»   » ആരോ തൊടുമ്പോള്‍ അറിയാതെ വാടിടും....ജോര്‍ജിന്റെ സെലിന്‍ പാടുന്നു

ആരോ തൊടുമ്പോള്‍ അറിയാതെ വാടിടും....ജോര്‍ജിന്റെ സെലിന്‍ പാടുന്നു

Posted By:
Subscribe to Filmibeat Malayalam

മഡോണ സെബാസ്റ്റിന്‍ എന്ന നായികയെ മാത്രമെ ചിലര്‍ക്കറിയൂ. എന്നാല്‍ നായിക ആകുന്നതിന് മുമ്പ് മഡോണ ഒരു ഗായികയാണ്. അറിയപ്പെടുന്ന ഗായികയാകണം എന്ന ആഗ്രഹത്തോടെ ബാംഗ്ലൂരിലെ പഠനം പൂര്‍ത്തിയാക്കി തിരിച്ചുവന്നപ്പോഴാണ് പ്രേമത്തിലെ സെലിന്‍ ആകാന്‍ അല്‍ഫോണ്‍സ് പുത്രന്‍ വിളിയ്ക്കുന്നത്.

അഭിനയത്തിലേക്ക് തിരിഞ്ഞെങ്കിലും സെലിന്‍ ഇപ്പോഴും പാട്ട് വിട്ടില്ല. മിയ ജോര്‍ജിന് വേണ്ടി ഒരു പാട്ട് പാടിയിരിക്കുകയാണ് ഇപ്പോള്‍ സെലിന്‍ എന്ന മഡോണ. ജോര്‍ജ്ജ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന തൊട്ടാവാടി എന്ന ചിത്രത്തിന് വേണ്ടിയാണ് പാട്ട്.


madonna-sebastian

മെമ്മറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിജോയാണ് ഈ പാട്ടൊരുക്കിയിരിക്കുന്നത്. കെ ബി ഹരിനാരായണന്റേതാണ് വരികള്‍. ആരോ തൊടുമ്പോള്‍ അറിയാതെ വാടിടും എന്ന പാട്ടാണ് മിയയ്ക്ക് വേണ്ടി മഡോണ ആലപിച്ചിരിയക്കുന്നത്


പാട്ടിന് വേണ്ടി തങ്ങള്‍ പുതിയൊരു ശബ്ദത്തിനുടമയെ തോടുകയായിരുന്നെന്നും അങ്ങനെയാണ് മഡോണയെ കണ്ടെത്തിയതെന്നും സംവിധായകന്‍ പറയുന്നു. മാത്രമല്ല, മഡോണയ്ക്ക് ഇപ്പോള്‍ യൂത്തിനിടയില്‍ നല്ല സ്വീകാര്യതയുമുണ്ട്.


നേരത്തെ രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത യൂ ടൂ ബ്രൂട്ടസ് എന്ന ചിത്രത്തിലും മഡോണ പാടിയിട്ടുണ്ട്. ഇപ്പോല്‍ ദിലീപ് നായകനായകുന്ന, സിദ്ദിഖ് - ലാല്‍ സംവിധാനം ച്യെയുന്ന കിങ് ലയര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം

English summary
Even before her cute face caught our eyes through the hit movie Premam, the name Madonna Sebastian was familiar in the music circuits. The actress who did the character of Celine in Premam is all set to sing for another heroine, in the upcoming movie Thottavadi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam