twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ആര്? ഇതിനുള്ള ഉത്തരങ്ങളാണ് ബിജു മേനോനും പൃഥ്വിരാജും!

    |

    നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി കഴിഞ്ഞ ദിവസമായിരുന്നു അയ്യപ്പനും കോശിയും തിയേറ്ററുകളിലേക്ക് എത്തിയത്. അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും ബിജു മേനോനും സച്ചിയും ഒരുമിക്കുകയാണെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും സന്തോഷത്തിലായിരുന്നു. അയ്യപ്പനും കോശിയും തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമായിരുന്നു. സിനിമയുടെ പോസ്റ്ററുകളും ടീസറും ഗാനങ്ങളുമൊക്കെ റിലീസിന് മുന്‍പ് തന്നെ തരംഗമായി മാറിയിരുന്നു. ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളുമായാണ് പൃഥ്വിരാജും ബിജു മേനോനും എത്തിയതെങ്കിലും കൂടുതല്‍ കൈയ്യടി നേടിയത് ബിജു മേനോനായിരുന്നു.

    തന്നേക്കാള്‍ പ്രാധാന്യം ബിജുവിനാണെന്നറിഞ്ഞിട്ടും കോശിയെ ഏറ്റെടുത്ത പൃഥ്വിക്ക് അഭിനന്ദനം അറിയിച്ചും പ്രേക്ഷകര്‍ എത്തിയിരുന്നു. പ്രേക്ഷകര്‍ മാത്രമല്ല സിനിമാലോകത്തുള്ളവരും അയ്യപ്പനും കോശിയേയും അഭിനന്ദിച്ച് എത്തിയിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ആരാണെന്നുള്ള ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ബിജു മേനോനും പൃഥ്വിരാജും എന്നാണ് എംഎ നിഷാദ് പറയുന്നത്. ഫേസ്ബുക്ക പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ഇതിനകം തന്നെ കുറിപ്പ് വൈറലായിട്ടുണ്ട്. അദ്ദേഹത്തിന്റെ പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

    പൃഥ്വിരാജും ബിജു മേനോനും

    പൃഥ്വിരാജും ബിജു മേനോനും

    ബിജുമേനോനും,പൃഥ്വിരാജും,അഥവാ അയ്യപ്പനും കോശിയും, ഒരു സിനിമ എങ്ങനെ മാസ്സാകുന്നു എന്ന്,സംവിധായകൻ സച്ചി അദ്ദേഹത്തിന്റ്റെ അവതരണത്തിലൂടെ നമ്മളെ മനസ്സിലാക്കി തരുന്നു. കഥാപാത്രങ്ങളുടെ മാനസ്സിക വ്യാപനം. അവർ സഞ്ചരിക്കുന്ന പാത,അതിലൂടെ നമ്മൾ പ്രേക്ഷകരേയും നടത്തി കൊണ്ട് പോകാൻ അയ്യപ്പനും കോശിക്കും കഴിഞ്ഞു എന്നുളളതും ഈ സിനിമയുടെ പ്രത്യേകത തന്നെയാണ്.

    സച്ചിക്ക് അഭിനന്ദനങ്ങള്‍

    സച്ചിക്ക് അഭിനന്ദനങ്ങള്‍

    ഒരു മനുഷ്യന്‍റെ നൈമിഷികമായ ചിന്തകളോ,വികാരങ്ങളോ എത്രമാത്രം സങ്കീർണ്ണമായ പ്രശ്നങ്ങളിലേക്ക് അവനെ കൊണ്ട് എത്തിക്കുമെന്ന് ഈ സിനിമ വരച്ച് കാട്ടുന്നു. അത്രക്ക് പരിചിതമല്ലാത്ത ഒരു വിഷയത്തെ തന്മയത്തോടെ അവതരിപ്പിക്കാനും,അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.
    ആണഹങ്കാരത്തിന്റ്റെയും,പിടിപാടുളളവന്റ്റേയും ഹുങ്ക് ,വർത്തമാനകാലത്തിൽ നടമാടി കൊണ്ടിരിക്കുന്ന ചിലരുടെ മാനസ്സിക പ്രശ്നങ്ങൾ തന്നെയാണെന്നും സംവിധായകൻ പറയാതെ പറഞ്ഞു..സച്ചിക്ക് അഭിനന്ദനങ്ങൾ.

    നായകന്‍ ബിജു മേനോന്‍ തന്നെ

    നായകന്‍ ബിജു മേനോന്‍ തന്നെ

    ബിജുമേനോൻ അയ്യപ്പനായി തകർത്തഭിനയിച്ചു. ഓരോ സിനിമ കഴിയുമ്പോളും ഒരു നടനെന്ന നിലയിൽ ബിജുവിന്റ്റെ ഗ്രാഫുയരുകയാണ്. നായകൻ ബിജു തന്നെ.
    അയ്യപ്പനെ പറ്റി പറയുമ്പോൾ കോശിയേ പറ്റി എങ്ങനെ പറയാതിരിക്കും...ആരാണ് കോശി ? സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ,കോശി നായകനാണോ,വില്ലനാണോ,പ്രതി നായകനാണോ എന്ന സംശയം എന്നെ വല്ലാതെ അലട്ടിയെന്നും എംഎ നിഷാദ് കുറിച്ചിട്ടുണ്ട്.

    പൃഥ്വിരാജിനെയല്ല കണ്ടത്

    പൃഥ്വിരാജിനെയല്ല കണ്ടത്

    കാരണം ഞാൻ കണ്ടത് പൃഥ്വിരാജിനെയല്ല,കട്ടപ്പനയിലെ ഏതോ പ്ലാന്‍റര്‍ കുര്യന്‍റെ മകൻ കോശിയേയാണ്. അതാണ് ഒരു നടന്റ്റെ വിജയവും. പൃഥ്വിരാജ് നിങ്ങൾ വേറെ ലെവലാണ്...നിങ്ങൾ ഒരു നടനെന്ന നിലയിൽ പലർക്കും ഒരു നല്ല മാതൃകയാണ് കഥാപാത്രങ്ങളെ ഇമേജിന്റ്റെ ചട്ടകൂട്ടിൽ നിർത്താതെ അവതരിപ്പിക്കുന്നതിൽ ബിജുവും,പൃഥ്വിയും വ്യക്തിപരമായി എനിക്കടുപ്പമുളളവരാണ്,അത് കൊണ്ട് തന്നെ അവരുടെ വിജയങ്ങളും എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു. എന്‍റെ ആദ്യ ചിത്രമായ പകലിന്റ്റെ നായകനായ പൃഥ്വി,ഇന്ന് നടനെന്ന നിലയിൽ എത്രയോ,ഉയരത്തിൽ എത്തിയിരിക്കുന്നു.

     മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ആര്?

    മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ആര്?

    മമ്മൂട്ടിക്കും,മോഹൻലാലിനും ശേഷം ആര് എന്ന ചോദ്യത്തിന്റ്റെ ഉത്തരങ്ങളാണ് ബിജുമേനോനും,പൃഥ്വിരാജും. മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച, അനിൽ പി നെടുമങ്ങാട്,ഗൗരീ നന്ദ,അനുമോഹൻ,കുമാരൻ എന്ന ഡ്രൈവർ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ (പേരറിയില്ല) വനിത കോൺസ്റ്റബിൾ ജെസ്സി എന്ന കഥാപാത്രമായി അഭിനയിച്ച നടി (അതും പേരറിയില്ല) ഇവരെല്ലാവരും തന്നെ അഭിനന്ദനം അർഹിക്കുന്നു.

    രഞ്ജിത്തിന്‍റെ വരവ്

    രഞ്ജിത്തിന്‍റെ വരവ്

    സംവിധായകൻ രഞ്ജിത്ത് ,കുര്യൻ എന്ന കഥാപാത്രത്തെ ഒരു വേറിട്ട ശൈലിയിൽ അവതരിപ്പിച്ചു...അതും ഒരു നവ്യാനുഭവം,തന്നെ. ഈ സിനിമ ഇന്നിന്റ്റെ സിനിമയാണ്. കാണാതെ പോകുന്നത്,ഒരു നഷ്ടം തന്നെയായിരിക്കുമെന്നും എംഎ നിഷാദ് കുറിച്ചിട്ടുണ്ട്. ഇതിനകം തന്നെ അദ്ദേഹത്തിന്‍റെ കുറിപ്പ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തിയ സിനിമ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.

    English summary
    MA Nishad appreciates Prithviraj and Biju Menon, Facebook post viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X