For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുപ്രസിദ്ധ പയ്യന്‍ പറയുന്നത് ആര് വേണമെങ്കിലും പ്രതിച്ചേര്‍ക്കപ്പെടാവുന്ന കാലത്തിന്റെ കഥ: മധുപാല്‍

  |

  ടൊവിനോ തോമസിന്റെ പുതിയ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം നവംബര്‍ ഒമ്പതിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറുകളും ട്രെയിലറുകളും വലിയ ആവേശമായിരുന്നു സിനിമാ പ്രേമികളില്‍ ഉണ്ടാക്കിയിരുന്നത്. ഇത്തവണ ഒരു ത്രില്ലര്‍ ചിത്രവുമായിട്ടാണ് ടൊവിനോ തോമസ് എത്തുന്നത്.

  അഭിനയജീവിതത്തിലെ എറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം കുപ്രസിദ്ധ പയ്യനിലേത്! തുറന്ന് പറഞ്ഞ് നിമിഷ

  വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞാണ് സംവിധായകന്‍ ഒരു കുപ്രസിദ്ധ പയ്യന്‍ ഒരുക്കിയിരിക്കുന്നത്. തലപ്പാവ്,ഒഴിമുറി എന്നീ ചിത്രങ്ങളൊരുക്കിയ മധുപാലാണ് ടൊവിനോ തോമസിന്റെ പുതിയ ചിത്രവുമായി എത്തുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ചിത്രത്തെക്കുറിച്ച് സംസാരിച്ച് മധുപാല്‍ എത്തിയിരുന്നു. സിനിമക്ക് വേണ്ടി താന്‍ തിരഞ്ഞെടുത്ത വിഷയത്തെക്കുറിച്ചായിരുന്നു മധുപാല്‍ സംസാരിച്ചിരുന്നത്.

  കുപ്രസിദ്ധ പയ്യനെക്കുറിച്ച് മധുപാല്‍

  കുപ്രസിദ്ധ പയ്യനെക്കുറിച്ച് മധുപാല്‍

  കഴിഞ്ഞ രണ്ട് സിനിമകളേക്കാള്‍ ഏറെ ജനകീയമായൊരു വിഷയമാണ് ഇത്തവണ പറയാന്‍ ശ്രമിക്കുന്നതെന്ന് മധുപാല്‍ പറയുന്നു. എതു നിമിഷവും ആരെ വേണമെങ്കിലും പ്രതി ചേര്‍ക്കപ്പെടാം എന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ഈ നിമിഷത്തിന്റെ ജീവിതകഥയാണ് ഞാന്‍ മതിലുകളില്ലാതെ തുറന്നുപറയാന്‍ ആഗ്രഹിക്കുന്നത്. മധുപാല്‍ പറയുന്നു. ചോദിക്കാനും പറയാനും ആരുമില്ലാത്തവര്‍ക്ക് അവര്‍ തെറ്റ് ചെയ്തില്ലെങ്കില്‍ പോലും അവരെ തെറ്റുക്കാരനാണെന്ന് വിധിക്കാന്‍ ഒരുപാട് പേരുണ്ടാകും.

  മധുപാല്‍ പറഞ്ഞത്

  മധുപാല്‍ പറഞ്ഞത്

  അവന്‍ തെറ്റ് ചെയ്യുമെന്ന് മുന്‍വിധിയോടെ മുദ്രകുത്താനാണ് എല്ലാവര്‍ക്കും ഇഷ്ടം. എല്ലാവരും കളളനും പോലീസും കളിക്കുന്ന സമകാലീന ലോകത്തിന്റെ കഥയാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത സമകാലീന ലോകത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ പറയുന്നത്. അത് പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. മധുപാല്‍ പറയുന്നു.

  ഈ നിമിഷത്തിന്റെ കഥ

  ഈ നിമിഷത്തിന്റെ കഥ

  ഒരു കുപ്രസിദ്ധ പയ്യന്‍ ഈ നിമിഷത്തിന്റെ കഥയാണ്. നമുക്ക് മുന്നിലുളള ഈ നിമിഷത്തില്‍ സത്യവും കളളവുമുണ്ട്. നമ്മുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങള്‍ നമ്മുക്ക് മുന്നിലൂടെ കടന്നുപോകുന്നുണ്ട്. കഴിഞ്ഞ രണ്ട് സിനിമകളേക്കാള്‍ ഇത്തവണ ഏറെ ജനകീയമായൊരു വിഷയമാണ് ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്, ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മധുപാല്‍ വ്യക്തമാക്കി.

  ഒരു കുപ്രസിദ്ധ പയ്യന്‍

  ഒരു കുപ്രസിദ്ധ പയ്യന്‍

  അതേസമയ കുപ്രസിദ്ധ പയ്യനില്‍ ടൊവിനോ തോമസിന്റെ നായികയായി അനു സിത്താരയാണ് എത്തുന്നത്. നിമിഷ സജയനും ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നു. വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിദ്ധിഖ്,ദിലീഷ് പോത്തന്‍, ശരണ്യ പൊന്‍വര്‍ണന്‍,ശ്വേത മേനോന്‍, അലന്‍സിയര്‍ ലോപ്പസ്,സുകന്യ,മാല പാര്‍വ്വതി, സുധീര്‍ കരമന,ബാലു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ജീവന്‍ ജോബ് തോമസാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത്.

  ഒരു ത്രില്ലര്‍ ചിത്രം

  ഒരു ത്രില്ലര്‍ ചിത്രം

  വി സിനിമാസ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ഔസേപ്പച്ചന്‍ പാട്ടുകളൊരുക്കിയ ചിത്രത്തിന് നൗഷാദ് ഷെരീഫ് ചായാഗ്രഹണവും വി സാജന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു സിനിമയുടെ ട്രെയിലറില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഒരു ത്രില്ലര്‍ ചിത്രമായാണ് മധുപാല്‍ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.ചിത്രത്തില്‍ ഒരു പാല്‍ക്കാരന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. ഏത് നിമിഷവും ആരെ വേണമെങ്കിലും പ്രതിച്ചേര്‍ക്കപ്പെടാവുന്ന കാലത്തിന്റെ കഥയാണ് ഒരു കുപ്രസിദ്ധ പയ്യന്‍!

  റീനയുമായി വേര്‍പിരിയാനെടുത്ത തീരുമാനം വിഷമം ഉണ്ടാക്കിയിരുന്നു! വിവാഹമോചനത്തെക്കുറിച്ച് ആമിര്‍

  ഉണ്ടയില്‍ മമ്മൂക്കയ്‌ക്കൊപ്പം ഒരു സൂപ്പര്‍താരം കൂടി? ചിത്രമൊരുങ്ങുന്നത് ബിഗ് ബഡ്ജറ്റില്‍!

  English summary
  madhupal says about oru kuprasidha payyan movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X