»   » മധുപാലിന്റെ അടുത്ത ചിത്രം മമ്മൂട്ടിയുടെ കര്‍ണ്ണനല്ല, കര്‍ണ്ണന്‍ ഇനിയും വൈകും!!

മധുപാലിന്റെ അടുത്ത ചിത്രം മമ്മൂട്ടിയുടെ കര്‍ണ്ണനല്ല, കര്‍ണ്ണന്‍ ഇനിയും വൈകും!!

By: Rohini
Subscribe to Filmibeat Malayalam

മലയാളി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന സിനിമകളില്‍ ഒന്നാണ് മമ്മൂട്ടിയുടെ കര്‍ണ്ണന്‍. പി ശ്രീകുമാറിന്റെ തിരക്കഥയില്‍ മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇനിയും വൈകും എന്നാണ് പുതിയ വിവരം.

വരുന്നു മെഗാസ്റ്റാറിന്റെ ബിഗ് ബജറ്റ് ചിത്രം, എഴുപത് കോടി മുതല്‍ മുടക്കില്‍ മമ്മൂട്ടി ചിത്രം !!

കര്‍ണ്ണന്‍ മമ്മൂട്ടി ഉപേക്ഷിച്ചതായ വാര്‍ത്തകള്‍ നേരത്തെയുണ്ടായിരുന്നു. എന്നാല്‍ അത് വാസ്തവ വിരുദ്ധമാണെന്ന് മധുപാലും പി ശ്രീകുമാറും പ്രതികരിച്ചു. അതിനിടയിലാണ് ചിത്രം ഇനിയും വൈകുമെന്ന വാര്‍ത്ത.

മധുപാല്‍ തിരക്കിലാണ്

മധുപാല്‍ അടുത്തതായി ചെയ്യുന്നത് പതിനൊന്ന് സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ചലച്ചിത്ര സമൂച്ചയത്തിലെ ചിത്രമാണ്. പദ്മപ്രിയയെ നായികയാക്കി ഒരു രാത്രിയുടെ കൂലി എന്ന പേരിലാണ് സിനിമ. എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസ് ആണ് ഈ സിനിമയുടെ രചയിതാവ്.

സുന്ദരിയമ്മ കൊലക്കേസ്

ഒരു രാത്രിയുടെ കൂലിയ്ക്ക് ശേഷം സുന്ദരിയമ്മ കൊലക്കേസിനെ ആധാരമാക്കിയുളള ചിത്രമായിരിക്കും മധുപാല്‍ ഒരുക്കുക. ജീവന്‍ ജോബ് തോമസാണ് തിരക്കഥ.

പി ശ്രീകുമാര്‍ പറയുന്നു

സിനിമയുടെ തിരക്കഥാജോലികള്‍ പുരോഗമിക്കുകയാണെന്നും ഇപ്പോള്‍ ഇതേക്കുറിച്ച് വിശദീകരണത്തിന് ഇല്ലെന്നുമാണ് തിരക്കഥാകൃത്ത് പി ശ്രീകുമാര്‍ പ്രതികരിച്ചിരുന്നത്. സിനിമ നടക്കുമ്പോള്‍ നടത്തി കാണിച്ചാല്‍ പോരെ. അത് വരെ കാത്തിരിയ്ക്കൂ എന്ന് ശ്രീകുമാര്‍ പറഞ്ഞു.

എഴുപത് കോടി ചിത്രം

എഴുപത് കോടി ബജറ്റിലാണ് മമ്മൂട്ടിയുടെ കര്‍ണ്ണന്‍ നിര്‍മിയ്ക്കുന്നത്. 2017 ല്‍ ചിത്രീകരണം ആരംഭിയ്ക്കും എന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍.

പൃഥ്വിയുടെ കര്‍ണ്ണന്‍

അതേ സമയം പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണ്ണന്‍ എന്ന ചിത്രം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി വരികയാണ്. 300 കോടി ബജറ്റിലാണ് ഈ കര്‍ണ്ണനെ നിര്‍മിയ്ക്കുന്നത്. മമ്മൂട്ടിയുടെ കര്‍ണ്ണന് മുമ്പേ പൃഥ്വിയുടെ കര്‍ണ്ണന്‍ എത്തു.

English summary
Madhupal's next film is not Karnan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam