മഡോണ വലിയൊരു നടിയാകും; ദിലീപ് പുകഴ്ത്തുന്നു
പ്രേമം എന്ന ചിത്രത്തിലൂടെ തന്നെ ഹിറ്റാണ് മഡോണ സെബാസ്റ്റിന്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും. പ്രേമം കണ്ട് തലയ്ക്ക് പിടിച്ച തമിഴര്‍ മഡോണയെ അങ്ങോട്ട് ക്ഷണിച്ചു. അങ്ങനെ വിജയ് സേതുപതിയ്‌ക്കൊപ്പം കാതലും കടന്ത് പോകും എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചിത്രം മികച്ച വിജയം.
ജനപ്രിയ നായകന്‍ ദിലീപിനൊപ്പം അഭിനയിച്ച കിങ് ലയറിന്റെ വിജയത്തിന്റെ സന്തോഷത്തോടെയാണ് ഇപ്പോള്‍ മഡോണ മലയാളത്തില്‍ നില്‍ക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ദിലീപ് തന്റെ നായികയെ കുറിച്ച് പുകഴ്ത്തി പറയുകയുണ്ടായി.

മഡോണ സെബാസ്റ്റിന്‍ വലിയൊരു നടിയാകും എന്നാണ് ദിലീപ് പറയുന്നത്. അതിനുള്ള ഭാവി മഡോണയില്‍ കാണുന്നു. ഇപ്പോള്‍ തന്നെ തമിഴിലും മലയാളത്തിലും തെലുങ്കിലുമൊക്കെ ധാരാളം ചിത്രങ്ങള്‍ അവര്‍ക്ക് വരുന്നുണ്ട്. നായിക എന്നതിനപ്പുറം ഒരു ഗായിക കൂടെയാണ് മഡോണ. നന്നായി 'ഹാര്‍ഡ് വര്‍ക്ക്' ചെയ്യുന്ന ആളാണ്. അത്തരക്കാര്‍ക്ക് ജീവിതത്തില്‍ വിജയം മാത്രമേ വരൂ- എന്നൊക്കെയാണ് ദിലീപ് മഡോണയെ കുറിച്ച് പറഞ്ഞത്.
പെരുംനുണയെ പ്രണയിക്കുന്ന അഞ്ജലി എന്ന കഥാപാത്രമായിട്ടാണ് മഡോണ കിങ് ലയര്‍ എന്ന ചിത്രത്തിലെത്തിയത്. പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലാണ് ഇപ്പോള്‍ താരം അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. സെലിന്‍ എന്ന കഥാപാത്രമായി വീണ്ടും മഡോണ എത്തും.


Click it and Unblock the Notifications











