twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ രാജയുടെ കളികള്‍ ഇനി അന്യദേശത്തേക്കും! ബ്രഹ്മാണ്ഡമാവുമെന്ന് നെല്‍സണ്‍ ഐപ്പിന്റെ ഉറപ്പ്!

    |

    Recommended Video

    അന്യഭാഷകളിൽ രാജയെത്തുന്നു

    തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു മധുരരാജ. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഏപ്രില്‍ 12നായിരുന്നു സിനിമ റിലീസ് ചെയ്തത്. മമ്മൂട്ടിയും വൈശാഖും രണ്ടാമതെത്തിയപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും വര്‍ധിക്കുകയായിരുന്നു. വൈശാഖിന്റെ അടുത്ത 100 കോടിയായിരിക്കുമോ ചിത്രമെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. മമ്മൂട്ടിയെ സംബന്ധിച്ച് ഏറെ പ്രത്യേകതകളുള്ള സിനിമ കൂടിയാണിത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് അദ്ദേഹം ഈ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. പീറ്റര്‍ ഹെയ്‌നായിരുന്നു ചിത്രത്തിന് ആക്ഷനൊരുക്കിയത്. സ്ഥിരം കേള്‍ക്കുന്ന വിമര്‍ശനത്തില്‍ നിന്നും മാറി സ്ഞ്ചരിക്കാനും മമ്മൂട്ടിക്ക് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആക്ഷന് പ്രേക്ഷകരും കൈയ്യടിച്ചിരുന്നു.

    ബീന ആന്റണിയും മനോജും കുടുംബകോടതിയില്‍! റിമി ടോമിയെ പിന്തുടര്‍ന്നുള്ള വരവല്ല അതാണ് ട്വിസ്റ്റ്!ബീന ആന്റണിയും മനോജും കുടുംബകോടതിയില്‍! റിമി ടോമിയെ പിന്തുടര്‍ന്നുള്ള വരവല്ല അതാണ് ട്വിസ്റ്റ്!

    കലക്ഷനിലും പ്രദര്‍ശനത്തിലുമെല്ലാം റെക്കോര്‍ഡ് സൃഷ്ടിച്ച സിനിമ റിലീസ് ചെയ്തിട്ട് ഒരുമാസം തികഞ്ഞിരിക്കുകയാണ് ഇപ്പോള്‍. മമ്മൂട്ടിയുടെ കരിയറിലെ ചെലവേറിയ ചിത്രമെന്ന റെക്കോര്‍ഡും ഈ ചിത്രത്തിന് സ്വന്തമാണ്. രാജയുടെ മൂന്നാംവരവിനുള്ള സാധ്യത കൂടി ബാക്കിവെച്ചാണ് ചിത്രം അവസാനിച്ചത്. മിനിസ്റ്റര്‍ രാജയുമായി മെഗാസ്റ്റാറും സംഘവും എത്തിയേക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറിയിരുന്നു. സിനിമ 100 കോടി ക്ലബില്‍ ഇടംപിടിച്ചോ, പുതിയ പോസ്റ്റര്‍ വരാത്തതെന്താണ് തുടങ്ങിയ സംശയങ്ങളുമായും ആരാധകരെത്തിയിരുന്നു. അതിനിടയിലാണ് പുതിയൊരു സന്തോഷവാര്‍ത്ത പങ്കുവെച്ച് നിര്‍മ്മാതാവായ നെല്‍സണ്‍ ഐപ്പ് എത്തിയത്. ബിഡ് സിനിമാസിനൊപ്പം ചേര്‍ന്ന് സിനിമയെ ആഗോളതലത്തിലേക്കെത്തിക്കാനുള്ള ശ്രമങ്ങളും സജീവമായി നടക്കുകയാണ്. ഈ വിശേഷം പങ്കുവെച്ചാണ് അദ്ദേഹം എത്തിയത്.

    Maduraraja

    വിദേശഭാഷകളില്‍ സിനിമ റിലീസ് ചെയ്യാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ബിഡ് സിനിമയുമായി ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചുവെന്നും അടുത്ത് തന്നെ രാജ വിദേശഭാഷ സംസാരിച്ച് തുടങ്ങുമെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. കേരളത്തില്‍ തരംഗമായ സിനിമ വിദേശത്തേക്ക് എത്തുമ്പോഴും ഗംഭീര സ്വീകരണം ലഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. ചൈന, ഉക്രൈന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ അതാത് ഭാഷയില്‍ സംസാരിക്കുന്ന രാജയാണ് എത്തുക.

    English summary
    Maduraraja going to remake in other languages
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X