»   » മാമാങ്കത്തിലെ മമ്മൂട്ടിയുടെ കഥാപാത്ര രഹസ്യം പുറത്തായി, നാല് ഗെറ്റപ്പും സ്‌ത്രൈണതയും, കാണൂ!

മാമാങ്കത്തിലെ മമ്മൂട്ടിയുടെ കഥാപാത്ര രഹസ്യം പുറത്തായി, നാല് ഗെറ്റപ്പും സ്‌ത്രൈണതയും, കാണൂ!

Written By:
Subscribe to Filmibeat Malayalam

സിനിമാജീവിതത്തിലെ ഏറ്റവും വലിയ ചിത്രമെന്നായിരുന്നു മമ്മൂട്ടി മാമാങ്കത്തെ വിശേഷിപ്പിച്ചത്. നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. മംഗലാപുരത്ത് വെച്ചാണ് ചിത്രത്തിന് തുടക്കമിട്ടത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ച് കഴിഞ്ഞതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാമെന്നായിരുന്നു സംവിധായകന്‍ അറിയിച്ചത്.

19 ദിവസം കൊണ്ട് ആദി കൈവരിച്ച നേട്ടം? ആ റെക്കോര്‍ഡ് ഇനി പ്രണവിന് സ്വന്തം, ആദി കുതിപ്പ് തുടരുന്നു!

ഈ പ്രണയദിനം കുഞ്ഞിക്ക കൊണ്ടോയി, പോസ്റ്ററിനെ ഏറ്റെടുത്ത് ട്രോളര്‍മാര്‍, ഇത് കാണൂ!

മാഘമാസത്തിലെ മകം നാളില്‍ തിരുനാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കത്തെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹമാണ് പങ്കുവെച്ചത്. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

മാമാങ്കത്തില്‍ മമ്മൂട്ടിക്ക് നാല് ഗെറ്റപ്പുകള്‍

നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി മാമാങ്കത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 16ാം നൂറ്റാണ്ടില്‍ നടന്നിരുന്ന മാമാങ്കത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നത്.

മംഗലാപുരത്ത് വെച്ച് തുടക്കം

മാമാങ്കത്തില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി മമ്മൂട്ടി മംഗലാപുരത്ത് എത്തിയിട്ടുണ്ട്. മറ്റൊരു ചരിത്ര സിനിമയായ കായംകുളം കൊച്ചുണ്ണിയുമായി ബന്ധപ്പെട്ട് മോഹന്‍ലാലും ഇവിടേക്ക് എത്തിയിട്ടുണ്ട്.

നാല് ഷെഡ്യൂളുകളിലായി ചിത്രീകരിക്കും

നാല് ഷെഡ്യൂളുകളിലായാണ് മാമാങ്കം ചിത്രീകരിക്കുന്നത്. 50 കോടിയോളം രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൃത്യമായ കണക്ക് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

സെറ്റിട്ട് ചെയ്യുന്നു

എറണാകുളത്ത് സെറ്റിട്ടാണ് പ്രധാന ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത്. സാധാരണയായി ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ വെച്ചാണ് ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കാറുള്ളത്.

സെറ്റിന്റെ ചിത്രങ്ങള്‍ വൈറല്‍

മാമാങ്കത്തിനായി ഒരുക്കിയ കൂറ്റന്‍ സെറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. റാമോജിയില്‍ നിന്നും മാറി ഇതാദ്യമായാണ് പുറത്ത് വെച്ച് സെറ്റിട്ട് ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ഒരുങ്ങുന്നത്.

ഇതിന് പിന്നിലെ കാരണം

കേരളത്തില്‍ ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. കേരളത്തില്‍ തന്നെ സെറ്റിടുമ്പോള്‍ നാട്ടുകാര്‍ക്ക് ജോലി നല്‍കാന്‍ കഴിയുമെന്ന ഗുണമുണ്ടെന്ന് നിര്‍മ്മാതാവ് വ്യക്തമാക്കുന്നു.

ബാഹുബലിയുടെ സാങ്കേതിക വിദഗ്ദ്ധര്‍

ബാഹുബലി 2, മഗധീര, അരുന്ധതി, ഈച്ച തുടങ്ങിയ ചിത്രങ്ങള്‍ക്ക് വിഎഫ്എക്‌സ് രംഗങ്ങളൊരുക്കിയ ആര്‍ സി കമലക്കണ്ണനാണ് മാമാങ്കത്തിന് ദൃശ്യമികവൊരുക്കുന്നത്. ആദ്യമായാണ് അദ്ദേഹം ഒരു മലയാള സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്.

ആക്ഷന്‍ രംഗങ്ങള്‍ നിയന്ത്രിക്കുന്നത്

തായ്‌ലന്‍ഡില്‍ നിന്നുള്ള ജെയ്ക്ക സ്റ്റണ്ട്‌സാണ് മാമാങ്കത്തിന് ആക്ഷന്‍ രംഗങ്ങള്‍ നിയന്ത്രിക്കുന്നത്. ബാഹുബലി, വിശ്വരൂപം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ആക്ഷനൊരുക്കിയത് അദ്ദേഹവും സംഘമായിരുന്നു.

വ്യത്യസ്ത ഭാഷകളിലായി

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തൊനേഷ്യയിലും ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നായികയെ അവതരിപ്പിക്കുന്നത്

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരുക്കുന്നത്. രണ്ട് ബോളിവുഡ് അഭിനേത്രികള്‍ക്കൊപ്പം മൂന്ന് മലയാള നടികളും ചിത്രത്തില്‍ അഭിനയിക്കും.

സ്‌ത്രൈണ ഭാവമടക്കം നാല് ഗെറ്റപ്പ്

കര്‍ഷകനായും സ്‌ത്രൈണ ഭാവത്തിലായും നാല് ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 35 മിനിറ്റിലധികം നേരം സ്‌ത്രൈണ ഭാവത്തില്‍ പ്രത്യക്ഷപ്പെടുമെന്നും നിര്‍മ്മാതാവ് വ്യക്തമാക്കിയിട്ടുണ്ട്.

English summary
Latest updates about Mammootty's Mamankam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam