»   » പത്മപ്രിയക്കെതിരെ സംവിധായകന്‍ എംഎ നിഷാദ്

പത്മപ്രിയക്കെതിരെ സംവിധായകന്‍ എംഎ നിഷാദ്

Posted By:
Subscribe to Filmibeat Malayalam
Padmapriya
നടിമാരുടെ മാനേജര്‍മാര്‍ മലയാള സിനിമയ്ക്ക് വീണ്ടും തലവേദന സൃഷ്ടിയ്ക്കുന്നു. നടിമാരുടെ ഗോഡ്മാനായി ചമയുന്ന മാനേജര്‍മാരുമായി സംസാരിക്കാനില്ലെന്നും പ്രതിഫലവും മറ്റുകാര്യങ്ങളും നടിയുമായി നേരിട്ടേ സംസാരിയ്ക്കൂവെന്ന കടുത്ത നിലപാടിലേക്ക് നിര്‍മാതാക്കള്‍ നീങ്ങിയതോടെ മലയാള സിനിമയില്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കമാവുകയാണ്.

ഏറ്റവുമൊടുവില്‍ നടി പത്മപ്രിയയുടെ മാനേജര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിയ്ക്കുന്നത്. നമ്പര്‍ 66 മധുര ബസ്സ് ചിത്രത്തിന്റെ സംവിധായകന്‍ എംഎ നിഷാദാണ് നടിക്കെതിരെ ആരോപണമുയര്‍ത്തുന്നത്. പത്മപ്രിയയും മാനേജരും മൂലം തനിയ്ക്ക് ലക്ഷങ്ങള്‍ നഷ്ടം വന്നുവെന്നാണ് നിഷാദ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കിയിരിക്കുന്നത്.

എട്ടു ലക്ഷം രൂപയ്ക്കാണ് പത്മപ്രിയ തന്റെ സിനിമയില്‍ അഭിനയിക്കാമെന്നേറ്റത്. മാനേജര്‍ ഇടപെട്ടതോടെ ഇത് പത്ത് ലക്ഷമായി ഉയര്‍ന്നു. മാനേജര്‍ക്കുള്ള കമ്മീഷനും നിര്‍മാതാവിന്റെ പോക്കറ്റില്‍ നിന്ന് കൊടുക്കേണ്ടി വന്നുവെന്നും നിഷാദ് പറയുന്നു.

ഒടുവില്‍ 9.30 ലക്ഷം രൂപ ചിത്രീകരണത്തിനിടെ നല്‍കി. ബാക്കി എഴുപതിനായിരം രൂപ നികുതി അടയ്ക്കാനായും മാറ്റിവച്ചു. എന്നാല്‍ ബാക്കി തുക കിട്ടാതെ ഷൂട്ടിങിന് വരില്ലെന്ന് നടി വാശി പിടിച്ചുവെന്ന് നിഷാദ് ആരോപിയ്ക്കുന്നു. രണ്ട് ദിവസം ആരോടും പറയാതെ നടി സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയെന്നും ഇതുമൂലം ഷൂട്ടിങ് തടസ്സപ്പെട്ടുവെന്നും പരാതിയിലുണ്ട്. സിനിമയുടെ പ്രചാരണപരിപാടികളിലും നടി സഹകരിച്ചില്ല.

മധുര ബസ്സില്‍ അഭിനയിക്കുമ്പോള്‍ തന്നെ കോബ്രയെന്ന ചിത്രത്തില്‍ ഡേറ്റ് നല്‍കിയത് ഷൂട്ടിങ് താളം തെറ്റിച്ചുവെന്നും സംവിധായകന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് നല്‍കിയ പരാതിയിലുണ്ട്.

മലയാളത്തിലെ മുന്‍നിര താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ജയറാമിനും പൃഥ്വിരാജിനുമൊക്കെ മാനേജര്‍മാരില്ല. പിന്നെന്തിന് നടിമാര്‍ക്ക്് മാത്രമായി മാനേജര്‍മാര്‍. കഥ കേള്‍ക്കുന്നത് വരെ മാനേജര്‍മാരാണ്. കമ്മീഷന്‍ കിട്ടുന്നതിനുള്ള അടവ് മാത്രമാണിത്. ഒരോ പടം ഹിറ്റാകുന്നതിനനുസരിച്ച് പ്രതിഫലം കൂട്ടുന്ന സംസ്്കാരം ഇവിടെ മാത്രമുള്ളൂവെന്നും പടം പൊട്ടിയാല്‍ പ്രതിഫലം കുറയ്ക്കാറില്ലെന്നും നിഷാദ് പറയുന്നു.

English summary
Director MA Nishad has lodged a complaint about this in Producers Association, which says that ” actress Padmapriya and her manager makes problems,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam