»   » ഇത്തവണ മധുപാലിനൊപ്പം സമൂദ്രക്കനി

ഇത്തവണ മധുപാലിനൊപ്പം സമൂദ്രക്കനി

Posted By:
Subscribe to Filmibeat Malayalam
Samudhirakani
പുതിയ ചിത്രമൊരുക്കുമ്പോള്‍ അത് വ്യത്യസ്തമാകണമെന്ന് സംവിധായകന്‍ മധുപാലിന് നിര്‍ബന്ധമുണ്ട്. രണ്ടാമത്തെ ചിത്രമായ ഒഴിമുറിക്ക്് തിരക്കഥയെഴുതാന്‍ അദ്ദേഹം കൊണ്ടുവന്നത് പ്രശസ്ത തമിഴ് സാഹിത്യകാരനും തിരക്കഥാകൃത്തുമായ ജയമോഹനെയായിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പ്രശസ്ത സംവിധായകനായ സമുദ്രക്കനിയും. സുബ്രഹ്മമണ്യപുരം എന്ന ചിത്രത്തിലൂടെ തമിഴ്‌സിനിമയില്‍ നവഭാവുകത്വം തുറന്നുവിട്ട സമുദ്രക്കനി സംവിധാനം ചെയ്ത നാടോടികള്‍ വന്‍ ഹിറ്റായിരുന്നു. തമിഴില്‍ അഭിനയവും സംവിധാനവുമായി നടക്കുമ്പോഴാണ് അദ്ദേഹം മലയാളത്തിനു വേണ്ടി തിരക്കഥയൊരുക്കുന്നത്.

സമുദ്രക്കനി മലയാളികള്‍ക്ക് അന്യനൊന്നുമല്ല. മോഹന്‍ലാല്‍ നായകനായ ശിക്കാറിലൂടെ ഇവിടുത്തെ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ നടനാണ്. സൗന്ദര്യമല്ല അഭിനയമാണ് പ്രധാനമെന്നു വിശ്വസിക്കുന്ന സമുദ്രക്കനിയുടെ കഥയിലൂടെ സസ്‌പെന്‍സ് ചിത്രമാണ് മധുപാല്‍ ഒരുക്കുന്നത്. ആദ്യചിത്രമായ തലപ്പാവിലൂടെ അവാര്‍ഡു ജേതാവായ മധുപാല്‍രണ്ടാമത്തെ ചിത്രവും വളരെ മനോഹരമായിട്ടാണ് ഒരുക്കിയത്. നിരവധി മേളകളില്‍ നല്ല പേരുണ്ടാക്കാന്‍ ലാല്‍ അഭിനയിച്ച ഒഴിമുറിക്കു സാധിച്ചു. പുതിയ ചിത്രത്തിലേക്കുള്ള താരനിര്‍ണയം നടക്കുന്നേയുള്ളൂ.

English summary
Kollywood actor Samudhirakani will script Madhupal's next movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam