twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    1200 സീറ്റുള്ള തിയറ്ററിലും ഹൗസ്ഫുള്‍! ലൂസിഫറിനെ തകര്‍ത്ത് മധുരരാജയുടെ മാസ്! ഇതും റെക്കോര്‍ഡാണ്

    |

    Recommended Video

    ലൂസിഫറിനെ തകര്‍ത്ത് മധുരരാജയുടെ മാസ്

    ഈ വര്‍ഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് അനുഗ്രഹങ്ങളുടെ വര്‍ഷമാണ്. ഫെബ്രുവരിയിലെത്തിയ രണ്ട് സിനിമകളും ഹിറ്റായതിന് പിന്നാലെയാണ് മറ്റൊരു സിനിമ കൂടി റിലീസിനെത്തുന്നത്. ഇതോടെ തമിഴ്, തെലുങ്ക്, മലയാളം എന്നീ മൂന്ന് സിനിമാ ഇന്‍ഡസ്ട്രികളില്‍ സൂപ്പര്‍ ഹിറ്റ് സിനിമ ഇറക്കി മമ്മൂട്ടി കൈയടി വാങ്ങി. കഴിഞ്ഞ ദിവസം റിലീസിനെത്തിയ മധുരരാജ ഈ വര്‍ഷത്തെ മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ മൂവിയായി മാറിയിരിക്കുകയാണ്.

    96 കന്നഡ റീമേക്കില്‍ ജാനുവായി തിളങ്ങി ഭാവന! ട്രെയിലര്‍ പുറത്ത്! കാണൂ96 കന്നഡ റീമേക്കില്‍ ജാനുവായി തിളങ്ങി ഭാവന! ട്രെയിലര്‍ പുറത്ത്! കാണൂ

    മമ്മൂട്ടിയും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിറ്റ് സിനിമയായിരുന്നു പോക്കിരിരാജ. 2010 ലെത്തിയ സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ വന്നത്. സിനിമ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലായിരുന്നു. ഒടുവില്‍ 2019 ലെ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ മധുരരാജയ്ക്ക് പ്രതീക്ഷിച്ചതിലും വലിയ ആവേശത്തോടെയുള്ള സ്വീകരണമായിരുന്നു. റിലീസ് ചെയ്ത് നാല് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും ഹൗസ്ഫുള്‍ ഷോ ആണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്.

     പോക്കിരി രാജയുടെ രണ്ടാം ഭാഗമോ

    പോക്കിരി രാജയുടെ രണ്ടാം ഭാഗമോ

    ഉദയകൃഷ്ണ തിരക്കഥ ഒരുക്കി വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജയുടെ രണ്ടാം ഭാഗമാണെങ്കിലും പുതിയ കഥയും പശ്ചാതലവുമായിരുന്നു മധുരരാജയെ വേറിട്ടതാക്കിയത്. ആദ്യ സിനിമയിലെ പോലെ തമാശകളും ഡയലോഗുകളും ചിത്രത്തിലുണ്ടെങ്കിലും പക്കാ മാസ് എന്റര്‍ടെയിര്‍ മൂവിയാണ് മധുരരാജ. പുലിമുരുകന്‍ പോലെ കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ത്രസിപ്പിച്ച സിനിമയ്ക്ക് നല്ല പ്രതികരണങ്ങളാണ് കിട്ടി കൊണ്ടിരിക്കുന്നത്. ആദ്യ നാല് ദിവസം കൊണ്ട് ബോക്‌സോഫീസില്‍ മെച്ചപ്പെട്ട സാമ്പത്തിക വരുമാനം നേടിയെടുത്ത മധുരരാജ ഹിറ്റ് മൂവിയായി പ്രദര്‍ശനം തുടരുകയാണ്.

     ഹൗസ്ഫുള്‍ ഷോ

    ഹൗസ്ഫുള്‍ ഷോ

    ഏപ്രില്‍ പന്ത്രണ്ടിന് റിലീസിനെത്തിയ മധുരരാജയ്ക്ക് നാല് ദിവസം കഴിഞ്ഞിട്ടും പലയിടങ്ങളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ജനത്തിരക്ക് കാരണം പല പ്രമുഖ സെന്ററുകളില്‍ പ്രദര്‍ശനം കൂട്ടിയിരുന്നു. അവധി ദിവസമായ വിഷുവിനാണ് ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടത്. എറണാകുളത്തെ പ്രമുഖ തിയറ്ററുകളിലൊന്നാണ് സരിത. 1200 ഓളം സീറ്റുകളാണ് ഇവിടെയുള്ളത്. റിലീസ് ദിവസങ്ങളിലാണ് ഹൗസ്ഫുള്‍ ഷോ ലഭിക്കാറുള്ളതെങ്കില്‍ ആ റെക്കോര്‍ഡ് മധുരരാജ മറികടന്നിരിക്കുകയാണ്. സരിത മാത്രമല്ല അതുപോലെ കോഴിക്കോട് രാധ തിയറ്ററിലും ഹൗസ്ഫുള്‍ ഷോ ആയിരുന്നു.

     കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു

    കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു

    അവധിക്കാലം വന്നതോടെ കുടുംബ പ്രേക്ഷകരെയും കുട്ടികളെയും ലക്ഷ്യം വെച്ചാണ് മധുരരാജ തിയറ്ററുകളിലേക്ക് എത്തിയത്. ആ ലക്ഷ്യം നൂറ് ശതമാനം വിജയമായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ നിന്നും പുറത്ത് നിന്നുമായി മധുരരാജയെ കുറിച്ച് വരുന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകളും പ്രദര്‍ശനങ്ങളുടെ എണ്ണവും അതാണ് വ്യക്തമാക്കുന്നത്. വരും ദിവസങ്ങളില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.

     ബോക്‌സോഫീസില്‍ തരംഗം

    ബോക്‌സോഫീസില്‍ തരംഗം

    ആദ്യദിനം 9 കോടിയ്ക്ക് മുകളിലായിരുന്നു മധുരരാജയുടെ കളക്ഷന്‍. നാല് ദിവസത്തിലെത്തുമ്പോള്‍ ആഗോളതലത്തില്‍ 32 കോടിയോളം മധുരരാജ പെട്ടിയിലാക്കി. ഇന്നലെ വൈകുന്നേരമാണ് മധുരാരജയുടെ കളക്ഷ്ന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. അഞ്ച് ദിവസം കഴിയുമ്പോള്‍ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 25 ലക്ഷത്തിന് മുകളിലാണ് കളക്ഷന്‍. കൊച്ചിന്‍ സിംഗിള്‍സില്‍ 26 ലക്ഷത്തിന് മുകളിലായി. തിരുവനന്തപുരം പ്ലെക്‌സില്‍ 32 ലക്ഷവും തിരുവനന്തപുരം സിംഗിള്‍സില്‍ 44 ലക്ഷത്തോളവുമാണ് മധുരരാജ നേടിയെടുത്തത്. ഹൗസ്ഫുള്‍ ഷോ തുടരുന്നതിനാല്‍ ബോക്‌സോഫീസില്‍ അതിശയിപ്പിക്കുന്ന നേട്ടത്തോടെയായിരിക്കും മധുരരാജ പ്രദര്‍ശനം അവസാനിപ്പിക്കു.

    English summary
    Madhura Raja continues a blockbuster run
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X