»   » മധുപാലിന് മോഹന്‍ലാലിന്റെ ഡേറ്റ്

മധുപാലിന് മോഹന്‍ലാലിന്റെ ഡേറ്റ്

Posted By:
Subscribe to Filmibeat Malayalam

കാശ്മീരം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് സഹനടനായും വില്ലനായുമെല്ലാം അഭിനയിച്ച മധുപാലിന്റെ യഥാര്‍ത്ഥ പ്രതിഭ എല്ലാവരും തിരിച്ചറിഞ്ഞത് തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ്.

ഇത്രയും കഴിവുള്ള ഒരു സംവിധായകനാണോ തല്ലുകൊള്ളി റോളുകളില്‍ ഇത്രയും കാലം അഭിനയിച്ചുകൊണ്ടിരുന്നതെന്ന് അതിശയിക്കാത്ത സിനിമാപ്രേമികളുണ്ടാകില്ല. തലപ്പാവിന് പിന്നാലെയെത്തിയ ഒഴിമുറിയിലൂടെ മധുപാല്‍ വീണ്ടും തന്റെ സംവിധായക മികവ് തെളിയിച്ചു. രണ്ടു ചിത്രങ്ങള്‍ക്കും പുരസ്‌കാരങ്ങളും പ്രശംസകളും ഏറെ ലഭിയ്ക്കുകയും ചെയ്തു.

Madhupal and Mohanlal

ഇപ്പോഴിതാ മൂന്നാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് മധുപാല്‍. ഈ ചിത്രത്തിനായി മധുപാല്‍ മോഹന്‍ലാലിന്റെ ഡേറ്റ് സ്വന്തമാക്കിക്കഴിഞ്ഞു. പ്രിയദര്‍ശന്റെ ചിത്രമായ ഗീതാഞ്ജലിയുടെ ലൊക്കേഷനിലെത്തിയാണ് തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് മധുപാല്‍ ലാലുമായി ചര്‍ച്ചകള്‍ നടത്തിയത്.

ഒഴിമുറിയുടെ രചന നിര്‍വ്വഹിച്ച ജയമോഹനാണ് മധുപാലിന്റെ ഈ ചിത്രത്തിന് തിരക്കഥയെഴുതുന്നത്. എന്തായാലും മോഹന്‍ലാലിനെ നായകനാക്കി മധുപാല്‍ തയ്യാറാക്കാന്‍ പോകുന്ന ചിത്രം ഗംഭീരമാകുമെന്നുതന്നെയാണ് അണിയറവര്‍ത്തമാനങ്ങള്‍. മധുപാല്‍ എന്ന സംവിധായകന്റെ ആദ്യത്തെ സൂപ്പര്‍താര ചിത്രമായിരിക്കും ഇത്. ചിത്രത്തിന്റെ പേരോ പ്രമേയമോ ഒന്നും മധുപാല്‍ ഇതുവരെ വെളിയില്‍പ്പറഞ്ഞിട്ടില്ല.

English summary
Director Madhupal is on way to direct his third film, for this film he got the date of superstar Mohanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam