»   » മധുപാല്‍ ചിത്രത്തിന് സമുദ്രക്കനിയുടെ തിരക്കഥ

മധുപാല്‍ ചിത്രത്തിന് സമുദ്രക്കനിയുടെ തിരക്കഥ

Posted By:
Subscribe to Filmibeat Malayalam
Madhupal
തമിഴ് സിനിമയുടെ നടപ്പുരീതികളില്‍ സ്വാധീനം ചെലുത്തിയ സമുദ്രക്കനി മലയാളസിനിമയിലും ശക്തമായ സ്വാധീനമാകുന്നു. അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന സമുദ്രക്കനി ഇനി തിരക്കഥയിലും ഒരു കൈ നോക്കാനുള്ള ഒരുക്കത്തിലാണ്.

തമിഴ് സിനിമയില്‍ തിരക്കിലായിരിക്കുമ്പോള്‍ തന്നെയാണ് കനി മലയാളത്തിലും സജീവമായി നില്‍ക്കുന്നത്. തലപ്പാവിനുശേഷം മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറി നല്ല സിനിമയുടെ ഗണത്തില്‍ ഇതിനകം സ്ഥാനം പിടിച്ചുകഴിഞ്ഞു. ആദ്യചിത്രമായ തലപ്പാവിലൂടെ സംവിധാനകലയിലെ പ്രതിഭ തെളിയിച്ച മധുപാല്‍ ഒഴിമുറിയില്‍ ഒരു പടികൂടി മുമ്പിലെത്തി.

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയില്‍ മലയാളത്തില്‍ നിന്നെത്തിയ അഞ്ച് ചിത്രങ്ങളില്‍ ഒന്നായിരുന്നു ഒഴിമുറി. ലാലിന്റെ അഭിനയമികവും ട്രീറ്റ്‌മെന്റിന്റെ പുതുമയും അനുഭവിപ്പിക്കുന്ന ഒഴിമുറിയാണ് ഗോവയില്‍ ശ്രദ്ധിക്കപ്പെട്ട ഏക മലയാളചിത്രം. മധുപാലിന്റെ തലപ്പാവിലൂടെ മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരം നേടിയ ലാല്‍ ഒഴിമുറിയിലും തന്റെ കഴിവ് നല്ലരീതിയില്‍ പുറത്തെടുത്തിരുന്നു.

തലപ്പാവിനുശേഷം ഒഴിമുറിയിലേക്ക് ഇടവേള കൂടിയെങ്കില്‍ ഇത്തവണ മധുപാല്‍ പുതിയചിത്രം അടുത്ത ഫെബ്രുവരിയില്‍ തുടങ്ങാനാണ് പ്‌ളാനിട്ടിരിക്കുന്നത്. തമിഴ് ഭൂമികയുമായി ബന്ധപ്പെട്ട ഒഴിമുറിയുടെ തിരക്കഥ എഴുതിയത് തമിഴിലെ പ്രശസ്ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജയകാന്തനാണെങ്കില്‍ പുതിയചിത്രത്തിന്റെ തിരക്കഥയില്‍ സമുദ്രക്കനിയാണ് മധുപാലിന് കൂട്ട്.

അഭിനയത്തിന്റെ മേഖലയില്‍ തമിഴ് മലയാളം സിനിമ പുലര്‍ത്തിവന്ന നല്ല ബന്ധം ഇപ്പോള്‍ എഴുത്തുവഴികളില്‍ കൂടി സജീവമാവുകയാണ്. യുവതാരങ്ങളെ മുഖ്യകഥാപാത്രങ്ങളായി അവതരിപ്പിക്കുന്നതായിരിക്കും മധുപാല്‍ സമുദ്രക്കനി കൂട്ടുകെട്ടില്‍ പിറക്കുന്ന സിനിമ.

തമിഴില്‍ മൂന്നും മലയാളത്തില്‍ രണ്ടും ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള തിരക്കുകളിലുമാണ് സമുദ്രക്കനി ശിക്കാര്‍, മാസറ്റേഴ്‌സ്, റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളം ഇതിനകം കനിയെ സ്വന്തം താരമാക്കി കഴിഞ്ഞു. മധുപാലിന്റെ ഒഴിമുറി കേരളരാജ്യാന്തര ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

English summary
After his successful 'Ozhimuri', the script for Madhupal's next flick will be written by Tamil director Samudrakani.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam