Don't Miss!
- News
കടല്‍ വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
മമ്മൂട്ടിയുടെ മധുരരാജയ്ക്ക് ബോക്സ് ഓഫീസില്‍ വീണ്ടും നേട്ടം! നൂറ് കോടിക്കായുളള കാത്തിരിപ്പ് നീളില്ല
Recommended Video
മമ്മൂട്ടിയുടെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായി കുതിക്കുകയാണ് മധുരരാജ. വിഷു റിലീസായി എപ്രില്‍ 12ന് റിലീസ് ചെയ്ത സിനിമ ഇപ്പോഴും തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലൂസിഫറിന് ശേഷം അവധിക്കാല റിലീസുകളില്‍ തിയ്യേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച സിനിമ കുടിയായിരുന്നു മധുരരാജ. മമ്മൂട്ടിയുടെ മികച്ച പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്.
മികച്ച പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കാന്‍ മധുരരാജയ്ക്ക് സാധിച്ചിരുന്നു. വിദേശരാജ്യങ്ങളിലും സിനിമ ഒരേസമയം പ്രദര്‍ശനത്തിന് എത്തിയിരുന്നു. നേരത്തെ കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് അമ്പത് കോടി ക്ലബിലെത്തിയ സിനിമ ഇപ്പോള്‍ നൂറ് കോടിയിലേക്കുളള കുതിപ്പിലാണുളളത്. മധുരരാജയുടെ പുതിയ കളക്ഷന്‍ വിവരം സംബന്ധിച്ച റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

മധുരരാജയുടെ വിജയം
വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മധുരരാജ ആരാധക പ്രതീക്ഷകള്‍ തെറ്റിക്കാതെ എത്തിയ ഒരു ചിത്രം തന്നെയായിരുന്നു. പോക്കിരിരാജ പോലെ മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളില്‍ ആഘോഷിച്ചു കാണാനും എല്ലാവര്ക്കും സാധിച്ചു. ആദ്യ ദിന പ്രതികരണങ്ങളും മൗത്ത് പബ്ലിസിറ്റിയുമെല്ലാം വമ്പന്‍ റിലീസായി എത്തിയ സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു. മധുരരാജയായുളള മമ്മൂക്കയുടെ തിരിച്ചുവരവ് തന്നെയായിരുന്നു സിനിമയില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്.

ആദ്യ ഭാഗം പോലെ രണ്ടാം ഭാഗവും
പോക്കിരിരാജ പുറത്തിറങ്ങി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മധുരരാജ എത്തിയിരുന്നത്. ആദ്യ ഭാഗം പോലെ രണ്ടാം ഭാഗവും മികവുറ്റതാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നു. നേരത്തെ പത്ത് ദിവസം കൊണ്ടായിരുന്നു സിനിമ അമ്പത് കോടി ക്ലബിലേക്ക് എത്തിയിരുന്നത്. വളരെ ചുരുങ്ങിയ ദിവസത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ സിനിമ നൂറ് കോടി ക്ലബില്‍ എന്തായാലും കടക്കുമെന്ന് തന്നെ എല്ലാവരും പ്രവചിച്ചിരുന്നു.

ആഗോള ബോക്സ് ഓഫീസില്‍
നിലവില്‍ നൂറ് കോടി ക്ലബിലേക്കുളള കുതിപ്പിലാണ് മെഗാസ്റ്റാര്‍ ചിത്രമുളളത്. മധുരരാജയുടെ ബോക്സ് ഓഫീസ് കളക്ഷനെ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. തെന്നിന്ത്യയിലെ പ്രമുഖ ട്രേഡ് അനലിസ്റ്റായ രമേഷ് ബാല ഉള്‍പ്പെടെയുളളവരാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 82.6 കോടി രൂപ ചിത്രം നേടിയെന്നാണ് രമേഷ് ബാലയുടെ ട്വീറ്റ്.

80 കോടിക്കു മുകളില്‍
മറ്റുളളവരും സിനിമ 80 കോടിക്കു മുകളില്‍ കളക്ഷന്‍ നേടിയെന്ന് അറിയിക്കുന്നുണ്ട്. കഴിഞ്ഞ വീക്കെന്ഡിലെ കളക്ഷന്‍ കൂടി എടുത്തു നോക്കിയാല്‍ സിനിമ 85 കോടിക്ക് അടുത്തെത്തിയിട്ടുണ്ടെന്നും അറിയുന്നു. ടോട്ടല്‍ ബിസിനസ് 100 കോടി കടന്നുവെന്നും ഗ്രോസ് കളക്ഷന്‍ നൂറ് കോടിയിലേക്ക് എത്തുകയാണെന്നും അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മധുരരാജയുടെ ഗ്രോസ് കളക്ഷന്‍ നൂറ് കോടിയിലെത്തുമ്പോഴായിരിക്കും ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങുക.

ആഗോള തലത്തില്‍ 25000ഷോകളും
ഉദയകൃഷ്ണയുടെ തിരക്കഥയിലായിരുന്നു സംവിധായകന് ചിത്രമൊരുക്കിയിരുന്നത്. നെല്‍സണ്‍ ഐപ്പ് സിനിമ നിര്‍മ്മിച്ചു. ആഗോള തലത്തില്‍ 25000ഷോകളും മധുരരാജ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ചൈന,മലേഷ്യ,ഉക്രൈന് തുടങ്ങിയ രാജ്യങ്ങളില്‍ സിനിമ ഉടന്‍ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. മധുരരാജയുടെ തമിഴ് പതിപ്പും റിലീസിങ്ങിനൊരുങ്ങുന്നുണ്ട്.
ശ്രീനിവാസന് മുകളിലേക്കെത്തുന്ന ധ്യാനിന്റെ കുട്ടി മാമ ; സദീം മുഹമ്മദിന്റെ റിവ്യൂ
ആഷിക്ക് അബുവിന്റെ വൈറസിലൂടെ റഹ്മാന്റെ തിരിച്ചുവരവ്! വൈറലായി പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍! കാണൂ