twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുടിവെള്ളത്തിന്റെ കഥ പറയുന്ന 'കിണറി'ന്റെ പാട്ടുകളും ടീസറും പുറത്തിറങ്ങി

    By വിജയ് ശങ്കര്‍
    |

    മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു സിനിമയ്ക്ക് തുടക്കം കുറിയ്ക്കുക. അപൂര്‍വമായി സംഭവിക്കുന്ന കാര്യമാണ്. എംഎ നിഷാദ് സംവിധാനം ചെയ്യുന്ന കിണര്‍ എന്ന സിനിമയുടെ പ്രത്യേകതകളില്‍ ഒന്നാണിത്. തമിഴിലും മലയാളത്തിലും പുറത്തിറങ്ങുന്ന ചിത്രത്തില്‍ ജയപ്രദ, രേവതി, രേഖ, അനുഹസന്‍, പാര്‍വതി നമ്പ്യാര്‍, നാസര്‍, പാര്‍ത്ഥിപന്‍, ജോയ് മാത്യു, രഞ്ജി പണിക്കര്‍ , കൈലാഷ് എന്നിവര്‍ അഭിനയിക്കുന്നുണ്ട്.

    ഗോവിന്ദ് പത്മസൂര്യയുടെ തമിഴ് അരങ്ങേറ്റ ചിത്രം 'കീ'യുടെ ട്രെയിലര്‍ പുറത്തിറങ്ങിഗോവിന്ദ് പത്മസൂര്യയുടെ തമിഴ് അരങ്ങേറ്റ ചിത്രം 'കീ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി

    തമിഴില്‍ കേണി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീത സംവിധാനം. ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് പാട്ടുകളും ടീസറുകളും പുറത്തിറക്കിയത്. 25 വര്‍ഷത്തിനു ശേഷം യേശുദാസും എസ്പി ബിയും ഒന്നിച്ചു പാടുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

    ജയപ്രദയെത്തുന്നത് ആറു വര്‍ഷത്തിനു ശേഷം

    ജയപ്രദയെത്തുന്നത് ആറു വര്‍ഷത്തിനു ശേഷം

    ബ്ലെസ്സിയുടെ പ്രണയം എന്ന ചിത്രത്തിലാണ് ജയപ്രദ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. ആറു വര്‍ഷത്തിനു ശേഷമുള്ള ജയപ്രദയുടെ മലയാളചിത്രമെന്ന പ്രത്യേകതയും കിണറിനുണ്ട്. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള സിനിമയാണ്.

    വലിയൊരു ഭാഗ്യം-പാര്‍വതി നമ്പ്യാര്‍

    വലിയൊരു ഭാഗ്യം-പാര്‍വതി നമ്പ്യാര്‍

    തമിഴിലും മലയാളത്തിലും അഭിനയിച്ച സീനിയര്‍ താരങ്ങളാണ് ചിത്രത്തിലെത്തുന്നത്. ഏറ്റവും പ്രായം കുറഞ്ഞ താരം ഞാനാണ്. എനിക്ക് കിട്ടിയ ഭാഗ്യമാണിത്. ഇവരെ കൂടെ അഭിനയിക്കാനും അവരുടെ അഭിനയം ലൈവായി കാണാനും സാധിച്ചു.

    കൈലാഷിനു ഒരു ചെയ്ഞ്ച്

    കൈലാഷിനു ഒരു ചെയ്ഞ്ച്

    നീലത്താമരയിലൂടെയാണ് മലയാളികള്‍ കൈലാഷ് എന്ന താരത്തെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഡയമണ്ട് നെക്‌ളേസ്, ഹോംലി മീല്‍സ്, വൈഡൂര്യം, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിലെത്തി. കിണറില്‍ ഒരു ടിവി റിപ്പോര്‍ട്ടറുടെ വേഷത്തിലാണ് യുവതാരമെത്തുന്നത്

    വെള്ളം അടിസ്ഥാന പ്രശ്‌നം-പാര്‍ത്ഥിപന്‍

    വെള്ളം അടിസ്ഥാന പ്രശ്‌നം-പാര്‍ത്ഥിപന്‍

    തമിഴ്, മലയാളം വ്യത്യാസമില്ലാതെ എല്ലാവരും ഒരു പോലെ അനുഭവിക്കുന്ന വിഷയമാണ് കുടിവെള്ളപ്രശ്‌നം. രാജ്യത്താകെയുള്ള ഒരു പൊതുപ്രശ്‌നമാണിത്. സിനിമയുടെ ലക്ഷ്യം മഹത്തരമാണ്. അതിനുള്ള എന്റെ പിന്തുണ കൂടിയാണ് ഈ സിനിമയിലെ അഭിനയം-ചെന്നൈയില്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് ചടങ്ങില്‍ പങ്കെടുക്കവേ പാര്‍ത്ഥിപന്‍ പറഞ്ഞു.

    കുടിവെള്ളത്തിനു വേണ്ടി യുദ്ധം

    കുടിവെള്ളത്തിനു വേണ്ടി യുദ്ധം

    ഇന്ന് നമ്മുടെ ജീവവായു പോലെ ഏറ്റവും പ്രധാനപ്പെട്ടതാണ് വെള്ളം. സിനിമ എന്ന വലിയ മാധ്യമത്തിലൂടെ ഈ വിഷയം ചെയ്യുമ്പോള്‍ അതിനെ ഒരു റിയലിസ്റ്റിക് അപ്രോച്ചിലൂടെ കാണാന്‍ വേണ്ടിയാണ് ശ്രമിക്കേണ്ടത്. ഇതിനു വേണ്ടിയുള്ള ശ്രമമമാണ് സംവിധായകന്‍ എംഎ നിഷാദ് നടത്തുന്നത്.

    English summary
    MA nishad's kinar movie audio launch
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X