»   » കൊട്ടിഘോഷിച്ച ഹെലിക്യാം വെള്ളത്തിലായി

കൊട്ടിഘോഷിച്ച ഹെലിക്യാം വെള്ളത്തിലായി

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമക്കാര്‍ കൊട്ടിഘോഷിച്ച് ഇറക്കുമതി ചെയ്ത ഹെലിക്യാം കടലില്‍ വീണു. രേവതി എസ് വര്‍മ സംവിധാനം ചെയ്യുന്ന മാഡ് ഡാഡിന്റെ ലൊക്കേഷനിലാണ് അപകടമുണ്ടായത്.

മേഘ്‌ന രാജ് നായികയാവുന്ന ചിത്രത്തിന്‍ ബീച്ചിനരികെയുള്ള രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് ക്യാമറ കടലില്‍ പോയത്. ഒരു ഗാനരംഗത്തിന്റ അവസാനഭാഗങ്ങളാണ് ഹെലിക്യാം ഉപയോഗിച്ച് ചിത്രീകരിച്ചിരുന്നത്.

കടലിന് മുകളില്‍ പറക്കുന്നതിനിടെ അപ്രതീക്ഷിതമായി ഹെലിക്യാം വീഴുകയായിരുന്നുവെന്ന് മേഘ്‌ന പറയുന്നു. സാങ്കേതിക തകരാറുകള്‍ കാരണം വെള്ളത്തില്‍ വീണ ക്യാമറ ഉടന്‍ കരക്കെത്തിച്ചെങ്കിലും ചിത്രീകരിച്ച രംഗങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് ആദ്യം കരുതിയത്. അന്നേ ദിവസം രാവിലെ മുതല്‍ ഒരുപാട് നല്ല രംഗങ്ങള്‍ ഞങ്ങള്‍ ഹെലിക്യാമിലൂടെ ചിത്രീകരിച്ചിരുന്നു.

ലക്ഷക്കണക്കിന് രൂപ വരുന്ന ഉപകരണത്തിന് സാരമായ കേടുപാടുകള്‍ പറ്റിയുണ്ടാവുമെന്ന് ഉറപ്പാണ്. എന്നാല്‍ ഭാഗ്യത്തിന് ക്യമാറയിലെ മെമ്മറി കാര്‍ഡിന് തകരാറൊന്നും സംഭവിച്ചിരുന്നില്ല. അതിലെ ദൃശ്യങ്ങളും വീണ്ടെടുക്കാന്‍ കഴിഞ്ഞു-മേഘ്‌ന പറയുന്നു.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ടിവാന്‍ഡ്രം ലോഡ്ജിന്റെ ഷൂട്ടിങിനാണ് ദിവസേന ഒരു ലക്ഷം രൂപയോളം വാടക വരുന്ന ഹെലിക്യാം ആദ്യമായി ഉപയോഗിച്ചത്്. ഹെലിക്യാം ഉപയോഗിക്കുന്ന രണ്ടാമത്തെ ചിത്രം മാഡ് ഡാഡാണ്.

English summary
A disaster of sorts struck the crew of director Revathy S Varma's Maad Dad when the helicam they were filming a few beach shots on, fell into the sea.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam