേയ് എന്ന ട്രോളും സംവിധായകന്‍ പങ്കുവെച്ചിട്ടുണ്ട്.

സംവിധായകന്റെ കുഴപ്പമാണ്

റോളിനു ചേരാത്തവരെ എന്തിനു കാസ്റ്റ് ചെയ്തു? അഭിനയിക്കാനറിയില്ല എന്ന് മനസ്സിലായാല്‍ അവരെ അപ്പൊ തന്നെ പുറത്താക്കി വേറെ ആളെ കാസ്റ്റ് ചെയ്യുകയായിരുന്നു വേണ്ടത് അല്ലാതെ പടമിറങ്ങി കാലമേറെ കഴിഞ്ഞു ചെളി വാരിയെറിയുകയല്ല വേണ്ടത്. നിങ്ങള്‍ പറഞ്ഞ പോലെ സിനിമ ഒരു സ്പോര്‍ട്സ് അല്ല പക്ഷെ അതൊരു ചൂതാട്ടമാണ്. ആ ചൂതാട്ടത്തില്‍ വിജയിക്കും എന്ന പ്രതീക്ഷയോടു കൂടി, ആ സമയത്ത് അല്‍പ്പം ജനശ്രദ്ധ നേടി നിന്നിരുന്ന ചില യുവതാരങ്ങളെ നിങ്ങള്‍ കളത്തിലിറക്കി കളിച്ചു. കൂട്ടിനു ഫാന്‍സിന്റെ കയ്യടി വാങ്ങാന്‍ മെഗാസ്ടാറിന്റെ അഥിതി വേഷവും. എന്നിട്ടും പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ അത് സംവിധായകന്‍ പറഞ്ഞതിനനുസരിച് ആടിയ താരങ്ങളുടെ കുഴപ്പമല്ല, സംവിധായകനായ നിങ്ങളുടെ മാത്രം കുഴപ്പമാണ്. ജനങ്ങള്‍ക്ക്‌ കൊടുക്കുന്ന പ്രോഡക്റ്റ് നന്നായാല്‍ അത് കലയായാലും കച്ചവടമായാലും വിജയിക്കും അല്ലെങ്കില്‍ എട്ടുനിലയില്‍ പൊട്ടുമെന്നാണ് ഒരാള്‍ കമന്‍റ് ചെയ്തിട്ടുള്ളത്.

നല്ലൊരു സിനിമ ചെയ്ത് കാണിക്ക്

അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞത് ഞങ്ങളും അംഗീകരിക്കുന്നു. പക്ഷേ താങ്കൾ സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്ററുകളുടെ പേരുകൾ പറയാമോ? ആദ്യം നല്ലൊരു സിനിമ സംവിധാനം ചെയ്ത് കാണിക്ക് , എല്ലാവർക്കും ഇഷ്ടപെടുന്ന സിനിമ. എന്നിട്ട് അവരെ ഒക്കെ വിമർശിക്ക്. മമ്മൂക്കയേയും ലാലേട്ടനേയും ഇതിൽ പിടിച്ച് ഇടേണ്ട ഒരു കാര്യവും ഇല്ല, ഇതാണ് വേറൊരാളുടെ കമന്‍റ് .

സംവിധായകന്‍റെ പോസ്റ്റ് കാണൂ

ഇതാണ് എംഎ നിഷാദിന്‍റെ പോസ്റ്റ്

ആസിഫ് അലിയുടെ പോസ്റ്റ്

ആസിഫ് അലിയുടെ പോസ്റ്റ്

English summary
MA Nishad about Mohanlal and Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X