For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക മിന്നിക്കാനുള്ള വരവാണ്.. മധുരരാജയായി മമ്മൂട്ടിയുടെ അടുത്ത മാസ്! ആരാധകര്‍ക്ക് ആഘോഷിക്കാം..

  |
  മധുരരാജയായി മമ്മൂട്ടി | filmibeat Malayalam

  2010 ല്‍ മമ്മൂട്ടിയും പൃഥ്വിരാജും തകര്‍ത്തഭിനയിച്ച പോക്കിരിരാജയുടെ രണ്ടാം ഭാഗം വരികയാണ്. പ്രേക്ഷകര്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് പേരിട്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ 2 എന്ന പേരില്‍ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പുതിയ പേരിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുകയായിരുന്നു.

  പുലിമുരുകന് ശേഷം വൈശാഖ് - ഉദയ കൃഷ്ണ കൂട്ടുകെട്ടിലെത്തുന്ന ചിത്രം ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. ടൈറ്റിലിനൊപ്പം സിനിമയിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വന്നിരുന്നു. പോക്കിരിരാജ പോലെ മറ്റൊരു ബ്ലോക്ബസ്റ്റര്‍ മൂവിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

   രാജ 2 അല്ല, പുതിയ പേര് എത്തി

  രാജ 2 അല്ല, പുതിയ പേര് എത്തി

  2010ല്‍ പുറത്തിറങ്ങിയ ബോക്‌സോഫീസില്‍ നല്ല പ്രകടനം നടത്തിയ സിനിമയായിരുന്നു പോക്കിരി രാജ. സിനിമയുടെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന് പ്രഖ്യാപിച്ചത് മുതല്‍ ആരാധകരും സിനിമ പ്രേമികളും ആവേശത്തിലായിരുന്നു. സിനിമയ്ക്ക് മധുര രാജ' എന്ന് പേരിട്ടിരിക്കുകയാണ്. ടൈറ്റില്‍ റിലീസ് ചെയ്ത് കൊണ്ട് പുറത്ത് വന്ന പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. വൈശാഖ്-ഉദയ കൃഷ്ണ കൂട്ടുകെട്ടില്‍ തന്നെയാണ് സിനിമ ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു മാസ് ചിത്രമായി മധുരരാജ മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

  ചിത്രീകരണം ആരംഭിക്കുന്നു...

  ചിത്രീകരണം ആരംഭിക്കുന്നു...

  120 ദിവസം നീണ്ടു നില്‍ക്കുന്ന മധുരരാജയുടെ ഷൂട്ടിംഗ് 3 ഷെഡ്യൂളുകളായി തമിഴ്‌നാട്ടിലും കേരളത്തിലുമായിട്ടാണ് പൂര്‍ത്തിയാക്കുന്നത്. റിലീസിനെത്തി 8 വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന മധുരരാജ പോക്കിരിരാജയുടെ തുടര്‍ച്ചയായിട്ടാണ് നിര്‍മ്മിക്കുന്നത്. ജോസഫ് നെല്ലിക്കനാണ് കലാസംവിധാനം, സൗണ്ട് ഡിസൈനറായി ഡിഎം സതീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളറായി അരോമ മോഹന്‍, രഞ്ജിത് അമ്പാടിയാണ് മേക്കപ്പ്. മധുരരാജയ്ക്ക് വേണ്ടി ഗാനരചന നടത്തുന്നത് മുരുകന്‍ കാട്ടാക്കടയാണ്. ഗാനങ്ങളും പശ്ചാതല സംഗീതവും നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്.

  താരങ്ങള്‍

  താരങ്ങള്‍

  മമ്മൂട്ടി, ജയ്, ജഗപതി ബാബു, സിദ്ദിഖ്, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, നെടുമുടി വേണു, വിജയ് രാഘവന്‍, ആര്‍കെ സുരേഷ്, അജു വര്‍ഗീസ്, സലിം കുമാര്‍, ധര്‍മജന്‍, ബിജു കുട്ടന്‍, നോബി, ബാല, മണികുട്ടന്‍, കൈലാഷ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബൈജു എഴുപുന്ന, ആംആര്‍ ഗോപകുമാര്‍, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴറ്റൂര്‍, എന്നിങ്ങനെ മലയാളം, തമിഴ്, തെലുങ്കു എന്നിങ്ങനെ വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നും വമ്പന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പുലിമുരുകനിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ജഗപതി ബാബുവാണ് മധുരരാജയിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.

   വമ്പന്മാര്‍ അണിനിരക്കുന്നു..

  വമ്പന്മാര്‍ അണിനിരക്കുന്നു..

  സിനിമയുടെ പിന്നണി പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിദഗ്ധന്മാര്‍ എത്തും. പോക്കിരിരാജ, രാജാധിരാജ, പുലിമുരുകന്‍, രാമലീല, ഒടിയന്‍ എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് മധുരരാജയ്ക്ക് വേണ്ടി എത്തുന്നതും. ആക്ഷന്‍, കോമഡി, ഇമോഷന്‍ എന്നിവയ്‌ക്കെല്ലാം പ്രധാന്യം കൊടുത്താണ് തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത് പീറ്റര്‍ ഹെയിന്‍ ആണെന്നുള്ളതാണ് മറ്റൊരു പ്രധാന കാര്യം.

  റിലീസിനെത്തുന്നത്..

  റിലീസിനെത്തുന്നത്..

  അടുത്ത മാസം ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സിനിമ 2019 വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഒരേ സമയം മലയാളം, തമിഴ്, തെലുങ്കു ഭാഷകളില്‍ മധുരരാജ റിലീസിനെത്തും. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മിക്കുന്നത്. യു.കെ സിനിമാസാണ് മധുരരാജ വിതരണത്തിനെത്തിക്കുന്നത്.

  പൃഥ്വിരാജില്ല

  പൃഥ്വിരാജില്ല

  ഗുണ്ടാ തലവനായ രാജയുടെയും അനിയന്‍ സൂര്യയുടെയും കഥ പറഞ്ഞായിരുന്നു പോക്കിരി രാജ എത്തിയത്. സിനിമയുടെ മുഖ്യ ആകര്‍ഷണം മമ്മൂട്ടിയും പൃഥ്വിരാജും അവതരിപ്പിച്ച ചേട്ടനും അനിയന് വേഷമായിരുന്നു. രണ്ടാം ഭാഗമെത്തുമ്പോള്‍ അനിയന്‍ വേഷത്തില്‍ പൃഥ്വിരാജ് എത്തില്ലെന്നുള്ളതാണ് ഒരു പോരായ്മ. ആ വേഷത്തില്‍ തമിഴ് നടന്‍ ജയ് അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

  English summary
  Madura Raja: The Title Of Pokkiri Raja Sequel Revealed!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X