For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി സലീം കുമാറിനെ ഞെട്ടിച്ചു! മധുരരാജ ലൊക്കേഷനിലെ ആഘോഷ ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!

  |

  കൂടെ അഭിനയിക്കുന്നവരെക്കൂടി പരിഗണിച്ചാണ് മമ്മൂട്ടി മുന്നേറുന്നത്. അദ്ദേഹത്തിനൊപ്പം അരങ്ങേറിയ സംവിധായകരും പുതുമുഖ താരങ്ങളുമൊക്കെ ഇക്കാര്യത്തെക്കുറിച്ച് വാചാലരായിരുന്നു. ഒരു കുട്ടനാടന്‍ ബ്ലോഗില്‍ നീനയെന്ന പോലീസ് ഓഫീസറായി അഭിനയിക്കാന്‍ ശക്തമായ പിന്തുണ നല്‍കി കൂടെ നിന്നത് മമ്മൂട്ടിയായിരുന്നുവെന്ന് ഷംന കാസിം തുറന്നുപറഞ്ഞിരുന്നു. അദ്ദേഹത്തെ നോക്കി ഡയലോഗ് പറയാന്‍ ബുദ്ധിമുട്ടിയപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് മമ്മൂട്ടിയല്ലെന്നും കഥാപാത്രമായി കണ്ടാല്‍ മതിയെന്നും പറഞ്ഞാണ് ആ രംഗം പൂര്‍ത്തിയാക്കിയതെന്നും താരം പറഞ്ഞിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രം ഇപ്പോള്‍ തിയേറ്ററുകളിലേക്കെത്തിയിട്ടുണ്ട്.

  മമ്മൂട്ടി നിരാശപ്പെടുത്തിയോ? കുട്ടനാടന്‍ ബ്ലോഗ് ബോക്‌സോഫീസ് കീഴടക്കിയോ? ആദ്യദിനം നേടിയത്? കാണൂ!

  വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സൂപ്പര്‍ഹിറ്റ് ചിത്രമാ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് ഈ സിനിമ. പൃഥ്വിരാജിന് പകരം ജയ് യാണ് ഈ ചിത്രത്തില്‍ എത്തുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായ ഗെറ്റപ്പ് മാത്രമല്ല സാങ്കേതിക മികവുമൊക്കെയായാണ് ചിത്രം ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. ലൊക്കേഷനില്‍ നടന്ന രസകരമായൊരു ആഘോഷത്തെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ആ സിനിമ കണ്ട് ലാലങ്കിള്‍ ഒന്നും പറഞ്ഞില്ല! കെട്ടിപ്പിടിച്ചു! അതായിരുന്നു പ്രതികരണമെന്ന് കല്യാണി!

  മധുരരാജ ലൊക്കേഷനിലെ ആഘോഷം

  മധുരരാജ ലൊക്കേഷനിലെ ആഘോഷം

  മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന ചിത്രമായിരുന്നു ഇത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നിമിഷനേരം കൊണ്ടാണ് പല ചിത്രങ്ങളും വൈറലായി മാറിയത്. അടുത്തിടെയാണ് മമ്മൂട്ടി ഈ ചിത്രത്തിലേക്ക് എത്തിയത്. സിനിമയുടെ ലൊക്കേഷനില്‍ നടന്ന ആഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

  മമ്മൂട്ടിയുടെ നേതൃത്വത്തില്‍

  മമ്മൂട്ടിയുടെ നേതൃത്വത്തില്‍

  മലയാള സിനിമയുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ സലീം കുമാറിന്റെ വിവാഹ വാര്‍ഷികമാ.യിരുന്നു കഴിഞ്ഞ ദിവസം. ഇതേക്കുറിച്ച് മനസ്സിലാക്കിയ മമ്മൂട്ടി താരദമ്പതികള്‍ക്ക് സര്‍പ്രൈസ് നല്‍കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. 21മാത്തെ വിവാഹ വാര്‍ഷികമായിരുന്നു ഇവര്‍ ആഘോഷിച്ചത്. പോക്കിരിരാജയിലെപ്പോലെ തന്നെ ഹാസ്യ പ്രധാനമായ കഥാപാത്രത്തെയാണ് അദ്ദേഹം ഈ ചിത്രത്തിലും അവതരിപ്പിക്കുന്നത്. വിനയപ്രസാദ്, ഷംന കാസിം, വൈശാഖ്, ഉദയ്കൃഷ്ണ, മധുരരാജയുടെ അണിയറപ്രവര്‍ത്തകര്‍ ഇവരെല്ലാം ചേര്‍ന്നാണ് ആഘോഷം നടത്തിയത്.

  സലീം കുമാറിന്റെ വെഡ്ഡിങ് ആനിവേഴ്‌സറി

  സലീം കുമാറിന്റെ വെഡ്ഡിങ് ആനിവേഴ്‌സറി

  സലീം കുമാറിനോടൊപ്പം സുനിതയും ലൊക്കേഷനിലേക്ക് എത്തിയിരുന്നു. കേക്ക് മുറിച്ച് അന്യോന്യം വിതരണം ചെയ്തും മറ്റുള്ളവര്‍ക്ക് നല്‍കിയുമാണ് ഇവര്‍ ഇത്തവണത്തെ വിവാഹ വാര്‍ഷികം ആഘോഷമാക്കി മാറ്റിയത്. ഇത്തരമൊരു കാര്യം പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു സലീം കുമാറിന്‍രെ മറുപടി. മമ്മൂട്ടിയായിരുന്നു ആഘോഷത്തിന് മുന്നിലുണ്ടായിരുന്നത്. അദ്ദേഹവുമായുള്ള അടുപ്പത്തെക്കുറിച്ചും പിന്തുണയെക്കുറിച്ചുമൊക്കെ നേരത്തെ തന്നെ സലീം കുമാര്‍ വാചാലനായിരുന്നു.

  നന്ദി പറഞ്ഞ് താരം

  നന്ദി പറഞ്ഞ് താരം

  മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ആഘോഷത്തിന് നന്ദി പറഞ്ഞ് സലീം കുമാറും രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചതിന് ശേഷമാണ് അദ്ദേഹം നന്ദിവാക്കുകള്‍ കുറിച്ചത്. തന്റെയും സുനിതയുടെയും 21ാം വിവാഹ വാര്‍ഷികം മധുരരാജയുടെ ലൊക്കേഷനില്‍ വെച്ച് ആഘോഷിച്ചുവെന്നും എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ആഘോഷ ചിത്രങ്ങള്‍ ഇതിനോടകം തന്നെ തംരഗമായി മാറിക്കഴിഞ്ഞു.

  ഡ്യൂപ്പില്ലാതെ മമ്മൂട്ടി

  ഡ്യൂപ്പില്ലാതെ മമ്മൂട്ടി

  പൊതുവെ ആക്ഷന്‍ രംഗങ്ങളോട് അത്ര താല്‍പര്യമില്ലാത്തയാളാണ് മമ്മൂട്ടി. പിറന്നാള്‍ ദിനത്തിലാണ് അദ്ദേഹം സുപ്രധാനമായ തീരുമാനത്തെക്കുറിച്ച് അറിയിച്ചത്. ഇത്തവണ ഡ്യൂപ്പില്ലാതെയാണ് അദ്ദേഹം ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു സീനില്‍ പോലും ഡ്യൂപ്പിനെ ഉപയോഗിക്കണ്ടെന്ന് അദ്ദേഹം തന്നോട് പറഞ്ഞിരുന്നതായി വൈശാഖ് വ്യക്തമാക്കിയിരുന്നു. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ ആക്ഷന്‍ വിഭാഗം കൈകാര്യം ചെയ്യുന്നത്.

  ഫേസ്ബുക്ക് പോസ്റ്റ് കാണാം

  സലീം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം

  English summary
  Mammootty's Maduraraja celebration location viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X