»   » മമ്മൂട്ടിക്കൊപ്പം മാമാങ്കത്തില്‍ മാറ്റുരയ്ക്കാന്‍ യുവതാരങ്ങളും, നീരജും ധ്രുവനുമുണ്ടെന്ന് ഉറപ്പിച്ചു!

മമ്മൂട്ടിക്കൊപ്പം മാമാങ്കത്തില്‍ മാറ്റുരയ്ക്കാന്‍ യുവതാരങ്ങളും, നീരജും ധ്രുവനുമുണ്ടെന്ന് ഉറപ്പിച്ചു!

Posted By:
Subscribe to Filmibeat Malayalam
മമ്മൂട്ടിക്കൊപ്പം മാമാങ്കത്തില്‍ യുവതാരങ്ങളും | filmibeat Malayalam

മമ്മൂട്ടിയുടെ മാമാങ്കത്തില്‍ ക്വീനിലെ യുവതാരമായ ധ്രുവന്‍ അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ ധ്രുവന്‍ മാത്രമല്ല നീരജ് മാധവും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ടെന്ന് സംവിധായകന്‍ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. ഫെബ്രുവരി പത്തിനാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെ പുറത്തുവന്നത്.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായിക 33 വര്‍ഷത്തിന് ശേഷം തിരിച്ചെത്തുന്നു, നീരാളിയിലൂടെ!

ബെംഗളുരുവിലെ വിരുന്നിലും ഭാവനയേയും നവീനെയും കാണാന്‍ നിരവധി പേരെത്തി, പ്രിയയും ലക്ഷ്മിയും മാത്രമല്ല!


നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ആദ്യഘട്ട ചിത്രീകരണം ആരംഭിച്ചതിന് ശേഷം കൂടുതല്‍ താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാനാണ് സംവിധായകന്റെ തീരുമാനം. യുവതാരം നീരജ് മാധവും ധ്രുവനും അഭിനയിക്കുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് സംവിധായകന്‍ തന്നെ സ്ഥിരീകരിച്ചതോടെ ആരാധകരും സന്തോഷത്തിലാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ തുടര്‍ന്നുവായിക്കൂ.


മാമാങ്കത്തിലെ യുവതാരങ്ങള്‍

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നീരജ് മാധവും ധ്രുവനും മാമാങ്കത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ സംവിധായകന്‍ തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.


മോഹന്‍ലാലില്‍ നിന്നും മമ്മൂട്ടിയിലേക്ക്

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നീരജിന് ലഭിക്കുന്ന മികച്ച അവസരങ്ങളിലൊന്ന് കൂടിയാണിത്. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ദൃശ്യത്തിലെ നീരജിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


ധ്രുവനും അഭിനയിക്കുന്നു

ക്വീന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനം കവര്‍ന്ന ധ്രുവനും മാമാങ്കത്തില്‍ അഭിനയിക്കുന്നുണ്ട്. താരം അഭിനയിക്കുന്നുവെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഔദ്യോഗികസ്ഥിരീകരണം ലഭിച്ചിരുന്നില്ല.


ചിത്രീകരണം ഉടന്‍ തുടങ്ങുന്നു

നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫെബ്രുവരി പത്തിനാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. പ്രാരംഭ ഘട്ട ചിത്രീകരണത്തിന് ശേഷമാണ് കൂടുതല്‍ താരങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയുള്ളൂവെന്നും സംവിധായകന്‍ വിശദീകരിച്ചിട്ടുണ്ട്.


മുഴുവന്‍ സമയ ചിത്രീകരണം

പ്രാരംഭ ഘട്ട ചിത്രീകരണമാണ് ഫെബ്രുവരിയില്‍ നടക്കുന്നത്. മേയിലാണ് സിനിമയുടെ മുഴുവന്‍ സമയ ചിത്രീകരണം നടത്താനുദ്ദേശിക്കുന്നതെന്നും സംവിധായകന്‍ പറയുന്നു.


മലപ്പുറത്തുനിന്നും തുടക്കമെന്ന് സൂചന

മമ്മൂട്ടിയുടെ കരിയറില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ പ്രൊജക്റ്റായ മമാങ്കത്തിന്റെ ചിത്രീകരണം ഫെബ്രുവരി 10 ന് തുടങ്ങുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. മലപ്പുറം ജില്ലയിലും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരണം നിശ്ചയിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.


ബാഹുബലിയുടെ വിഎഫ്എക്സ് ടീം

കോടികള്‍ ചെലവഴിച്ച് വന്‍ ഗ്രാഫിക്‌സിലാണ് സിനിമയൊരുക്കുന്നത്. ചരിത്രാതീതകാലമൊരുക്കാന്‍ വലിയ രീതിയിലുള്ള മുന്നൊരുക്കമാണ് സിനിമയ്ക്കായി ചെയ്യുന്നത്. 17ാം നൂറ്റാണ്ടിലെ വീടുകളും മറ്റുമൊരുക്കാന്‍ കോടികളാണ് മുടക്കുന്നത്. ബാഹുബലിയുടെ ഗ്രാഫിക്‌സ് ചെയ്ത ടീമാണ് മാമാങ്കത്തിന് വേണ്ടിയും പ്രവര്‍ത്തിക്കുന്നത്.


കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമ

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാകും മാമാങ്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലപ്പുറം ജില്ലയിലെ തിരുനാവായ, അങ്ങാടിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലാണ് മാമാങ്കം നടന്നിരുന്നത്. ഇവിടെയെല്ലാം സിനിമയുടെ ഷൂട്ടിങ് ഉണ്ടാകുമെന്നാണ് കരുതുന്നത്.


മാമാങ്കം നിര്‍മ്മിക്കുന്നത്

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങളെയും സാങ്കേതിക വിദഗദ്ധരെയും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കുന്നതെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.


മമ്മൂട്ടിയുടെ ഭാഗ്യലൊക്കേഷന്‍

മമ്മൂട്ടിക്കും ഏറെ ആത്മബന്ധമുള്ള നാടാണ് മലപ്പുറം. യുവാവായിരിക്കുമ്പോള്‍ മഞ്ചേരിയില്‍ വക്കീലായി പ്രാക്റ്റീസ് ചെയ്തിട്ടുമുണ്ട് മമ്മൂട്ടി. 1921 എന്ന ഹിറ്റ് ചിത്രം ചിത്രീകരിച്ചതും മലപ്പുറത്താണ്. ഇതിനാല്‍ മമ്മൂട്ടിയുടെ ഭാഗ്യലൊക്കേഷനാണ് മലപ്പുറം.


നവോദയയുടെ അനുമതി വാങ്ങിയതിന് ശേഷം

മാമാങ്കം എന്ന പേരില്‍ 1979 ല്‍ സിനിമ ഇറങ്ങിയിരുന്നു. പ്രേംനസീറായിരുന്നു ചിത്രത്തിലെ നായകന്‍. നവോദയയുടെ ബാനറിലായിരുന്നു സിനിമ നിര്‍മ്മിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ പേരില്‍ സിനിമ ഇറങ്ങുന്നതിന് മുന്‍പായി നവോദയയുടെ അനുമതി വാങ്ങിയിരുന്നു.


12 വര്‍ഷത്തെ ഗവേഷണത്തിന് ശേഷം തിരക്കഥയൊരുക്കി

12 വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് സജീവ് പിള്ള മാമാങ്കത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. തിരക്കഥ പൂര്‍ത്തിയായപ്പോള്‍ തന്നെ നായകനായി മനസ്സിലുണ്ടായിരുന്നത് മമ്മൂട്ടിയായിരുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.


അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം

ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന അബ്രഹാമിന്റെ സന്തതികളിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. സ്ട്രീറ്റ്‌ലൈറ്റ്‌സിന് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്. ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മമ്മൂട്ടി മാമാങ്കത്തില്‍ ജോയിന്‍ ചെയ്യുന്നത്.


നായികമാരായി എത്തുന്നത്

ആക്ഷന്‍ രംഗങ്ങള്‍ കൂടാതെ വൈകാരികമായ രംഗങ്ങളും ഉള്‍ക്കൊള്ളിച്ചാണ് സിനിമയൊരുക്കുന്നത്. മൂന്ന് നായികമാരാണ് മാമാങ്കത്തില്‍ ഉള്ളത്. ഇവര്‍ ആരൊക്കെയാണെന്നുള്ള വിവരം പുറത്തുവിട്ടിട്ടില്ല.


വീണ്ടും ഇതിഹാസ പുരുഷനായി മമ്മൂട്ടി

ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രങ്ങളില്‍ നേരത്തെയും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണങ്ങളാണ്. ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് പ്രത്യേക കഴിവുണ്ടെന്നാണ് ആരാധകരുടെ വാദം.


English summary
Neeraj Madhav and Druvan join Mammootty’s Maamaankam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam