twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ ആദ്യ 100 കോടി ചിത്രം ഇനി തെലുങ്ക് പറയും! രാജ നരസിംഹ ജൂലൈയില്‍! അടുത്ത നേട്ടം ഏതാവും?

    |

    Recommended Video

    തെലുങ്ക് ചെപ്പും രാജ നരസിംഹ

    മമ്മൂട്ടിയുടെ കരിയറില്‍ ഒന്നിന് പുറകെ ഒന്നൊന്നായി നേട്ടങ്ങള്‍ തേടിയെത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. നാല് പതിറ്റാണ്ട് നീണ്ടുനിന്ന സിനിമാജീവിതത്തിനിടയില്‍ ഇതാദ്യമായാണ് അദ്ദേഹം 100 കോടി ക്ലബില്‍ ഇടം നേടിയത്. വൈശാഖ് സംവിധാനം ചെയ്ത മധുരരാജയിലൂടെയായിരുന്നു ഈ നേട്ടം അദ്ദേഹത്തെ തേടിയെത്തിയത്. പോക്കിരി രാജയുടെ രണ്ടാം ഭാഗമായെത്തിയ സിനിമ ഏപ്രില്‍ 12നായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയേയും 100 കോടി ക്ലബില്‍ എത്തിച്ചിരിക്കുകയാണ് വൈശാഖ്. നെല്‍സണ്‍ ഐപ്പായിരുന്നു സിനിമ നിര്‍മ്മിച്ചത്. അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ച് വാചാലരായി സംവിധായകനും അണിയറപ്രവര്‍ത്തകരുമൊക്കെ എത്തിയിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ 100 കോടി നേട്ടം സ്വന്തമാക്കിയ നിര്‍മ്മാതാവായി മാറുകയായിരുന്നു അദ്ദേഹം.

    പതിവില്‍ നിന്നും വ്യത്യസ്തമായി ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് മമ്മൂട്ടി ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത്. പീറ്റര്‍ ഹെയ്‌നായിരുന്നു ആക്ഷന്‍ നിയന്ത്രിച്ചത്. റിലീസ് ദിനം മുതല്‍ത്തന്നെ മികച്ച സ്വീകാര്യത നേടിയ സിനിമ അധികം വൈകാതെ തന്നെ 100 കോടി ക്ലബിലും സ്ഥാനം നേടുകയായിരുന്നു. മലയാളത്തില്‍ ഗംഭീര വിജയമായി മാറിയ സിനിമകള്‍ അന്യഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുന്നത് സ്വഭാവികമായ കാര്യമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറും ഇത്തരത്തില്‍ തമിഴിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു. മധുരരാജയും അന്യഭാഷയിലേക്ക് മൊഴിമാറ്റുന്നുവെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സിനിമയുടെ തെലുങ്ക് പതിപ്പ് അധികം വൈകാതെ തന്നെ തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇടവേള അവസാനിപ്പിച്ച് തെലുങ്കിലേക്ക് തിരിച്ചെത്തിയ മെഗാസ്റ്റാറിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മധുരരാജയുടെ തെലുങ്ക് പതിപ്പ് റിലീസിനെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    യാത്രയ്ക്ക് ശേഷം വീണ്ടും തെലുങ്ക് പറയുന്നു

    യാത്രയ്ക്ക് ശേഷം വീണ്ടും തെലുങ്ക് പറയുന്നു

    തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന താരമാണ് മമ്മൂട്ടി. വ്യത്യസ്തമായ സിനിമകളുമായാണ് അദ്ദേഹം ഓരോ തവണയും എത്താറുള്ളത്. നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ചാണ് അദ്ദേഹം യാത്രയിലൂടെ തെലുങ്കിലേക്ക് എത്തിയത്. മെഗാസ്റ്റാറിനെയല്ല വൈഎസ്ആറിനെയാണ് തങ്ങള്‍ സ്‌ക്രീനില്‍ കണ്ടതെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. തെലുങ്ക് പഠിച്ചതിന് ശേഷം സ്വന്തം ശബ്ദത്തിലാണ് അദ്ദേഹം ചിത്രത്തിനായി ഡബ്ബ് ചെയ്തത്. യാത്രയ്ക്ക് ശേഷം വീണ്ടും അദ്ദേഹം തെലുങ്ക് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. സൂപ്പര്‍ ഹിറ്റായി മാറിയ മധുരരാജയുടെ തെലുങ്ക് ഡബ്ബിംഗ് പതിപ്പുമായാണ് താരമെത്തുന്നത്.

    രാജ നരസിംഹ ജൂലൈയില്‍ എത്തും

    രാജ നരസിംഹ ജൂലൈയില്‍ എത്തും

    മധുരരാജയുടെ തെലുങ്ക് പതിപ്പായ രാജ നരസിംഹ ജൂലൈയില്‍ എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സാധു ശേഖറാണ് ചിത്രം തെലുങ്കിലേക്ക് എത്തിക്കുന്നത്. തെലുങ്ക് പതിപ്പിന്റെ ഫൈനല്‍ കോപ്പി തയ്യാറായെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. മലയാളക്കര ഒന്നടങ്കം ഏറ്റെടുത്ത സിനിമ തെലുങ്കിലേക്ക് എത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ സന്തോഷത്തിലാണ്. കുട്ടികളും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച സിനിമ കൂടിയായിരുന്നു ഇത്. രാജയുടെ മൂന്നാം വരവിനുള്ള സാധ്യത കൂടി അവശേഷിപ്പിച്ചാണ് ചിത്രം അവസാനിച്ചത്. മിനിസ്റ്റര്‍ രാജയായി സിനിമയുടെ മൂന്നാം ഭാഗം എത്തിയേക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്.

    അധികം വൈകാതെ തമിഴ് പതിപ്പും

    അധികം വൈകാതെ തമിഴ് പതിപ്പും

    മധുരരാജ ഗംഭീര വിജയമായി മാറിയതിന് പിന്നാലെയായാണ് സിനിമയ്ക്ക് അന്യഭാഷ പതിപ്പൊരുക്കുമെന്ന് നിര്‍മ്മാതാവ് ്‌റിയിച്ചത്. മലേഷ്യ, ചൈന, ഉക്രൈന്‍ തുടങ്ങിയവിടങ്ങളിലേക്ക് അതാത് ഭാഷകളില്‍ ഡബ്ബ് ചെയ്ത് സിനിമയെത്തുമെന്ന് നെല്‍സണ്‍ ഐപ്പ് വ്യക്തമാക്കിയിരുന്നു. തെലുങ്ക് പതിപ്പ് ജൂലൈയില്‍ എത്തുമ്പോള്‍ അധികം വൈകാതെ തന്നെ തമിഴ് പതിപ്പും എത്തുമെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. മലയാളത്തില്‍ നിന്നും 100 കോടി നേട്ടം സ്വന്തമാക്കിയ സിനിമ അന്യഭാഷകളിലേക്ക് എത്തുമ്പോള്‍ എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് മെഗാസ്റ്റാര്‍ ആരാധകര്‍. പേരന്‍പിലും യാത്പയിലൂടെയുമായി തമിഴകത്തിന്റേയും തെലുങ്ക് പ്രേക്ഷകരുടേയും ഹൃദയത്തില്‍ വീണ്ടും സ്ഥാനം നേടിയെടുത്തിരിക്കുകയാണ് മമ്മൂട്ടി.

    കരിയര്‍ ബ്രേക്ക് ചിത്രം

    കരിയര്‍ ബ്രേക്ക് ചിത്രം

    വില്ലത്തരത്തിലൂടെ തുടങ്ങി പിന്നീട് മലയാളത്തിന്റെ എല്ലാമെല്ലാമായി മാറിയ താരമാണ് മമ്മൂട്ടി. കോടി ക്ലബല്ല ജനഹൃദയങ്ങളിലെ സ്ഥാനമാണ് താനാഗ്രഹിക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ ഈ രണ്ട് കാര്യങ്ങളും ഒറ്റയടിക്ക് സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. മധുരരാജ 100 കോടി ക്ലബില്‍ ഇടം പിടിച്ചപ്പോള്‍ അടുത്തതായെത്തിയ ഉണ്ട ജനഹൃദയങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. സമീപകാലത്തൊന്നും മമ്മൂട്ടിയെ ഇങ്ങനെ കണ്ടിട്ടില്ലെന്നും റിയലിസ്റ്റിക് തന്നെയാണ് ഈ സിനിമയെന്നുമായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. മമ്മൂട്ടിയുടെ കരിയറിനെ സംബന്ധിച്ചിടത്തോളും സുപ്രധാനമായ നേട്ടം നല്‍കിയ സിനിമകളുടെ കൂട്ടത്തില്‍ മധുരരാജയും ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.

    അടുത്ത നേട്ടം ഏതാവും?

    അടുത്ത നേട്ടം ഏതാവും?

    പുതിയ സിനിമകളുമായി എത്തുന്നതിനിടയില്‍ ഇതുവരെയില്ലാത്ത പല റെക്കോര്‍ഡുകളും സ്വന്തമാക്കുന്നുണ്ട് മമ്മൂട്ടി. 100 കോടിക്ക് പിന്നാലെയായി അദ്ദേഹത്തെ തേടിയെത്തുന്ന സന്തോഷമെന്തായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. പേരന്‍പിലെ അമുദവനായുള്ള പകര്‍ന്നാട്ടത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തിന് സ്വന്തമായേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ പുറത്തുവന്നിരുന്നു. യാത്രയുടെ സെന്‍സറിംഗ് ഈ വര്‍ഷമായിരുന്നതിനാല്‍ ഇത്തവണത്തെ നോമിനേഷനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

    English summary
    Maduraraja Telugu remake getting ready for release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X